സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ.

സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ.അടുക്കും ചിട്ടയോടും കൂടി വീട് ഒരുക്കുമ്പോൾ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ലാത്തതാണ് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം.

ഇന്റീരിയർ ഡിസൈനിന് പ്രാധാന്യം ഏറിയപ്പോൾ വ്യത്യസ്ത രീതികളിൽ സ്റ്റോറേജ് സ്പേസ് കണ്ടെത്താനുള്ള അവസരങ്ങളും ഉണ്ടായി .

അടുക്കള, കിച്ചൻ,ലിവിങ് ഏരിയ എന്നിവിടങ്ങളിൽ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഉണ്ടാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന യാണ് ഡ്രോയറുകൾ.

വ്യത്യസ്ത മോഡലിലുള്ള ഡ്രോയറുകൾ ലഭ്യമാണ്. അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകാം.

ആകർഷണത നിറയ്ക്കുന്ന രീതിയിൽ വ്യത്യസ്ത മോഡലുകളിലുള്ള ഡ്രോയറുകൾ ഇന്ന് വിപണിയിൽ ഓൺലൈനായും അല്ലാതെയും വാങ്ങാൻ സാധിക്കും.

എന്നാൽ പുറംമോടി കണ്ടു മാത്രം ഇവ തിരഞ്ഞെടുക്കേണ്ട. പലപ്പോഴും പുറത്തെ ഭംഗി കണ്ട് വാങ്ങുന്ന ഡ്രോയറുകൾക്ക് അകത്ത് ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായി കൊള്ളണമെന്നില്ല.

അലങ്കോലമായി കിടക്കുന്ന സാധനങ്ങളെല്ലാം അടുക്കി പെറുക്കി വയ്ക്കാൻ ഡ്രോയറുകൾ ഒരു വലിയ ഉപകാരമാണ് എങ്കിലും അവ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഭാഗത്തിന്റെ അളവുകൾ കൂടി നോക്കി വേണം വാങ്ങാൻ.

കൃത്യമായ അളവ് നോക്കാതെ ഡ്രോയർ വാങ്ങി പിന്നീട് അവ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വ്യത്യസ്ത മെറ്റീരിയലുകൾ ആയ പ്ലൈവുഡ്,ഷീഷം വുഡ്, ടീക് വുഡ്, റോസ് വുഡ് എന്നിവയിലെല്ലാം ചെസ്റ്റ് ഡ്രോയറുകൾ നിർമ്മിക്കപ്പെടുന്നുണ്ട്.

മാത്രമല്ല പുറത്തുനിന്നും ഇംപോർട്ടഡ് ആയി വരുന്ന ഡ്രോയറുകൾക്കും ഇപ്പോൾ നാട്ടിൽ വളരെയധികം ഡിമാൻഡ് ഉണ്ട്.

പാർട്ടീഷനുകൾ നൽകിട്ടുള്ളവയും അല്ലാത്തതും ഹാൻഡിലുകളിൽ വ്യത്യസ്തത പുലർത്തി നിർമ്മിക്കപ്പെടുന്നതുമായ ഡ്രോയറുകൾ ആവശ്യങ്ങൾ അറിഞ്ഞാണ് തിരഞ്ഞെടുക്കേണ്ടത്.

വ്യത്യസ്ത മോഡലുകൾ

റെഡിമെയ്ഡ് ആയും സെപ്പറേറ്റായി വാങ്ങി ഇൻസ്റ്റോൾ ചെയ്യാവുന്നതുമായ രീതിയിൽ ഡ്രോയറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഇവയിൽ തന്നെ വ്യത്യസ്ത പാർട്ടീഷനുകൾ നൽകിയും നീളത്തിൽ മാത്രം നൽകിയും ഡിസൈൻ ചെയ്യുന്നുണ്ട്.

ബോക്സ്, ഹാഫ് സർക്കിൾ എന്നിങ്ങനെ വ്യത്യസ്ത ഷേപ്പുകളും ഇവയിൽ കാണാൻ സാധിക്കും.

ഹാൻഡിൽ വലിച്ച് തുറക്കുമ്പോൾ പുറകിലോട്ട് കുറച്ച് അധികം വലിച്ചെടുക്കാവുന്ന രീതിയിലുള്ളവയാണ് കൈകാര്യം ചെയ്യാൻ എളുപ്പം.

ഹാൻഡിൽ ലെസ് ടൈപ്പ് ഡ്രോയറുകൾ തുറക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സൈഡിലേക്ക് വലിച്ച് തുറക്കുന്നതും, മുന്നോട്ട് വലിച്ചു തുറക്കുന്നതുമായ വ്യത്യസ്ത രീതികളിലുള്ള ഡ്രോയർ ഓരോ ഏരിയയ്ക്കും അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ച് നൽകാം.

അടുക്കളകളിലേക്ക് ഡ്രോയർ തിരഞ്ഞെടുക്കുമ്പോൾ സ്ഥലപരിമിതി, മറ്റ് ക്യാബിനറ്റുകളോട് യോജിച്ചു പോകുമോ എന്നീ കാര്യങ്ങളെല്ലാം നോക്കി വേണം തിരഞ്ഞെടുക്കാൻ.

വീട്ടിൽ തന്നെ തടി ഉണ്ടെങ്കിൽ ഇഷ്ടമുള്ള കൊത്തുപണികൾ ചെയ്യിപ്പിച്ച് ഒരു ആശാരിയെ വച്ച് ഡ്രോയർ ഉണ്ടാക്കിപ്പിക്കാം.

അതേസമയം ഓൺലൈൻ വെബ്സൈറ്റുകൾ വഴിയാണ് ഇത്തരം സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് എങ്കിൽ അവയുടെ റിട്ടേൺ പിരീഡ്, വാറണ്ടി പിരീഡ്, സർവീസ് എന്നീ കാര്യങ്ങലെല്ലാം കൃത്യമായി നോക്കിയതിനു ശേഷം മാത്രം വാങ്ങുക.

അല്ലെങ്കിൽ പിന്നീട് ഏതെങ്കിലും രീതിയിലുള്ള ഡാമേജ് സംഭവിച്ചാൽ പൂർണ്ണമായും എടുത്ത് പുറത്തു കളയേണ്ട അവസ്ഥ വന്നേക്കാം.

ലിവിങ് ഏരിയ, ബെഡ്റൂം സ്റ്റഡി ഏരിയ എന്നിവിടങ്ങളിലെല്ലാം നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചെസ്റ്റ് ഡ്രോയറുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മാത്രമല്ല ബാൽക്കണി പോലുള്ള ഇടങ്ങളിൽ സ്റ്റിച്ചിങ് പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് മെഷീൻ ഫിറ്റ് ചെയ്യാനും, പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അത് സൂക്ഷിക്കാനും ഡ്രോയറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

സ്റ്റോറേജിനായി ഡ്രോയറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങളും അളവുകളും നോക്കി മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.