വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ

വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ.വായു മലിനീകരണം എന്നത് ഒരു വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

പലപ്പോഴും അടച്ചുപൂട്ടി വീട്ടിനകത്ത് ഇരുന്നാൽ സുരക്ഷിതത്വം ലഭിക്കും എന്ന ധാരണ നമുക്കുള്ളിൽ ഉണ്ടാകുമെങ്കിലും അവ പൂർണമായും ശരിയല്ല.

നിരത്തിലെ വാഹനങ്ങൾ കൊണ്ടും, പൊടിപടലങ്ങൾ കൊണ്ടും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഉള്ള വായു ശ്വസിക്കുന്നത് വഴി പല രീതിയിലുള്ള അസുഖങ്ങളും നമ്മെ തേടിയെത്തുന്നു.

അതോടൊപ്പം വൃക്ഷങ്ങളും ചെടികളും വീടുകളിൽ ഇല്ലാതായതും ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെയും, അലർജി പ്രശ്നങ്ങൾ ഉള്ളവരെയും വലിയ രീതിയിൽ വായു മലിനീകരണം ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇപ്പോഴത്തെ കാലഘട്ടത്തിൽ ശുദ്ധവായു ശ്വസിക്കുന്നതിനു വേണ്ടി എയർ പ്യൂരിഫയറുകൾ വീട്ടിൽ വാങ്ങി വയ്ക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം.

ശരിയായ രീതിയിൽ ഫിൽറ്ററേഷൻ നടത്തുന്ന ഒരു എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ എം ഇ ആർ വി ആണ് ആദ്യം ചെക്ക് ചെയ്യേണ്ടത്.

അതായത് വായുവിൽ നിന്നും എത്രമാത്രം പൊടിപടലങ്ങൾ വലിച്ചെടുക്കുന്നു എന്നത് മിനിമം എഫിഷ്യൻസി വാല്യൂ നോക്കി കണ്ടെത്താനായി സാധിക്കും.

ഓരോ മെഷീനുകളിലും വ്യത്യസ്ത രീതിയിലായിരിക്കും വാല്യൂ സൂചിപ്പിച്ചിട്ടുണ്ടാവുക.

1 തൊട്ട് 20 വരെയുള്ള അക്കങ്ങളിൽ ആണ് ഇവ രേഖപ്പെടുത്തുന്നത് എങ്കിൽ ഏഴിന് മുകളിൽ റേറ്റിങ്ങ് ഉള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഇവയിൽ തന്നെ ഹൈ എഫിഷ്യൻസി എയർ പ്യൂരിഫയറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ അന്തരീക്ഷത്തിൽ നിന്നും ബാക്ടീരിയകളെയും മറ്റും പൂർണമായും വലിച്ചെടുക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

HEPA എന്ന ചുരുക്കപ്പേരിലാണ് ഹൈ ഡെഫിഷ്യൻസി എയർ പ്യൂരിഫയറുകൾ അറിയപ്പെടുന്നത്. നേരത്തെ പറഞ്ഞ വാല്യൂ അനുസരിച്ച് MERV 17 നും 20 നും ഇടയ്ക്കുള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതേസമയം പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ ആവശ്യാനുസരണം എയർ പ്യൂരിഫയറുകൾ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിക്കുകയും ആവാം.

തിരഞ്ഞെടുക്കേണ്ട രീതി

ഫ്രിഡ്ജ്,എസി എന്നീ ഉപകരണങ്ങൾക്ക് ഉള്ളതുപോലെ എനർജി സ്റ്റാർ റേറ്റിംഗ് നോക്കി വേണം എയർ പ്യൂരിഫയറുകളും തിരഞ്ഞെടുക്കാൻ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സ്റ്റാർ ലേബൽ നോക്കി മാത്രം എയർ പ്യൂരി ഫയർ തിരഞ്ഞെടുത്താലും അവ നല്ല രീതിയിൽ പ്രവർത്തിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഊർജ്ജ കാര്യക്ഷമത മാത്രം നോക്കി കൊണ്ട് എയർ പ്യൂരി ഫയർ തിരഞ്ഞെടുക്കുന്നതിലും അർത്ഥമില്ല. ഇന്ന് ഓൺലൈൻ വെബ്സൈറ്റുകൾ വഴി എയർ പ്യൂരിഫയറുകൾ വാങ്ങുമ്പോൾ അവയിൽ റേറ്റിംഗ് കാണാൻ സാധിക്കും. അത് നോക്കി വീട്ടിലേക്ക് ഒരു പ്യൂരിഫയർ തിരഞ്ഞെടുക്കാവുന്നതാണ്.

എയർ പ്യൂരി ഫയറുകൾ തന്നെ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ത് ഇന്ന് വിപണിയിൽ ലഭ്യമാണ്. റൂമുകളിലേക്ക് എളുപ്പത്തിൽ കൊണ്ടു നടക്കാൻ സാധിക്കുന്ന പോർട്ടബിൾ ടൈപ്പ് എയർ പ്യൂരിഫയർ ചെറിയ വീടുകളിലേക്ക് അനുയോജ്യമാണ്. ഒരു ഭാഗത്ത് മാത്രം സ്ഥിരമായി സെറ്റ് ചെയ്യാതെ ആവശ്യമുള്ള ഭാഗങ്ങളിലേക്ക് എടുത്തു കൊണ്ടു പോയി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തിൽ വീടിന്റെ ഓരോ ഭാഗത്തേക്കും ഓരോ എയർ പ്യൂരിഫയർ ആവശ്യമായി വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒരു പോർട്ടബിൾ എയർ പ്യൂരിഫയർ വാങ്ങി അത് എല്ലായിടത്തും എത്തിക്കുക എന്നതാണ് പ്രധാനം. എന്നാൽ നല്ല ക്വാളിറ്റിയിലും റേറ്റിങ്ങിലും ഉള്ള എയർ പ്യൂരിഫയറുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും.

എയർ പ്യൂരിഫയറിന് പകരം

നാം ഒന്ന് മനസ്സുവെച്ചാൽ നമ്മുടെ വീടുകളിൽ അത്യാവശ്യം ചെടികൾ വച്ചു പിടിപ്പിക്കാൻ സാധിക്കും. കൂടുതലായി ഉണ്ടാകുന്ന വായു മലിനീകരണത്തിൽ നിന്നും ഒരു പരിധിവരെ രക്ഷ നൽകാൻ നമ്മുടെ വീട്ടിലെ ചെടികൾക്കും മരങ്ങൾക്കും തന്നെ സാധിക്കുമെന്ന ബോധമാണ് ആദ്യം വേണ്ടത്.

അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കൂട്ടുന്നതിൽ ചെടികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. മാത്രമല്ല എത്ര ഫിൽട്ടർ ചെയ്ത് ഉപയോഗിക്കുന്ന എയർ ഫ്യൂരിഫയർ ആണെങ്കിലും അവ പൂർണ്ണമായും നാച്ചുറൽ ആയ രീതിയിലല്ല പ്രവർത്തിക്കുന്നത് എന്ന കാര്യം ഇടയ്ക്കിടയ്ക്ക് ഓർക്കുകയാണെങ്കിൽ എയർ പ്യൂരിഫയറിനു പകരം ഒരു ചെടി എങ്കിലും നടാനുള്ള പ്രചോദനമായി അത് മാറും.

വീട്ടിലേക്ക് എയർ പ്യൂരിഫയർ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കി വാങ്ങാവുന്നതാണ്.