ചുമരുകളിൽനിന്നും പ്ലാസ്റ്ററിംഗ് (തേപ്പ്) അടർന്നു പോകുന്നു എന്നത് പല വീടുകളിലേയും ചുമരുകളിൽ കണ്ടു വരുന്ന ഒരു സംഗതിയാണ്. കൂടുതലായും ഇത് കാണുന്നത് ബാത്ത് റൂമുകളുടെ പുറം ചുമരിലാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എങ്കിലും പ്രധാന കാരണം ചുമരിൽ ഈർപ്പം (നനവ്) പിടിക്കുന്നതുകൊണ്ടുതന്നെയാണ്. തേപ്പിൻ്റെ കൂട്ടിൽ വന്ന അപാകതയും തേക്കാൻ ഉപയോഗിച്ച മണലിലെ ഉപ്പുരസം, എം സാൻ്റിൻ്റെ ഗുണനിലവാരം, തേപ്പിന് ശേഷം ശരിയാം വിധം നനക്കാതിരിക്കുന്നത് ഇതല്ലാം ഇതിൻ്റെ മറ്റുകാരണങ്ങളാണ്.

ബാത്ത് റൂമിൻ്റെ പുറംചുമരുകൾ അതികവും സ്ഥല സൗകര്യത്തിനുവേണ്ടി കനം കുറച്ചാണ് പലരും പടുക്കാറുള്ളത്. അതു കൊണ്ടുതന്നെ ബാത്തു റൂമിലെ വെള്ളം ചുമരുകൾ പെട്ടന്ന് കുടിച്ചെടുത്തു് പുറം ഭാഗത്തേക്ക് എത്തിക്കാനും സാധ്യതയേറുന്നു. ഇതിന് പരിഹാരമായി നമ്മൾ ചെയ്യേണ്ടത്: ബാത്ത് റൂമിൻ്റെ ചുമരുകളിലും നിലത്തും ടൈൽ പിടിപ്പിക്കുമ്പോൾ ആവശ്യത്തിന് കനമുള്ള സ്പൈസർ ഇട്ടു വേണം പിടിപ്പിക്കാൻ. സ്പൈസർ ഇട്ട് ടൈൽ പിടിപ്പിക്കുന്നതു കൊണ്ടുള്ള ഗുണത്തെ കുറിച്ച് വീട്ടുകാർക്കും (ടൈൽ പണിക്കാർക്കുപോലും) ഇന്നും വേണ്ടത്ര നിശ്ചയമില്ല എന്നതാണ് യാഥാർത്ഥ്യം.

പലരുടേയും ധാരണ ടൈലുകൾ ഒന്നിനോടൊന്ന് മുട്ടിച്ചു വെക്കുന്നതാണ് ലീക്ക് വരാതിരിക്കാൻ നല്ലത് എന്നാണ്. എന്നാൽ ആ ധാരണ തെറ്റാണ്. എത്ര പ്രമുഖ കമ്പനിയുടെ ടൈലായാലും ടൈലിന് സൂക്ഷ്മമായ ചെരിവുകളും സ്ക്രാച്ചും ഉണ്ടായിരുക്കും. അതുകൊണ്ടു തന്നെ ടൈലുകൾ എത്ര മുട്ടിച്ചു വെച്ചാലും പല ഭാഗത്തും വേണ്ടത്ര മുട്ടി നിൽക്കുകയില്ല. അങ്ങിനെ ടൈൽ വെച്ചതിന് ശേഷം കാണുന്ന ചെറിയ ഗ്യാപ്പുപ്പുകൾ എപ്പോക്സിയോ മറ്റെന്തു വെച്ച് അടച്ചാലും അത് ഗ്യാപ്പിനെയൊ വെള്ളം ലീക്ക് ചെയ്യുന്നതിനേയൊ പ്രതിരോധിക്കാൻ പ്രാപ്തമല്ല.

ചുമരിയാലും നിലമായാലും വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം സ്പൈസറിട്ട് ടൈൽ ഫിക്സ് ചെയ്ത് ഗ്യാപ്പുകളിൽ എപോക്സി പോലുള്ള പശകൾ കൊണ്ട് നന്നായി ഗ്യാപ്പ് അടക്കുക എന്നതാണ് ലീക്ക് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം!

സ്പൈസറിടാതെ ടൈൽ പിടിപ്പിച്ചിട്ടുള്ള ബാത്ത്റൂം ചുമരുകളിലും തറയിലും ഈ പ്രശ്നം കാണുന്നവർക്ക് അതിന് പരിഹാരമായി ടൈൽ മാറ്റി വെക്കുന്നതിനേക്കാൾ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യം, ടൈൽ കട്ടർ ഉപയോഗിച്ച് ടൈലുകളുടെ ഗ്യാപ്പ് കട്ട് ചെയ്ത് വലുതാക്കി ഗ്യാപ്പുകൾ വൃത്തിയാക്കിയതിന് ശേഷം എപോക്സി പോലുള്ള ടൈൽ ഫില്ലറുകൾ നല്ല രീതിയിൽ കൊടുക്കുക എന്നതാണ്. ( വിദഗ്ധരായ ടൈൽ പണിക്കാരനെകൊണ്ടു വേണം ഇത് ചെയ്യിപ്പിക്കാൻ.)


ടൈലിൻ്റെ ഗ്യാപ്പിലൂടെ ചുമരിലേക്കിറങ്ങുന്ന വെള്ളം കുറെ മാസങ്ങളൊ വർഷങ്ങൾ കഴിഞ്ഞാകും പുറം ചുമരിലേക്ക് എത്തുന്നതും പ്ലാസ്റ്ററിംഗ് ദ്രവിച്ച്‌ അടർന്നു വീഴാൻ തുടങ്ങുന്നതും. മുകളിൽ പറഞ്ഞതുപോലെ അതിന് പരിഹാരം കണ്ടാലും വെള്ളം പുറത്തേക്ക് എത്താൻ എടുത്ത സമയത്തിൻ്റെ അത്രയും സമയമൊ അതിൽ കൂടുതലൊ സമയമെടുത്തിട്ടാണ് ഈ ചുമരുകളുടെ ഈർപ്പത്തിൻ്റെ നിറം പഴയ രൂപത്തിൽ എത്തുകയൊള്ളു എന്നതും അറിഞ്ഞിരിക്കണം!

content courtesy : fb group