വാൾ ഹൈലേറ്ററുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടുകളുടെ ഇന്റീരിയർ ഭംഗിയാക്കുന്നതിനു വേണ്ടി പല രീതികളും പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇവയിൽ തന്നെ വാൾ ഹൈലേറ്ററുകൾ നൽകുമ്പോൾ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്താറുണ്ട്.

പലപ്പോഴും വോൾ ഹൈലൈറ്റുകൾ ശരിയായ രീതിയിൽ ചെയ്യാത്തത് വീടിന് പൂർണമായും അഭംഗി തരുന്നതിന് കാരണമാകുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ വാൾ ഹൈലൈറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാവുന്ന രീതി പെയിന്റിംഗ് തന്നെയാണ്.

ഏറ്റവും സിമ്പിൾ ആയും ചിലവ് കുറച്ചും വാൾ ഹൈലൈറ്റ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താവുന്ന വഴി ഡാർക്ക്‌ നിറങ്ങളിലുള്ള പെയിന്റ് ഉപയോഗിക്കുക എന്നതാണ്.

ഒന്നിൽ കൂടുതൽ രീതികൾ പരീക്ഷിച്ച് നിറങ്ങൾ ഉപയോഗിച്ച് വാൾ ഹൈലേറ്റ് ചെയ്യാം. വ്യത്യസ്ത വാൾ ഹൈ ലേറ്റ് രീതികളും അവ ഉപയോഗിക്കുന്നതു
കൊണ്ടുള്ള ഗുണദോഷങ്ങളും മനസ്സിലാക്കാം.

പെയിന്റ് ഉപയോഗിച്ച് വാൾ ഹൈലൈറ്റ് ചെയ്യുമ്പോൾ.

കൂടുതൽ ഭംഗിയിലും ചിലവ് കുറച്ചും വാൾ ഹൈലൈറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാവുന്ന മാർഗ്ഗം പെയിന്റ് തന്നെയാണ്.

ഹൈലൈറ്റ് ചെയ്യേണ്ട വാളിന് ഡാർക്ക് നിറങ്ങളായ നീല, മഞ്ഞ, പച്ച, ഓറഞ്ച് എന്നിവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

എന്നാൽ ഇവ കൂടുതൽ ഭംഗിയുള്ളതും ഹൈലൈറ്റ് ചെയ്യുന്ന രീതിയിലും കാണണമെന്നുണ്ടെങ്കിൽ പ്രൈമർ അടിച്ചതിനു ശേഷം പെയിന്റ് നൽകുന്നതാണ് കൂടുതൽ നല്ലത്.

അതല്ല ലൈറ്റ് നിറങ്ങൾ ഉപയോഗിച്ചാണ് വാളുകൾ ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നേരിട്ട് പ്രൈമർ അടിച്ചതിനു ശേഷം ലൈറ്റ് ടോൺ പരീക്ഷിക്കാവുന്നതാണ്.

ഇത് ഒരു അട്രാക്റ്റീവ് ലുക്ക് വാളുകൾക്ക് നൽകും. വ്യത്യസ്ത നിറങ്ങൾ മിക്സ് ചെയ്ത് കൊണ്ടും വാളുകൾ ഹൈലൈറ്റ് ചെയ്യാം.

സ്റ്റെൻസിലുകൾ ഉപയോഗിക്കുമ്പോൾ.

വളരെ കുറഞ്ഞ ചിലവിൽ ആരുടെയും സഹായമില്ലാതെ വാൾ ഹൈലൈറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് സ്റ്റെൻസിലുകൾ.

വ്യത്യസ്ത ഡിസൈനുകളിലുള്ള സ്റ്റെൻസിലുകൾക്ക് പുറമേ കസ്റ്റമൈസ് ചെയ്ത സ്റ്റെൻസിലുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സ്റ്റെൻസിൽ വാങ്ങി ആവശ്യമുള്ള പെയിന്റ് അതിനു മുകളിലായി നൽകി കഴിഞ്ഞാൽ വളരെയധികം ഭംഗിയായ രീതിയിൽ ചുമരുകൾ ഹൈലൈറ്റ് ചെയ്യാനായി സാധിക്കും.

ഇവ വ്യത്യസ്ത ഡിസൈനിലും കളറിലും ചെയ്തു വാളുകൾ ഹൈലൈറ്റ് ചെയ്യിപ്പിക്കാം.

ടെക്സ്ചറുകൾ ഉപയോഗിക്കുമ്പോൾ

വ്യത്യസ്ത ഡിസൈൻ ടോണുകൾ വാൾ ടെക്സ്ചറിൽ പരീക്ഷിക്കാം. ഇത്തരത്തിലുള്ള ടെക്സ്ചറുകൾ സ്വന്തമായി ചെയ്യാൻ സാധിക്കും.

എന്നാൽ അവ ഉപയോഗിക്കേണ്ട രീതി എത്ര ആഴത്തിൽ നൽകണം, മിക്സ് ചെയ്യേണ്ട രീതി,റഫ്നെസ്സ് എന്നിവയെപ്പറ്റിയെല്ലാം കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

അതല്ല എങ്കിൽ വർക്ക്‌ മുഴുവൻ ചെയ്തു വരുമ്പോൾ അത് ഭംഗിയില്ലാത്ത അവസ്ഥയിൽ എത്തിക്കും.

ഡബിൾ ടോൺഡ് ടെക്സ്ചറുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ആദ്യം ഒരു കോട്ട് പെയിന്റ് അടിച്ചു നൽകിയ ശേഷമാണ് ചെയ്യേണ്ടത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ടെക്സ്ചറുകൾ ചെയ്തുകഴിഞ്ഞാൽ ചുമര് ഹാർഡ് ആയി മാറും എന്നതാണ്.

പിന്നീട് അവ റിമൂവ് ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ മുഴുവനായും കുത്തി കളയേണ്ട അവസ്ഥ വരും. അതായത് പരുക്കൻ ഇടുമ്പോൾ ഉണ്ടാകുന്ന അതേ പ്രതീതിയാണ് ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ ഉണ്ടാവുക.

അതുകൊണ്ടുതന്നെ പിന്നീട് അതിനു മുകളിൽ പെയിന്റ് അടിക്കുകയോ വാൾപേപ്പർ നൽകുകയോ ചെയ്യുമ്പോൾ അത് പൊന്തി നിൽക്കാനുള്ള സാധ്യത കൂടുതലാണ്.

വാൾ പേപ്പറുകൾ ഉപയോഗിക്കുമ്പോൾ

വ്യത്യസ്ത ക്വാളിറ്റിയിലും ഡിസൈനിലും ഉള്ള വാൾപേപ്പറുകൾ സുലഭമായി വിപണിയിൽ ലഭിക്കുന്നുണ്ട്. വീടിന്റെ പെയിന്റ്,നിറം എന്നിവ അനുസരിച്ച് വ്യത്യസ്ത പാറ്റേണിലുള്ള വാൾപേപ്പറുകൾ തിരഞ്ഞെടുക്കാം. കൂടാതെ കുട്ടികളുടെ മുറികൾക്ക് വാൾപേപ്പർ നൽകുമ്പോൾ അതിനനുസൃതമായ ഡിസൈനുകളും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് രീതിയിലും വാൾപേപ്പറുകൾ ഒട്ടിച്ച് വീട് ഭംഗിയാക്കാൻ സാധിക്കും.

ഒരു പ്രത്യേക തീമിനെ ആസ്പദമാക്കി വീടുമുഴുവൻ വാൾപേപ്പർ ഒട്ടിച്ച് ഭംഗി ആക്കുകയും ചെയ്യാം. നല്ല ക്വാളിറ്റി യിലുള്ള വാൾപേപ്പറുകൾ സ്ക്വയർഫീറ്റിന് ഏകദേശം 2000 രൂപ മുതലാണ് വില വരുന്നത്. അതേസമയം കുറഞ്ഞ ക്വാലിറ്റിയിൽ ഉള്ള വാൾപേപ്പറുകളും ആവശ്യമുള്ളവർക്ക് സ്ക്വയർഫീറ്റിന് 80 രൂപ മുതൽ വാങ്ങി സ്വന്തമായി തന്നെ വാളിൽ ഒട്ടിച്ച് നൽകാവുന്നതാണ്. എന്നാൽ വാൾ പേപ്പറുകൾ ഉപയോഗിച്ച് വാൾ ഹൈലൈറ്റ് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും വലിയ പോരായ്മ ഇവ കീറി വരാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. പ്രധാനമായും ചൂട് തട്ടുന്ന സ്ഥലങ്ങളിലും, വെള്ളം തട്ടുന്ന ഭാഗങ്ങളിലും വാൾപേപ്പറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

കമ്പ്യൂട്ടറൈസ്ഡ് ഇമേജുകൾ ഉപയോഗപ്പെടുത്തുമ്പോൾ

അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് കൂടുതൽ വലിപ്പത്തിലും ഭംഗിയുള്ളതും ആക്കി ചുമരുകളിൽ ഒട്ടിച്ച് നൽകാവുന്നതാണ്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ചെറുപ്പകാലത്തെ ഫോട്ടോകളും മറ്റും ഇത്തരത്തിൽ ചെയ്തെടുത്താൽ അത് കൂടുതൽ ഭംഗി നൽകും. കൂടാതെ വ്യത്യസ്ത രീതിയിലുള്ള ഇമേജുകൾ ഓരോരുത്തരുടെയും ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തെടുക്കാൻ സാധിക്കും.

മോഡേൺ ആർട്ട് പോലുള്ള ചിത്രങ്ങൾ ചുമരുകളിൽ പതിപ്പിച്ച് നൽകുമ്പോൾ അവ വാളുകൾക്ക് കൂടുതൽ ആകർഷകത നൽകുന്നു. ചെറിയ ഏരിയ കളിലും വലിയ സ്ഥലങ്ങളിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ടെക്നിക് ആണ് കമ്പ്യൂട്ടറൈസ്ഡ് ഇമേജുകൾ.

വാൾ ക്ലാഡിങ് തിരഞ്ഞെടുക്കുമ്പോൾ

പ്രത്യേക രീതിയിലുള്ള സ്റ്റോണുകൾ ഉപയോഗപ്പെടുത്തി വോൾ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് വോൾ ക്ലാഡിങ്. ഇവ തന്നെ രണ്ട് രീതിയിൽ ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ രീതിയിലുള്ള സ്റ്റോണുകൾ ഉപയോഗപ്പെടുത്തിയും, നാച്ചുറൽ സ്റ്റോറുകൾ ഉപയോഗപ്പെടുത്തിയും. നാച്ചുറൽ സ്റ്റോണുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ കൂടുതൽ കാലം നിലനിൽക്കുന്നതാണ്. അതേസമയം കുട്ടികളുള്ള വീടുകളിൽ വാൾ ക്ലാഡിങ്ങ് നൽകുമ്പോൾ അവയുടെ വക്ക് തട്ടി മുറിവ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം.

എന്നു മാത്രമല്ല ഇവയുടെ ഇടയിൽ ഉള്ള ചെറിയ ഗ്യാപ്പിൽ പൊടി പിടിക്കാതെ വൃത്തിയായി സൂക്ഷിക്കുകയും വേണം. വാൾ ക്ലാഡിങ് ചെയ്യുമ്പോൾ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അതിനു മുകളിൽ പ്രൈമർ അടിച്ചു ഫിഷിംഗ് നിലനിർത്താനാനും ശ്രദ്ധിക്കണം.വാൾ സ്റ്റോണുകൾ നല്ല രീതിയിൽ ഒട്ടിച്ചില്ല എങ്കിൽ അവ അടർന്നു വീഴാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ വാൾ പാനലുകൾ ഉപയോഗപ്പെടുത്തിയും വാളുകൾ ഹൈലൈറ്റ് ചെയ്ത് നൽകാവുന്നതാണ്. എന്നാൽ ഇതിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ മറൈൻ പ്ലൈവുഡ് പോലുള്ളവയാണ്. അതുകൊണ്ടുതന്നെ കുറച്ച് എക്സ്പെൻസീവ് ആയിരിക്കും.

ഈ കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കി കൊണ്ട് വാളുകൾ ഹൈലൈറ്റ് ചെയ്യാൻ ഏത് രീതി വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.