ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവുമധികം പ്രാധാന്യമേറിയ ഭാഗമാണ് അടുക്കള.
എന്നാൽ അടുക്കളയുടെ വലിപ്പക്കുറവ് പലപ്പോഴും ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.
അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി അറേഞ്ച് ചെയ്യാൻ സാധിച്ചില്ല എങ്കിൽ പിന്നീട് അവ സൂക്ഷിക്കുന്നതിനായി മറ്റൊരിടം കണ്ടെത്തേണ്ട അവസ്ഥ വരാറുണ്ട്.
കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഏതൊരു ചെറിയ അടുക്കളയും വിശാലമാക്കി മാറ്റാൻ സാധിക്കും.
പാചകം ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ പെട്ടെന്ന് ലഭിക്കുന്ന രീതിയിൽ നൽകാൻ സാധിച്ചാൽ മാത്രമാണ് അടുക്കള പ്ലാൻ ചെയ്തത് ഭാഗികമായെങ്കിലും വിജയം കൈവരിച്ചു എന്ന് പറയാൻ സാധിക്കുകയുള്ളൂ.
അതോടൊപ്പം അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും,അവ വർക്ക് ചെയ്യിപ്പിക്കുന്നതിന് ആവശ്യമായ സ്വിച്ച് ബോർഡുകൾ നൽകുന്നതിനും പ്രത്യേക ശ്രദ്ധ നൽകണം.
മുൻ കാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത ഡിസൈനുകളിൽ നിർമ്മിക്കാവുന്ന അടുക്കളകൾ ഇന്ന് എത്തി കഴിഞ്ഞു.
ഉള്ള സ്ഥല പരിമിതിക്കുള്ളിൽ സൗകര്യങ്ങളൊരുക്കാൻ മോഡുലാർ കിച്ചൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രാധാന്യം അത്ര ചെറുതല്ല എന്നതാണ് വസ്തുത.
പല വീടുകളിലും സംഭവിക്കുന്നത് വീട് പണിയുമ്പോൾ ആവശ്യത്തിന് വലിപ്പമുണ്ട് എന്ന് കരുതുന്ന അടുക്കളക്ക് ഉപകരണങ്ങളും ഷെൽഫുകളും നൽകുന്ന തോടുകൂടി വലിപ്പമില്ലാത്ത അവസ്ഥയാണ്.
ചെറിയ അടുക്കളകളകളെ വിശാലമാക്കി മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിഞ്ഞിരിക്കാം.
ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് കാലങ്ങളായി ഉപയോഗിക്കാത്തതും, ഉപയോഗ ശൂന്യമായതും ആയ പാത്രങ്ങൾ ഉപേക്ഷിക്കാതെ വീട്ടിനകത്ത് സൂക്ഷിക്കുന്നത്.
അതുകൊണ്ട് കാര്യമായ പ്രയോജനങ്ങൾ ഒന്നും ഇല്ല എങ്കിലും കളയാൻ ഉള്ള മനസ്സ് പലർക്കുമില്ല. ഇവ സ്ഥലം മുടക്കികൾ ആയി തുടരുകയും ചെയ്യും.
ഇത്തരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്ന പാത്രങ്ങൾ അടുക്കളയിൽ ഒരു നെഗറ്റീവ് എനർജിയാണ് നൽകുന്നത്, ഭംഗിയോടും വൃത്തിയോടും വയ്ക്കുന്ന അടുക്കളകൾ മാത്രമാണ് പാചകം ചെയ്യുന്ന ആൾക്ക് മനസിന് സന്തോഷം നൽകുന്നുള്ളു.
കാലങ്ങളായി സൂക്ഷിച്ചു വെച്ച ഉപയോഗശൂന്യമായ പാത്രങ്ങൾ എടുത്തു മാറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.
പലപ്പോഴും ഇത്തരത്തിൽ പാത്രങ്ങൾ കൂട്ടിയിടുന്ന സ്ഥലം ക്ലീൻ ചെയ്താൽ തന്നെ വീട്ടാവശ്യങ്ങൾക്ക്ങ്ങൾക്ക് ഉള്ള പല ചരക്കും പച്ചക്കറികളും വെക്കാനുള്ള ഒരിടമാക്കി മാറ്റം.
അടുക്കളയുടെ ഡിസൈൻ അറിഞ്ഞു കൊണ്ട് വേണം പാത്രങ്ങളും സാധനങ്ങളും തിരഞ്ഞെടുക്കാൻ.
ആവശ്യമില്ലാതെ കുറെ പാത്രങ്ങൾ വാങ്ങിച്ചു കൂട്ടി സൂക്ഷിക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ഉണ്ടാക്കരുത്.
അധികം ഉപയോഗിക്കാത്ത പാത്രങ്ങൾ ക്രോക്കറി ഷെൽഫിൽ നൽകുകയാണെങ്കിൽ അതിഥികൾ വരുമ്പോൾ മാത്രം അവ ഉപയോഗപ്പെടുത്താൻ സാധിക്കും.
ക്യാബിനറ്റുകൾ ക്ക് ആവശ്യമായ സ്റ്റോറേജ് നൽകുമ്പോൾ
കാഴ്ചയിൽ വളരെയധികം ഭംഗി തോന്നുന്ന പല അടുക്കളകളും അടുത്ത് നിന്ന് നോക്കുമ്പോൾ മാത്രമാണ് പരാജയമാണ് എന്ന കാര്യം തിരിച്ചറിയുക. സ്റ്റോറേജ് സംവിധാനം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി പാത്രങ്ങളും ഉപകരണങ്ങളും അടുക്കും ചിട്ടയോടും കൂടി വേണം സൂക്ഷിക്കാൻ. എല്ലാ ദിവസവും ഉപയോഗിക്കേണ്ടി വരുന്ന മഗ്, ഗ്ലാസുകൾ എന്നിവ വയ്ക്കുന്നതിന് ഒരു പ്രത്യേക ഷെൽഫ് നൽകുന്നത് ഗുണം ചെയ്യും. പാചക ആവശ്യത്തിനായി എടുക്കുന്ന എണ്ണകൾ കയ്യെത്തുന്ന സ്ഥലത്ത് ലഭിക്കുന്ന രീതിയിൽ വേണം നൽകാൻ.
തുറന്ന രീതിയിലാണ് ഷെൽഫുകൾ നൽകുന്നത് എങ്കിൽ അവക്ക് കൂടുതൽ നല്ലത് ക്ലോസ്ഡ് ക്യാബിനറ്റ് രീതിയാണ്. അടുക്കളയിൽ കൂടുതലായി ഭിത്തികൾ വരുന്ന ഭാഗങ്ങളിൽ എല്ലാം ചെറിയ ഷെൽഫുകൾ നൽകുന്നത് സാധനങ്ങൾ ശരിയായ ക്രമത്തിൽ അറേഞ്ച് ചെയ്തു വയ്ക്കാൻ കൂടുതൽ ഗുണം ചെയ്യും. അടുക്കളയിൽ ഉപയോഗിക്കുന്ന സൂപ്പ് ബൗളുകൾ,പ്ലേറ്റുകൾ, സ്പൂൺ എന്നിവയ്ക്കെല്ലാം വേണ്ടി പ്രത്യേക പാർട്ടീഷൻ നൽകി വേണം ഷെൽഫ് സജ്ജീകരിക്കാൻ. ഇലക്ട്രിക് ഉപകരണങ്ങൾ,ഓവൻ എന്നിവ സെറ്റ് ചെയ്തു നൽകുന്നതിന് പ്രത്യേക ഷെൽഫുകൾ കണ്ടെത്താവുന്നതാണ്. അധികം ഉപയോഗപ്പെടുത്താത്ത വസ്തുക്കൾ ഏറ്റവും മുകളിലുള്ള ഷെൽഫിൽ വരുന്ന രീതിയിൽ നൽകാവുന്നതാണ്. കണ്ടാൽ പെട്ടെന്ന് മനസ്സിലാവാത്ത പൊടികൾ, സ്പൈസസ് എന്നിവ പ്രത്യേക ബോക്സുകളിൽ ആക്കി ലേബലൊട്ടിച്ച് വയ്ക്കുന്നത് ഗുണം ചെയ്യും.
ലൈറ്റ് നൽകുമ്പോൾ
വായുവും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിലാണ് അടുക്കള സജ്ജീകരിച്ച് നൽകേണ്ടത്. ആർട്ടിഫിഷൽ ലൈറ്റിന് പ്രാധാന്യം നൽകുന്ന തിനേക്കാൾ കൂടുതൽ നാച്ചുറൽ ലൈറ്റ് എങ്ങിനെ ലഭിക്കും എന്ന് നോക്കി വേണം അടുക്കളയുടെ ഭാഗം നിശ്ചയിക്കാൻ. ആവശ്യത്തിന്
വെൻറിലേഷൻ സൗകര്യങ്ങൾ ഇല്ല എങ്കിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം വീടിന്റെ മുക്കിലും മൂലയിലും വരെ എത്തി അരോചകം ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കാറുണ്ട്. ചിമ്മിനി ശരിയായ രീതിയിൽ തന്നെയല്ലേ ഫിറ്റ് ചെയ്ത് നൽകിയിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കുക. കിച്ചൻ കൗണ്ടർടോപ്പ് എല്ലാ സമയത്തും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കിടക്കുന്ന കിച്ചൻ കൗണ്ടർ ടോപ്പുകളിൽ നിന്നാണ് ഉറുമ്പ്,ഈച്ച എന്നിവ ഭക്ഷണത്തിലേക്ക് എത്തിച്ചേരുന്നത്.
ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന കിച്ചൻ കൗണ്ടർ ടോപ്പുകളിൽ ഇത്തരം ജീവികളുടെ സാന്നിധ്യം കുറവായിരിക്കും. ബോട്ടിലുകൾ അടുക്കി വയ്ക്കാനായി നൽകുന്ന ഷെൽഫിന് മുകളിൽ സ്പോട്ട് ലൈറ്റുകൾ നൽകുന്നത് കൂടുതൽ ഭംഗി നൽകും. ചിമ്മിനിയോട് ചേർന്നു വരുന്ന ഭാഗത്തും ഇത്തരത്തിൽ സ്പോട് ലൈറ്റുകൾ നൽകാവുന്നതാണ്. കിച്ചണിൽ നിന്ന് തന്നെ ഇൻബിൽട്ട് ഡൈനിങ് ഏരിയ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവിടെ അലങ്കാര രൂപത്തിലുള്ള എൽഇഡി ലൈറ്റുകൾ പരീക്ഷിക്കാവുന്നതാണ്. അടുക്കളയുമായി ബന്ധപ്പെട്ട മേശവിരി, തുടയ്ക്കാനുള്ള തുണി എന്നിവയെല്ലാം അറേഞ്ച് ചെയ്യുന്നതിന് പ്രത്യേക ഷെൽഫുകൾ തന്നെ നൽകാൻ ശ്രദ്ധിക്കുക. പെട്ടെന്ന് തുറന്നു എടുക്കാൻ സാധിക്കുന്ന രീതിയിൽ വെളിച്ചം ലഭിക്കുന്ന ഭാഗത്തു തന്നെ ഇവ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കാവുന്നതാണ്.