ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ തിരഞ്ഞെടുക്കുന്ന പെയിന്റുകൾക്കും, ചുമർ ചിത്രങ്ങൾക്കുമുള്ള പ്രാധാന്യം അത്ര ചെറുതല്ല.

കാരണം വീട്ടിലേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ശ്രദ്ധ ഏറ്റവും ആദ്യം പിടിച്ചു പറ്റുന്നത് ചുമരുകളിൽ നൽകിയിട്ടുള്ള നിറങ്ങളിലേക്ക് ആയിരിക്കും.

മുൻ കാലങ്ങളിൽ ഇന്റീരിയർ അലങ്കരിക്കുന്നതിൽ ആരും വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല.

അതുകൊണ്ടു തന്നെ ചെറിയ ഷോക്കേസുകൾ നിർമ്മിച്ചു നൽകുന്ന രീതി മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ചുമരുകളിൽ വ്യത്യസ്ത രീതിയിലുള്ള അലങ്കാരങ്ങൾ പരീക്ഷിച്ചു തുടങ്ങി.

ചുമരിൽ നൽകിയിട്ടുള്ള ചിത്രങ്ങൾക്കും എഴുത്തുകൾക്കും മനസിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്ന സത്യം നമ്മളിൽ പലരും തിരിച്ചറിയുന്നില്ല.

വളരെയധികം വിഷമിച്ചിരിക്കുന്ന സന്ദർഭത്തിൽ നമുക്ക് മുന്നിൽ കാണുന്ന ഒരു ചിത്രം അല്ലെങ്കിൽ കുറച്ച് വാക്കുകൾ ആയിരിക്കും പുതിയ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റുക.

അതുകൊണ്ടുതന്നെ ഭിത്തിയിലെ അലങ്കാരങ്ങൾക്ക് കുറവ് വരുത്തേണ്ട ആവശ്യമില്ല. ചുമരിലേക്ക് അലങ്കാരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ.

വീട്ടിനകത്ത് എല്ലാ സമയത്തും ഒരു പോസിറ്റീവ് എനർജി നില നിർത്തുന്നതിന് വേണ്ടി കാഴ്ചയിൽ പെട്ടെന്ന് ആകർഷകത തോന്നുന്ന പെയിന്റിംഗ്സ്, വേർഡ് ലേബൽസ് എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

ഓരോ പെയിന്റിംഗ് തിരഞ്ഞെടുക്കുമ്പോഴും അത് ആദ്യ കാഴ്ചയിൽ നിങ്ങൾക്കുണ്ടാക്കുന്ന അനുഭവം എന്താണോ അതായിരിക്കും വീണ്ടും കാണുമ്പോഴും ഉണ്ടാക്കുന്നത്.

അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തിൽ സന്തോഷം നൽകുന്ന രീതിയിലുള്ള പെയിന്റിംഗ്സ് നോക്കി വേണം തിരഞ്ഞെടുക്കാൻ. ചുമരുകളിൽ നിറയെ ചിത്രങ്ങൾ നൽകി അലങ്കോലമാക്കുകയും വേണ്ട.

വളരെ മിനിമൽ ആയ ഡിസൈനുകൾ ഫോളോ ചെയ്യുക എന്ന ട്രെൻഡ് ആണ് ഇന്റീരിയർ ഡിസൈനിൽ ഇപ്പോൾ കണ്ടു വരുന്നത്.

അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു ചുമരുകളിൽ നൽകുന്നതാണ് കൂടുതൽ ഭംഗി.

ഇവ തന്നെ നിങ്ങളുടെ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രങ്ങൾ ആണെങ്കിൽ കൂടുതൽ നല്ലത്.

വീട്ടിലെ കുട്ടികളുടെ വ്യത്യസ്ത വളർച്ച ഘട്ടങ്ങളെല്ലാം ഇത്തരത്തിൽ ഫോട്ടോ ആയി പരിഗണിക്കാവുന്നതാണ്.

ലളിതമായ അലങ്കാരങ്ങളാണ് ചുമരുകൾക്ക് എപ്പോഴും ഭംഗി നൽകുന്നത്. ചെറിയ ഭാഗങ്ങൾ കൂടുതൽ വലിപ്പം തോന്നിപ്പിക്കാനായി മിററുകൾ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. അലങ്കാര മിററുകൾ, മിറർ വർക്ക് ചെയ്ത ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഇതിനായി തിരഞ്ഞെടുക്കാം.

കണ്ണാടി ഉപയോഗിക്കുന്നതു കൊണ്ട് വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം പ്രതിഫലിപ്പിക്കാനും, അതേസമയം വിശാലത തോന്നിപ്പിക്കാനും ഉപകാരപ്പെടും. വ്യത്യസ്ത ഡിസൈനുകളിലുള്ള മിററുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ചെറിയ രീതിയിലുള്ള അലങ്കാര വസ്തുക്കൾ ആർട്ട് വർക്കുകൾ എന്നിവയ്ക്കും ചുമരുകൾ ഭംഗിയാക്കുന്നതിൽ പ്രാധാന്യമുണ്ട്.

ബോക്സ് രൂപത്തിലുള്ള പ്രത്യേക ഷെൽഫുകൾ തിരഞ്ഞെടുത്ത് അവ പല ഷേയ്പ്പുകളിൽ അറേഞ്ച് ചെയ്ത് നൽകി വർക്കുകൾ സജ്ജീകരിച്ച് നൽകാം.

ഇത്തരം ഷെൽഫുകളിൽ ഒന്നോ രണ്ടോ എണ്ണത്തിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്തു നൽകുന്നതു വഴി കാഴ്ചയിൽ കുളിർമയും വീടിനകത്ത് ശുദ്ധവായു ലഭ്യതയും ഉറപ്പു വരുത്തും.

പെയിന്റിനും ലൈറ്റുകൾക്കുമുള്ള പ്രാധാന്യം.

വീടിനകത്ത് പ്രകാശം നിറയ്ക്കുന്നതിനും മനസിനകത്തേക്ക് സന്തോഷം നൽകുന്നതിനും തിരഞ്ഞെടുക്കുന്ന പെയിന്റുകൾക്കും വലിയ സ്വാധീനമുണ്ട്. ഡാർക്ക് നിറങ്ങൾ എപ്പോഴും മനസിന് അത്ര സുഖം നൽകുന്ന ഓർമ്മകൾ സമ്മാനിക്കണമെന്നില്ല.

അതുകൊണ്ടു തന്നെ പേസ്റ്റൽ നിറങ്ങളായ ബീജ്,ലൈറ്റ് ഗ്രേ,ലൈറ്റ് പിങ്ക് പോലുള്ള നിറങ്ങൾ നോക്കി ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

സാധാരണ പെയിന്റുകൾക്ക് പുറമേ വാളുകൾ ഹൈലൈറ്റ് ചെയ്തു നൽകുന്നതിന് വാൾപേപ്പറുകൾ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.

നല്ല ക്വാളിറ്റിയിലുള്ള ഇമ്പോർട്ടഡ് ടൈപ്പ് വാൾപേപ്പറുകൾ ചുമരുകൾക്ക് വേണ്ടി തിരഞ്ഞെടുത്താൽ അത് വീടിന്റെ ലുക്കിനെ തന്നെ മാറ്റി മറിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വീടിന്റെ ഓരോ ഭാഗത്തേക്കും തിരഞ്ഞെടുക്കാവുന്ന രീതിയിൽ വ്യത്യസ്ത പാറ്റേണുകളിലും നിറങ്ങളിലും ഉള്ള വാൾപേപ്പറുകൾ മുറിച്ചെടുത്ത് നിങ്ങൾക്ക് തന്നെ ഒട്ടിച്ചു നൽകാനായി സാധിക്കും.ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകാവുന്നതാണ്.

പെൻഡന്റ് ടൈപ്പ് ലൈറ്റുകൾ ഡൈനിങ് ഏരിയ, അടുക്കളയോട് ചേർന്ന് സെറ്റ് ചെയ്യുന്ന ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ എന്നിവിടങ്ങളിൽ പരീക്ഷിക്കാം.

അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എന്ന് തോന്നുന്നുവെങ്കിൽ അലമാരകൾ, ചിമ്മിനി വരുന്ന ഭാഗത്തുള്ള ഷെൽഫുകൾ എന്നിവയിലെല്ലാം സ്പോട്ട് ലൈറ്റുകൾ നൽകാവുന്നതാണ്. അതേസമയം ബെഡ്റൂമുകളിൽ കൂടുതൽ പ്രകാശം നൽകുന്ന രീതിയിലുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട.

ഒരു സാധാരണ ബൾബ് ഹോൾഡറിൽ നൽകുന്ന രീതിയിൽ ഉപയോഗപ്പെടുത്തി അതിനോട് ചേർന്ന് ഒരു ടേബിൾ ലാമ്പ് സജ്ജീകരിച്ച് നൽകാവുന്നതാണ്. കുട്ടികളുടെ ബെഡ്റൂമുകളിൽ കിടക്കുന്നതിന്റെ മുകൾഭാഗത്തെ റൂഫിൽ രാത്രി സമയത്ത് തിളക്കം തോന്നിപ്പിക്കുന്ന രീതിയിലുള്ള വാൾ സ്റ്റിക്കറുകൾ തിരഞ്ഞെടുത്ത് ഒട്ടിച്ച് നൽകിയാൽ അതവർക്ക് കൂടുതൽ സന്തോഷം നൽകും.

ബെഡ്റൂമുകളിലും ചെറിയ രീതിയിലുള്ള പെയിന്റിംഗ് വർക്കുകൾ തിരഞ്ഞെടുത്തു ചുമരുകളിൽ ഹാങ്ങ് ചെയ്ത് നൽകാവുന്നതാണ്.

അടുക്കളയിലെ ചുവരുകളിലും അലങ്കാരങ്ങൾ പാടെ ഒഴിവാക്കേണ്ട ആവശ്യമില്ല. അടുക്കളയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഇമേജുകൾ വാൾപേപ്പറുകൾ എന്നിവ തിരഞ്ഞെടുത്തു ഒട്ടിച്ച് നൽകുന്നത് അടുക്കള ജോലികൾ ആസ്വാദ്യകരമാക്കുന്നതിൽ പങ്കു വഹിക്കും.

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.