വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് കഴിഞ്ഞാൽ ഏറ്റവും അധികം കണ്ടുവരുന്ന ഒന്നുതന്നെയാണ് ചെറിയ മെറ്റൽ പീസുകൾ അതായത് ബേബിമെറ്റൽ എന്നറിയപ്പെടുന്ന മെറ്റൽ പീസുകൾ വിരിക്കുന്നത്. ഇങ്ങനെ മുറ്റത്ത് ബേബി മെറ്റൽ ഇടുന്നതിന്റെ ഗുണവും ദോശവും മനസ്സിലാക്കാം
ബേബി മെറ്റൽ ഇടുന്നതിൽ ചില ഗുണങ്ങളുണ്ടങ്കിലും, ഗുണത്തേക്കാളധികം ദോശമാണ് എന്നതാണ് ‘ പലരുടേയും അഭിപ്രായവും അനുഭവവും.
ബേബി മെറ്റലിടുന്നതിലെ പ്രധാനമായ ഗുണം എന്തൊക്കെയെന്ന് ആദ്യം മനസ്സിലാക്കാം
ബേബി മെറ്റൽ – ഗുണങ്ങൾ
- മെറ്റൽ ഇട്ട മുറ്റം അകലെനിന്ന് നോക്കിയാലും ഫോട്ടോയിലുമെല്ലാം നല്ല ഭംഗിയാണ്. മെറ്റൽ മഴ നനഞ്ഞാൽ പ്രത്യേകിച്ചും.
- മുറ്റത്തെ മണ്ണ് മഴവെള്ളത്തിൽ ഒലിച്ചു പോകുന്നത് ഒരു പരുധിവരെ മെറ്റൽ തടഞ്ഞു നിർത്തുന്നു.
- മെറ്റലിലെ ചെറിയ കാൽപെരുമാറ്റംപോലും വീടിനകത്തേക്ക് കേൾക്കാം. മെറ്റലിൽ കോഴി കയറിയാൽപോലും.
- വളരെ കുറച്ചു മെറ്റൽകൊണ്ട് മുറ്റത്തിന്റെ വലിയൊരു ഏരിയ കവർ ചെയ്യാൻ സാധിക്കും.
ഇനി ബേബി മെറ്റൽലിടുന്നതിൻ്റെ ദോശം എന്തൊക്കെയെന്ന് മനസ്സിലാക്കാം
ദോഷങ്ങൾ
- മെറ്റലിന്റെ ഡ്രൈയായ അവസ്ഥ സ്ഥിരം കാണുന്ന വീട്ടുകാരുടെ കണ്ണിനും മനസ്സിനും അത്രക്ക് സുഖം നൽകുന്ന ഒന്നല്ല.
- മെറ്റലിലെ സൂക്ഷ്മമായ പൊടി ശ്വസിക്കുന്നതും ശരീരത്തിൽ തൊടുന്നതും ചിലരിലെങ്കിലും അലർജിക്ക് കാരണമാകുന്നുണ്ട്. (പ്രത്യേകിച്ച് കുട്ടികളിലും, ആസ്ത്മ രോഗികളിലും. ചർമ്മരോഗമുള്ളവരിലും)
- കോഴി, താറാവ്, പൂച്ച, നായ ഇവയെല്ലാം മെറ്റലിൽ കാഷ്ഠിക്കുകയും അതിന്റെ രൂക്ഷഗന്ധം വീടിനു പുറത്തും വീടിനകത്തും അസഹ്യമായിരിക്കും. മെറ്റലിൽനിന്ന് ഇത് വൃത്തിയാക്കാനും പ്രയാസമാണ്. (വീട്ടിൽ ഗസ്റ്റുകൾ വരുന്ന സമയത്താണ് വീട്ടുകാർക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുക)
- വീട്ടിൽ ഇരു ചക്രവാഹനങ്ങളുണ്ടങ്കിൽ അത് മെറ്റലിൽ തിരിക്കാനും ഒടിക്കാനുമെല്ലാം വലിയ പ്രയാസമാണ്. വാഹനങ്ങൾ തിരിക്കുമ്പോൾ മെറ്റൽ ചീളുകൾ തെറിച്ച് ജനൽ ചില്ല് പൊട്ടുകയും കുട്ടികൾക്ക് മുറിവേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
- വീട്ടിലെ കുസൃതി കുട്ടികൾ മെറ്റൽ ചീളുകൾ എടുത്തെറിഞ്ഞു ജനൽചില്ലുകൾ പൊട്ടിക്കുന്ന സംഭവവുമുണ്ട്.
ഇതെല്ലാം സഹിക്കാൻ പറ്റിയാലും,ഏറെ വിഷമിപ്പിപ്പിക്കുന്ന കാര്യം മെറ്റലിട്ട മുറ്റത്തു കുട്ടികൾക്ക് പഴയതുപോലെ സുഖമമായി കളിക്കാൻ സാധിക്കുന്നില്ല എന്നതാണ്.
ഈ വീട് കേരളത്തിൽ തന്നെയോ. അതിശയം ഉണർത്തുന്ന ഒരു മലപ്പുറം വീട്.