കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് കാർപ്പെറ്റുകൾ അനുയോജ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

കൂടുതലായി തണുപ്പുള്ള പ്രദേശങ്ങളിൽ കാർപെറ്റ് അത്യാവശ്യ ഘടകമാണ്. എന്നാൽ ചൂട് കൂടുതൽ ഉള്ള ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത്.

അതുകൊണ്ടുതന്നെ കാർപെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി കണക്കാക്കേണ്ടതില്ല. എന്നാൽ പലരും ആഡംബരത്തിന്റെ ഭാഗമായി ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽ കാർപെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവ കൃത്യമായി ക്ലീൻ ചെയ്ത് നൽകിയില്ല എങ്കിൽ അവയിൽ അടിഞ്ഞു കൂടിയിട്ടുള്ള പൊടി പഠനങ്ങളും മറ്റും ആസ്ത്മ,അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

കാർപെറ്റ് തിരഞ്ഞെടുത്ത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.

കാഴ്ചയിൽ ഭംഗി തരുമെങ്കിലും കൃത്യമായ ഇടവേളകളിൽ കാർപെറ്റുകൾ വൃത്തിയാക്കേണ്ടതുണ്ട്.

മാസത്തിൽ ഒരു തവണയെങ്കിലും വാക്വം ക്ലീനർ ഉപയോഗപ്പെടുത്തി കാർപെറ്റ് നല്ലരീതിയിൽ ക്ലീൻ ചെയ്യാവുന്നതാണ്.

വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ രോമവും മറ്റും കാർപെറ്റിന് ഇടയിൽ അടിഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികളുള്ള വീട്ടിൽ അവ വായിലും മറ്റും പോയി അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

അത്തരം സാഹചര്യങ്ങളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും കാർപെറ്റ് നല്ലരീതിയിൽ ക്ലീൻ ചെയ്തു നൽകുക.

വാക്വം ക്ലീനർ ഉപയോഗപ്പെടുത്തി കാർപെറ്റ് നല്ലരീതിയിൽ വൃത്തിയാക്കായിലായും വർഷത്തിൽ ഒരിക്കൽ കാർപെറ്റ് ക്ലീനിങ് സർവീസ് ചെയ്തു തരുന്ന കമ്പനികളെ സമീപിക്കാവുന്നതാണ്.

അവർ പ്രത്യേക ലായനി കാർപെറ്റിൽ ഒഴിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി തരും. പ്രീ കണ്ടീഷൻ എന്ന പ്രോസസ്സ് വഴിയാണ് അഴുക്കും പൊടിയും കാർപെറ്റിൽ നിന്നും എടുത്ത് കളയുന്നത്.

ടെക്നീഷ്യന്മാർ കാർപെറ്റ് ക്ലീൻ ചെയ്യുമ്പോൾ ഉയർന്ന ചൂടിൽ വെള്ളം ഉപയോഗപ്പെടുത്തി കാർപെറ്റിലേക്ക് ശക്തമായി വെള്ളമടിച്ചാണ് ക്ലീൻ ചെയ്യുന്നത്.

അങ്ങിനെ അവയിൽ അടിഞ്ഞിരിക്കുന്ന എല്ലാ പൊടി പടലങ്ങളും ചളിയും പൂർണ്ണമായും ക്ലീൻ ചെയ്യപ്പെടുന്നതാണ്.

ഏകദേശം 200 ഡിഗ്രി ചൂടിൽ ഉള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് കാർപെറ്റ് അണുവിമുക്തമാക്കുന്നത്.

തുടർന്ന് നിലത്തിട്ട് അവയിലുള്ള മുഴുവൻ അഴുക്കും ഒരു പ്രത്യേക മമെഷീൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നു.

കാർപെറ്റ് തിരഞ്ഞെടുക്കേണ്ട രീതി

വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലിലും നിർമ്മിച്ച കാർപെറ്റുകൾ ഇന്ന് ആഡംബരത്തിന്റെ ഭാഗമായി വീടുകളിൽ മാറിയിരിക്കുന്നു.

മുൻ കാലങ്ങളിൽ കട്ടിയുള്ള മെറ്റീരിയൽ ഉപയോഗപ്പെടുത്തിയാണ് ഇവ കൂടുതലായും നിർമ്മിച്ചിരുന്നത് എങ്കിൽ മോഡേൺ രീതിയിൽ വളരെ കനം കുറഞ്ഞ ഡിസൈനുകളിൽ നല്ല പാറ്റേണുകളിൽ കാർപെറ്റുകൾ വരുന്നുണ്ട്.

വ്യത്യസ്ത സൈസിലും ഷെയ്പ്പിലും വരുന്ന കാർപെറ്റ് കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ്.

കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം ഷോപ്പുകളിൽ നിന്ന് കാർപെറ്റ് കസ്റ്റമൈസ് ചെയ്തു വാങ്ങാനും സാധിക്കും.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ കാർപെറ്റ് നൽകുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെ ലഭിക്കുന്നു.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റി ഡ്യൂറബിലിറ്റി എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുക.

ഏതു സ്ഥലത്തിന് വേണ്ടിയാണ് കാർപെറ്റ് തിരഞ്ഞെടുക്കുന്നത് എന്നതനുസരിച്ച് വേണം അളവ് നിശ്ചയിക്കാൻ.

കാർപെറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ കാർപെറ്റ് ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ശബ്ദമലിനീകരണം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സാധാരണയായി ടിവി സെറ്റ് ചെയ്യുന്ന ലിവിങ് ഏരിയകളിൽ ഇത്തരത്തിലുള്ള ഒരു ഫീച്ചർ വളരെയധികം ഗുണകരമാണ്. സൗണ്ട് റസിസ്റ്റന്റ് ആയിട്ടുള്ള മെറ്റീരിയൽ തിരഞ്ഞെടുത്താൽ മാത്രമാണ് ഈ ഒരു ക്വാളിറ്റി ലഭിക്കുകയുള്ളൂ. ഓരോ ഏരിയയിലേക്കും തിരഞ്ഞെടുക്കേണ്ട കാർപെറ്റ് ഡിസൈനുകൾ വ്യത്യസ്തമാണ്.

വലിപ്പം കൂടുതലുള്ള റൂമിലേക്ക് കാർപെറ്റ് തിരഞ്ഞെടുക്കുന്ന രീതിയിലല്ല കുറവ് സ്ഥലം മാത്രമുള്ള ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള കാർപെറ്റ് തിരഞ്ഞെടുക്കുമ്പോൾ അവ വീടിന് ഒരു മോഡേൺ ലുക്ക് നൽകുന്നു. കാർപെറ്റ് ഉപയോഗപ്പെടുത്തുമ്പോൾ അവ ഓരോ ദിവസവും കോർണറുകൾ മാറ്റി ഇട്ട് ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക. അതല്ല എങ്കിൽ ഒരു ഭാഗം മാത്രം പെട്ടെന്ന് കേടായി പോകും. വീടിനോട് ചേർന്ന് ഓപ്പൺ ഏരിയ നൽകിയിട്ടുണ്ടെങ്കിൽ ആ ഭാഗങ്ങളിലേക്കും അനുയോജ്യമായ രീതിയിൽ കാർപെറ്റ് തിരഞ്ഞെടുക്കാം. പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി കൂടുതൽ ഭംഗിയായും കാർ പെറ്റ് തിരഞ്ഞെടുക്കാം എന്നതാണ് ഗുണം.

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ.