ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി.പഴയ രീതിയിലുള്ള അടുക്കളയെന്ന സങ്കല്പത്തെ പാടെ മാറ്റി മറിക്കുന്നവയാണ് ഇന്നത്തെ വീടുകളിലെ അടുക്കളകൾ.
കിച്ചണുകളിൽ വ്യത്യസ്ത ഡിസൈനുകൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ഓപ്പൺ കിച്ചൻ രീതിയോടാണ് ആളുകൾക്ക് പ്രിയം കൂടുതൽ.
ഇവ തന്നെ ഫാമിലി ലിവിങ് ഏരിയയോടെ ചേർന്ന് നൽകാനാണ് പലരും താത്പര്യപ്പെടുന്നത്. പൂർണ്ണമായും ഓപ്പൺ രീതിയിലുള്ള ലേഔട്ട് പിന്തുടരുന്നത് കൊണ്ട് തന്നെ ലിവിങ് റൂമിലെ കാര്യങ്ങളെല്ലാം അറിയാനും സാധിക്കും.
അടുക്കളക്കും ലിവിങ് ഏരിയക്കും ഇടയിലായി വരുന്ന ഭാഗത്ത് ഒരു സ്റ്റഡി ഏരിയ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ കുട്ടികൾക്ക് പ്രത്യേകമായ ഒരു പഠനമറിയുടെയും ആവശ്യം വരുന്നില്ല.
ഇത്തരത്തിൽ ഓപ്പൺ കിച്ചൻ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കിച്ചൻ ഡിസൈൻ ചെയ്യുന്ന ആകൃതി സ്റ്റോറേജ് സൗകര്യം, സ്ഥാനം എന്നിവയെല്ലാമാണ് ഓപ്പൺ കിച്ചണിൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.
കൃത്യമായി പ്ലാൻ ചെയ്തു കൊണ്ട് നിർമ്മിക്കുകയാണെങ്കിൽ ഓപ്പൺ കിച്ചണുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും.
സാധാരണയായി ഇത്തരം രീതികളിൽ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ ഒരു ഭാഗത്തെ ചുമര് മുഴുവനായും ഒഴിവാക്കി നൽകേണ്ടതായി വരാറുണ്ട്. അതിന് പകരമായി ഭീം സെറ്റ് ചെയ്ത് നൽകാം.
യു ഷേയ്പ്പ്,എൽ ഷേയ്പ്പ് സ്ട്രൈറ്റ് ലൈൻ ഗാലറി എന്നിങ്ങനെ വ്യത്യസ്ത ഡിസൈനുകൾ പരീക്ഷിച്ചു നോക്കാവുന്ന ഒരു ഇടമാണ് ഓപ്പൺ സ്റ്റൈലിലുള്ള കിച്ചണുകൾ.
അടുക്കളയുടെ വലിപ്പത്തിന് അനുസൃതമായി ഫ്രിഡ്ജ്, സിങ്ക്,അടുപ്പ് എന്നിവയ്ക്കുള്ള സ്ഥാനം നിശ്ചയിക്കാം. ഓപ്പൺ കിച്ചണിലേക്ക് ഇലക്ട്രിക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ സക്ഷൻ പവർ കൂടുതലുള്ളത് നോക്കി എടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.
ശ്രദ്ധ നൽകേണ്ട മറ്റു കാര്യങ്ങൾ.
സ്ട്രൈറ്റ് ലൈൻ കിച്ചൻ രീതിയിലാണ് അടുക്കള ഡിസൈൻ ചെയ്യുന്നത് എങ്കിൽ ഒരു കൗണ്ടറിൽ തന്നെ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ച നൽകുകയാണ് ചെയ്യുന്നത്.
അതേ സമയം രണ്ട് വശത്തായി അടുക്കള ക്ക് സൗകര്യങ്ങൾ ഒരുക്കി നൽകുന്ന രീതിയാണ് ഗ്യാലറി സ്റ്റൈലിൽ ഉപയോഗപ്പെടുത്തുന്നത്.
ഓപ്പൺ കിച്ചനിൽ ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നത് യു ഷേപ്പിൽ ഉള്ള ആകൃതി തന്നെയാണ്. ഓപ്പൺ കിച്ചനിൽ അടുക്കളയുടെ വലിപ്പത്തിന് വലിയ സ്ഥാനമുണ്ട്.
പണ്ടു കാലത്ത് അടുക്കളകളിലേക്ക് ആവശ്യമായ ഷെൽഫുകൾ തടി, കോൺക്രീറ്റ്, ഫെറോസിമെന്റ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്.
എന്നാൽ ഓപ്പൺ കിച്ചണുകളിലേക്ക് ഇന്റീരിയറിനോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള നിറങ്ങളിൽ തിരഞ്ഞെടുക്കാവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
സ്വന്തം ആശയങ്ങൾ ഉപയോഗിച്ചും ഇത്തരം അടുക്കളകൾ ഡിസൈൻ ചെയ്യാം. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, മഗുകൾ എന്നിവയെല്ലാം പ്രത്യേക ബാസ്ക്കറ്റുകൾ നൽകി സജ്ജീകരിച്ച് നൽകാം.
ഇവയിൽ തന്നെ പുൾ ഔട്ട് യൂണിറ്റ് രീതിയും ഉപയോഗപ്പെടുത്താവുന്നതാണ്.
ബാസ്കറ്റുകൾ തിരഞ്ഞെടുക്കാൻ താല്പര്യമില്ലാത്തവർക്ക് സെപ്പറേറ്റ് സ്റ്റോറേജ് യൂണിറ്റുകൾ, ഓർഗനൈസറുകൾ, എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.
റെഡിമെയ്ഡ് കിച്ചൻ ആണ് തിരഞ്ഞെടുക്കുകയാണെങ്കിൽ അവയോടൊപ്പം തന്നെ കോർണർ യൂണിറ്റ് ഷട്ടറുകൾ എന്നിവയെല്ലാം ലഭിക്കുന്നതാണ്.
ഓപ്പൺ കിച്ചണുകളിൽ പ്രധാനമായും ക്യാബിനറ്റുകൾ നിർമ്മിക്കാനായി പ്ലൈവുഡ്, ലാമിനേറ്റഡ് മെറ്റീരിയൽ, ഗ്ലാസ്, തടി എന്നിവയെല്ലാമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓപ്പൺ കിച്ചണുകൾ കൂടുതൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.
ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.