ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. ഒരു പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. ഈ പ്രതിഭാസത്തെ ഇലക്ട്രോലൂമിനസൻസ് എന്ന് പറയുന്നു. എനർജ്ജി ഗ്യാപ്പനനുസരിച്ച് വിവിധ വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്.
എൽ.ഇ.ഡികൾ പൊതുവേ 1 സ്ക്വയർ മി. മി. വലിപ്പമുള്ളതാണ്. അവയെ പലതരത്തലുള്ള പ്രകാശസഹായികൾ ഉപയോഗിച്ച് ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കാവുന്നതാണ്. കുറഞ്ഞ ഊർജ്ജോപയോഗം, നീണ്ട ജീവിതകാലം, നിലനിൽക്കാനുള്ള ഉന്നത ശേഷി, വലിപ്പക്കുറവ്, ഓൺ-ഓഫ് ആക്കുന്നതിനുള്ള സമയക്കുറവ് മുതലായവയാണ് incandescent വിളക്കുകളേക്കാൾ ഇവയെ മികവുറ്റതാക്കുന്നത്.
എന്നാൽ ഒരു മുറി മുഴുവൻ പ്രകാശം പകരുന്ന തരത്തിൽ ആവശ്യമെങ്കിൽ നിർമ്മാണച്ചെലവ് കൂടുതലായിരിക്കും എന്നതിന് പുറമേ ഇവക്ക് മികച്ച താപനിയന്ത്രണവും വൈദ്യുതിനിയന്ത്രണവും മറ്റും ആവശ്യമായിവരും. ഇത്തരം അവസരങ്ങളിൽ സി എഫ് എല്ലുകളായിരിക്കും നല്ലത്.
Incandescent വിളക്കുകളെ അപേക്ഷിച്ച് കൊടുക്കുന്ന വൈദ്യുതിക്ക് കൂടുതൽ പ്രകാശം (ലൂമെൻസ് പെർ വാട്ട്) എൽ.ഇ.ഡികൾക്ക് പുറപ്പെടുവിക്കാൻ സാധിക്കും.അതായതു incandescent lights നെ കാൾ പ്രകാശം LED ക്കു കൂടുതൽ ആയിരിക്കും.
LED ലൈറ്റ് സവിശേഷതകൾ
- ഫിൽട്ടറുകളുടെ ഉപയോഗം ഇല്ലാതെതന്നെ നിശ്ചിത നിറത്തിൽ വെളിച്ചം പുറപ്പെടുവിക്കാൻ എൽ.ഇ.ഡികൾക്ക് സാധിക്കും.
- 1 സ്ക്വയർ മി.മി യിൽ താഴെ മാത്രം വലിപ്പം വരുന്നതുകൊണ്ട് പ്രിൻറഡ് സർക്യൂട്ട് ബോർഡുകളിൽ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കുന്നു.
- സാധാരണ എൽ.ഇ.ഡികൾ തന്നെ മൈക്രോസെക്കൻറുകൾക്കുള്ളിൽ പൂർണ്ണപ്രകാശത്തിലെത്തുന്നു.
- ആവർത്തിച്ച് പ്രവർത്തിക്കേണ്ട അവസരങ്ങളിൽ, incandescent അപേക്ഷിച്ച് കേടാകാനുള്ള സാദ്ധ്യത കുറവാണ്.
- വൈദ്യുതിയിൽ മാറ്റം വരുത്തി വെളിച്ചം കുറക്കാൻ എളുപ്പമാണ്.
- മറ്റുവിളക്കുകളെ അപേക്ഷിച്ച് എൽ.ഇ.ഡികൾ വളരെ കുറച്ച് താപം മാത്രമേ പുറപ്പെടുവിക്കുന്നുള്ളു.
- ഇൻഫ്രാ റെഡ് വികിരണം വളരെ കുറവാണ്.
- ഒരു ദിവസം പെട്ടെന്ന് അടിച്ചു പോകാതെ, എൽ.ഇ.ഡികൾ കാലക്രമത്തിൽ മങ്ങിമങ്ങി വരികയും പതുക്കെ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു – (ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങിയാൽ മതി) പെട്ടെന്ന് അവ പ്രവർത്തനരഹിതമാകുന്നില്ല.
പ്രവർത്തന കാലാവധി
ഇനി ഇതിന്റെ പ്രവർത്തന കാലാവധി അഥവാ സമയം പറയുകയാണെന്ക്കിൽ സാദാരണ lights 1000-2000 മണിക്കൂറും, ഫ്ലൂറസെൻറ് ട്യൂബുകൾ 10,000-15,000 മണിക്കൂറും പ്രവർത്തിക്കുമ്പോൾ എൽ.ഇ.ഡികൾ 35,000-50,000 മണിക്കുർ വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കണക്കുകൾ പ്രകാരം ഈ നീണ്ട പ്രവർത്തനകാലം കൊണ്ട് നന്നാക്കാനുള്ള ചെലവ് വളരെ കുറയുന്നു.
courtesy : fb group