ചതുപ്പു നിലങ്ങളിൽ വീട് വയ്ക്കുമ്പോൾ.പലപ്പോഴും വീട് വയ്ക്കാനായി ഒരു സ്ഥലം വാങ്ങി വീടു പണി തുടങ്ങുമ്പോൾ ആയിരിക്കും അത് ചതുപ്പുനിലം ആണെന്ന് കാര്യം പലരും തിരിച്ചറിയുക.

ചതുപ്പു നിലത്ത് വീട് വെച്ചാൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ ഫൗണ്ടേഷൻ പണിത് നൽകിയില്ല എങ്കിൽ അവ പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം ഭാഗങ്ങളില്‍ ചളിയുടെ അളവ് വളരെ കൂടുതലായിരിക്കും.

അതുകൊണ്ടുതന്നെ എത്ര ഭംഗിയായി വീട് വെച്ചാലും അത് കൂടുതൽ കാലം പരിരക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതേസമയം വീടിന്റെ ഫൗണ്ടേഷൻ പണി തൊട്ടു തന്നെ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകുകയാണെങ്കിൽ ചതുപ്പു നിലങ്ങളിൽ വീട് വെക്കുമ്പോഴും പേടിക്കേണ്ടതില്ല.

ചതുപ്പുനിലങ്ങളിൽ വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ചതുപ്പു നിലങ്ങളിൽ വീട് വയ്ക്കുമ്പോൾ

ചതുപ്പ് നിറഞ്ഞ സ്ഥലങ്ങളിലാണ് വീട് വെക്കുന്നത് എങ്കിൽ ഫൗണ്ടേഷൻ കൂടുതൽ ബലമുള്ളതും ശക്തവും ആയിരിക്കണം.

മണ്ണിനെ തിരിച്ചറിഞ്ഞ് വീട് വയ്ക്കുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗപ്പെടുത്തേണ്ടത്.

ചതുപ്പ് നിലങ്ങളിൽ തന്നെ മണ്ണിന്റെ ഘടന വ്യത്യസ്തമായിരിക്കും. പൈൽ ഫൗണ്ടേഷൻ രീതിയാണ് ചതുപ്പുനിലങ്ങൾക്ക് ഏറ്റവും അനുയോജ്യം.

മണ്ണ് കൂടുതൽ മാർദ്ദവമുള്ള സ്ഥലങ്ങളിലെല്ലാം പൈൽ ഫൌണ്ടേഷൻ രീതിയാണ് കൂടുതൽ അനുയോജ്യം. അതേസമയം വളരെ ചിലവ് കുറച്ചും, ബലമുള്ളതും ആയി ഇത്തരം ഫൗണ്ടേഷനുകളെ കണക്കാക്കാം.

എന്താണ് പൈൽ ഫൗണ്ടേഷൻ ?

സെൽഫ് ബോറിങ് പൈലിങ് എന്നാണ് ഇവ അറിയപ്പെടുന്നത്. പല പേരുകളിൽ ഈ ഒരു രീതി അറിയപ്പെടുന്നുണ്ട്. ഓഗർ പൈലിങ് എന്നും പല സ്ഥലങ്ങളിലും ഈയൊരു ഫൗണ്ടേഷൻ രീതിയെ വിശേഷിപ്പിക്കുന്നു. സാധാരണ ഫൗണ്ടേഷൻ വർക്കുകൾ ചെയ്യുന്ന അതേ രീതിയിൽ തന്നെ ട്രൈപോഡ് ഫിറ്റ് ചെയ്ത് സെന്റർ ഭാഗത്ത് ഒരു ഓഗർ ഫിറ്റ് ചെയ്ത് ആളുകൾ അതിനുചുറ്റും പണിയെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ഓഗർ പൈൽ 12 മീറ്റർ വരെയാണ് ആഴം കൊടുക്കുന്നത്. ഈയൊരു അളവിലാണ് പൈൽ സെറ്റ് ചെയ്യുന്നത് എങ്കിൽ 3 നില വരെ വലിപ്പത്തിലുള്ള വീട് കെട്ടാൻ സാധിക്കും. ബോറിങ് ചെയ്ത മണ്ണിനെ ഹാർഡ് ആക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഒരു ബൾബ് രൂപത്തിൽ കോൺക്രീറ്റ് ചെയ്ത് എടുക്കുന്നു. പൈൽ എത്ര അടിയിൽ ആണ് നൽകുന്നത് എങ്കിലും അത് അവസാനിപ്പിക്കുന്ന രീതി ബൾബ് നല്കിക്കൊണ്ട് ആയിരിക്കണം. വീടിന്റെ സ്ട്രക്കചർ ഡിസൈൻ ചെയ്യുന്ന ആളാണ് ഇത്തരം ജോലികൾ ചെയ്യുന്നത്.തുടർന്ന് കോൺക്രീറ്റ് വർക്ക് ചെയ്ത കുഴി ഫിൽ ചെയ്തു നൽകുന്നു.

വീട് വക്കാനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

വീട് നിർമിക്കാൻ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ചതുപ്പ് നിലങ്ങൾ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക. ഏതെങ്കിലും രീതിയിൽ സംശയം തോന്നുകയാണെങ്കിൽ അടുത്തുള്ള വീടുകളിൽ സ്ഥലത്തെ പറ്റി അന്വേഷിക്കാവുന്നതാണ്.ഇനി യാതൊരു മാർഗവും ഇല്ലാത്ത അവസ്ഥ വരികയാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ ഒരു സ്ട്രോങ്ങ് ഫൌണ്ടേഷൻ നൽകി മാത്രം വീട് നിർമിക്കുക. അതല്ല എങ്കിൽ അവ പെട്ടന്ന് കേടാകാനും പൊളിയാനും ഉള്ള സാധ്യത ഉണ്ട്.വെള്ളവും ചളിയും കെട്ടി കിടക്കുന്ന സ്ഥലങ്ങളിൽ ഒരു വീട് വക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ചതുപ്പ് നിലങ്ങളിൽ വീട് വയ്ക്കുമ്പോൾ വളരെയധികം ഉപകാരപ്രദമായ ഒരു പൈലിംഗ് രീതിയാണ് മുകളിൽ വിശദീകരിച്ചത്.