പ്ലാസ്റ്ററിങ് വർക്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീടുപണിയിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് പ്ലാസ്റ്ററിംഗ് വർക്ക്.
ഇവയിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡാമേജുകൾ പോലും പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴി വെക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി വയറിങ്, സ്ട്രക്ചറിങ് വർക്കുകൾ എന്നിവയെല്ലാം പൂർത്തിയാകുമ്പോഴാണ് പ്ലാസ്റ്ററിംഗ് വർക്കുകൾ തുടങ്ങുന്നത്.
തേപ്പ് പണിയിൽ പ്ലാസ്റ്ററിംഗ് ശരിയായ രീതിയിൽ ചെയ്തിട്ടില്ലെങ്കിൽ ആണ് വീടിന്റെ ഭിത്തി അടർന്ന് വരുന്ന പ്രശ്നങ്ങൾ ലീക്കേജ് എന്നിവയെല്ലാം ഉണ്ടാകുന്നത്.
ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പ്ലാസ്റ്ററിംഗ് വർക്ക് അല്ലെങ്കിൽ തേപ്പ് പണി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
പ്ലാസ്റ്ററിങ് വർക്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇവയെല്ലാമാണ്.
രണ്ട് രീതികളാണ് ഇപ്പോൾ പ്ലാസ്റ്ററിങ് വർക്കിന് വേണ്ടി നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രീതി കാലങ്ങളായി പിന്തുടരുന്ന മണൽ,സിമന്റ് എന്നിവ ഉപയോഗിച്ച് ചെയ്യുന്നതും രണ്ടാമത്തേത് ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗപ്പെടുത്തിയുള്ള വർക്കുമാണ്.
വീടിന്റെ തേപ്പ് പണിക്ക് വേണ്ടി ആളുകളെ കണ്ടെത്തുമ്പോൾ അവർക്ക് അത്തരമൊരു മേഖലയിൽ എത്രമാത്രം പ്രാവീണ്യമുണ്ട് എന്ന കാര്യം ആദ്യം പരിശോധിക്കണം. അവർ ചെയ്ത വർക്കുകൾ നേരിട്ട് പോയി കാണുന്നത് അതിന് ഉപകാരം ചെയ്യും.
ഒട്ടും സമയമില്ലാതെ ഏതെങ്കിലും പണിക്കാരെ പണി ഏൽപ്പിച്ച് നൽകുമ്പോഴാണ് പിന്നീട് അത് റീ വർക്കിലേക്ക് എത്തിക്കുന്നത്.
തേപ്പ് പണി ചെയ്യുന്ന സമയത്ത് വീടിന്റെ ജനാലകൾ, കട്ടിളകൾ എന്നിവയെല്ലാം ഫിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ കവർ ചെയ്തു വയ്ക്കുന്നതാണ് കൂടുതൽ നല്ലത്.
പിന്നീടുള്ള ക്രാക്കുകൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. പ്ലാസ്റ്ററിംഗ് വർക്ക് മുഴുവനായും കഴിഞ്ഞതിനു ശേഷമാണ് കോൺഗ്രീറ്റിംഗ് ചെയ്യുന്നത് എങ്കിൽ കൂടുതൽ മെറ്റീരിയൽ വേസ്റ്റ് വരാനുള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.
എല്ലാ ഇലക്ട്രിക് പോയിന്റുകളും കവർ ചെയ്ത ശേഷം മാത്രം പ്ലാസ്റ്ററിങ് വർക്കുകൾ ആരംഭിക്കുക. കാരണം വർക്ക് പൂർത്തിയായി കഴിഞ്ഞാൽ ആ ഭാഗം വെള്ളം ഉപയോഗിച്ച് നനയ്ക്കേണ്ടി വരാറുണ്ട്.
ഇലക്ട്രിക്കൽ വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വെള്ളം പോയിക്കഴിഞ്ഞാൽ അത് ഷോക്ക് പോലുള്ള പ്രശ്നങ്ങൾക്ക് വഴി വച്ചേക്കാം.
സാധാരണയായി വയറിങ് വർക്ക് മുഴുവൻ കഴിഞ്ഞതിനു ശേഷമാണ് തേപ്പ് പണി തുടങ്ങുന്നത്. ഇത്തരത്തിൽ പൊടിയും ചളിയും നിലത്ത് അടിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടാകും.
ഭിത്തി നല്ലപോലെ ക്ലീൻ ചെയ്ത ശേഷം മാത്രം വർക്ക് ചെയ്യാനായി ശ്രമിക്കുക. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും ചുമർ പൂർണമായും ക്ലീൻ ചെയ്യണം.
ഭിത്തി വെള്ളമൊഴിച്ച് വൃത്തിയാക്കി നൽകിയ ശേഷമാണ് പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യേണ്ടത്. പ്ലാസ്റ്ററിംഗ് വർക്കിന് വേണ്ടി ആളുകളെ കരാർ രീതിയിലാണ് ഏൽപ്പിക്കുന്നത് എങ്കിൽ നഷ്ടം വരാത്ത രീതിയിൽ ഒരു ബഡ്ജറ്റ് ഉറപ്പിക്കുക. വീടിന്റെ ആകെ സ്ക്വയർ ഫീറ്റ് അളവ് പറഞ്ഞാണ് പണി തുടങ്ങേണ്ടത്.
ഏതെങ്കിലും ചുമരുകളിൽ പ്രത്യേക ക്ലാഡിങ് വർക്കുകൾ ടെക്സ്ചർ വർക്കുകൾ എന്നിവ ചെയ്യുന്നുണ്ടെങ്കിൽ അവ മുൻകൂട്ടി പറയാനായി ശ്രദ്ധിക്കുക.
പ്ലാസ്റ്ററിങ് വർക്കിന് വേണ്ടി തിരഞ്ഞെടുക്കുന്ന മണൽ നല്ല ക്വാളിറ്റിയിൽ ഉള്ളതാണ് എന്ന കാര്യം ഉറപ്പ് വരുത്തുക. സാധാരണയായി എം സാൻഡ് മണൽ ഉപയോഗപ്പെടുത്തിയാണ് ഇവ ചെയ്യുന്നത്.
മണലിന്റെ ക്വാളിറ്റി ഉറപ്പുവരുത്തി വർക്കുകൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.
ലേബർ കോൺട്രാക്ട് രീതിയിലാണ് പണി നൽകുന്നത് എങ്കിൽ ഓരോ ദിവസത്തെയും പണി കൃത്യമായി നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുക.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ പ്ലാസ്റ്ററിങ് വർക്കിൽ പിന്നീട് പണി ആവശ്യമായി വരില്ല.
പ്ലാസ്റ്ററിങ് വർക്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.