പ്രവാസികൾ സ്‌ഥലം വാങ്ങാൻ ഇഷ്ടപ്പെടുന്നത് എവിടെയാണ്?? ഒരു പഠനം

ഓരോ ദിവസവും വെച്ച് ഓരോ തുണ്ട് ഭൂമിയുടെയും വില കുത്തനെ ആണ് പോകുന്നത്. ഭൂമി കച്ചവടത്തിൽ നിക്ഷേപിക്കപ്പെടുന്ന ഓരോ രൂപയും നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് സംഭാവന ചെയ്യുന്നു.  

അതുപോലെതന്നെ നാട്ടിലെ എല്ലാ വാണിജ്യ വ്യാപാര മേഖലകളിലും ഈ നിക്ഷേപങ്ങൾ പ്രതിഫലിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, പ്രത്യേകിച്ച് കോവിഡാനന്തര സാഹചര്യത്തിൽ ഭൂമി വാങ്ങാൻ ഉള്ള ഉള്ള ജനങ്ങളുടെ ശീലത്തെ പറ്റി ഒരു പഠനം ആവശ്യമാണ്.

നമ്മുടെ നാട്ടിൽ നിന്ന് പുറം രാജ്യത്ത് ജോലി ചെയ്യാനും കച്ചവടം ചെയ്യാനും പോയ വലിയ സമൂഹം ഉണ്ട്. അവരുടെ ഭൂമി വാങ്ങൽ ശീലം നമ്മുടെ നമ്മുടെ നാടിൻറെ എൻറെ ആകെയുള്ള ഉള്ള ഭൂമി ഭൂമി മൂല്യത്തെ അതെ സാരമായി നിർണയിക്കുന്ന ഒന്നാണ്.

പ്രവാസികൾ കൂടുതലായി ഭൂമി വാങ്ങാൻ പരിഗണിക്കുന്നത് എവിടെ ആണ് എന്ന് ചർച്ച ചെയ്യുന്ന ഒരു ലേഖനമാണിത്.

പ്രവാസികൾ (NRIs) എവിടെ സ്‌ഥലം വാങ്ങുന്നു??

വലിയ കോർപ്പറേറ്റ് പൊസിഷനിൽ ഇരിക്കുന്ന പ്രൊഫഷണൽസ് അധികവും മുംബൈയും ബാംഗ്ലൂരും ആണ് പ്രോപ്പർട്ടി ഇൻവെസ്റ്റ് ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എങ്കിലും രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന വലിയ ഭൂരിപക്ഷം പ്രവാസികളും അവരുടെ സ്വന്തം നാട്ടിലാണ് ആണ് പ്രോപ്പർട്ടി ഇൻവെസ്റ്റ്മെൻറ് നടത്താൻ ആഗ്രഹിക്കുന്നത് എന്നതാണ് സത്യം.  ഇത് കൂടുതലും ഈ കോവിഡാനന്തര സാഹചര്യത്തിലാണ് സത്യമാകുന്നത്.

ഇന്ത്യയിൽ തന്നെ മെട്രോ സിറ്റികളിൽ ജോലിചെയ്യുന്ന പ്രൊഫഷണൽസ് തീർച്ചയായും അങ്ങനെയുള്ള സീറ്റികളിൽ തന്നെ ആവും ഇൻവെസ്റ്റ് ചെയ്യുക എന്നതിൽ ആക്ഷേപമില്ല. എന്നാൽ പുറം രാജ്യങ്ങളിൽ പ്രവാസികളായി ജോലിചെയ്യുന്നവർക്ക് ആ നാട്ടിലെ നിലനിൽപ്പ് ശാശ്വതമാണോ എന്ന ഉറപ്പില്ലാത്തതിനാൽ തന്നെ ആവണം തിരിച്ച് സ്വന്തം നാട്ടിൽ തന്നെ പ്രോപ്പർട്ടികലിൽ5 ഇൻവെസ്റ്റ് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. 

എന്നാൽ മുഴുവനായി ഉൾഗ്രാമങ്ങളിൽ നിക്ഷേപിക്കുന്നു എന്നു ഇതിനർത്ഥമില്ല. നാട്ടിൽ തന്നെ വലിയ സിറ്റികളുടെ പ്രാന്ത പ്രദേശത്താണ് അതിനാൽ തന്നെ ഏറ്റവും അധികം NRI ഇൻവെസ്റ്റ്മെൻറ് നാം കാണുന്നത്.

കേരളത്തിൽ ആണെങ്കിൽ കൊച്ചിയുടെയും കോഴിക്കോടിന്റെയും സമീപപ്രദേശങ്ങൾ ഇന്ന് വലിയ രീതിയിൽ പുരോഗമനം നേരിടുകയാണ്. അതിനാൽ തന്നെ ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളും സ്ഥലങ്ങളുടെയും വില ആനുപാതികമായി കൂടുന്നു.

പുറം രാജ്യത്തുള്ള പ്രവാസികളിൽ 75 ശതമാനത്തിനു മുകളിലും ആളുകൾ അവരുടെ സ്വന്തം നാട്ടിൽ തന്നെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇതിൽ തന്നെ ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപമെന്ന രീതിയിൽ സ്ഥലം വാങ്ങുന്നവർ 80 ശതമാനത്തിനു മുകളിൽ വരുന്നു. മറ്റ് സിറ്റികളിൽ ഉള്ള നിക്ഷേപത്തെ കുറിച്ച് അവർ ബോധവാന്മാർ ആണെങ്കിലും  അതിൽ ഉള്ള സുരക്ഷിതത്വ കുറവാണ് ഇവരെ നാടിനെ തന്നെ പ്രിഫർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ഓൺലൈൻ മേഖലയിലെ റിസർച്ച് കമ്പനികളിലൊന്നാണ് ഈ പഠനം നടത്തിയത്. ഇന്ത്യയിൽ നിന്ന് യുഎസ്, യുകെ, മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ, സിംഗപ്പൂർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ ജോലിക്ക് പൊയവരെല്ലാം ഈ സർവേയിൽ പങ്കെടുത്തു.

ഇതിനു പുറമേ പ്രവാസജീവിതം നിർത്തി നാട്ടിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സ്വന്തം നാട്ടിൽ തന്നെ ആകുമല്ലോ പ്രോപ്പർട്ടി വാങ്ങുക. ഇതിനോടനുബന്ധിച്ച് നടത്തിയ പഠനത്തിൽ പുറം രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികളിൽ 70 ശതമാനവും അവിടെ കിട്ടുന്നതിനും കുറഞ്ഞ ശമ്പളത്തിൽ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എന്നും കാണുന്നു.

ഇങ്ങനെ ഉള്ളവർ പറയുന്നത് നല്ല ജീവിത ചുറ്റുപാടാണ് അവർക്ക് മുന്തിയ നഗരത്തിലെ സൗകര്യങ്ങളേക്കാൾ പ്രധാനം എന്നാണ് അവർ പറയുന്നത്.  പ്രായമായ പ്രവാസികളാണെങ്കിൽ തീർച്ചയായും സ്വന്തം നാട്ടിലെ കൂടുതൽ സുരക്ഷിതത്വത്തിൽ തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.