റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍.

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍.ടെക്നോളജി ദിനംപ്രതി വളരുന്നതിനനുസരിച്ച് വീട്ടു ജോലികളുടെ ഭാരം കുറക്കാനുള്ള ഉപകരണങ്ങളും സുലഭമായി ലഭിച്ചു തുടങ്ങി.

മിക്ക വീടുകളിലും വീട് അടിച്ചു തുടച്ച് വൃത്തിയാക്കുക എന്നത് പലർക്കും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.

അതിന് ഒരു പരിഹാരമെന്നോണം വാക്വം ക്ലീനറുകൾ വിപണിയിൽ ലഭ്യമായി തുടങ്ങിയെങ്കിലും പല വാക്വം ക്ലീനറുകളും മാന്വവലായി കൺട്രോൾ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.

എന്നാൽ ഇന്ന് ടെക്നോളജിയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് റോബോട്ടിക് വാക്വം ക്ലീനറുകൾ വിപണി അടക്കി വാഴുന്നു.

നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വീടിന്റെ മുക്കുംമൂലയും വൃത്തിയാക്കാൻ ഇത്തരം വാക്വം ക്ലീനർ കൊണ്ട് സാധിക്കും.

പ്രമുഖ ബ്രാൻഡുകളുടെ റോബോട്ടിക് വാക്വം ക്ലീനറുകൾ വിപണിയിൽ ലഭിക്കുന്നുണ്ടെങ്കിലും ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഇഷ്ടമുള്ള ബ്രാൻഡ് തിരഞ്ഞെടുക്കാവുന്നതാണ്.

ദിനംപ്രതി വീട് വൃത്തിയാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമായി റോബോട്ടിക് വാക്വം ക്ലീനറുകളെ കണക്കാക്കാം.

റോബോട്ടിക് വാക്വം ക്ലീനറുകൾ ഉപയോഗപ്പെടുത്തി വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍

റോബോട്ടിക് വാക്വം ക്ലീനറിന്റെ സ്വിച്ച് ഓൺ ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി തന്നെ പ്രവർത്തിച്ചു തുടങ്ങും.

മെഷീന്റെ പുറം ഭാഗത്ത് എൽഇഡി ടൈപ്പ് ബട്ടൺ ആണ് മിക്ക റോബോട്ടിക് വാക്വം ക്ലീനറുകളിലും നൽകിയിട്ടുള്ളത്.

റൗണ്ട് ഷേപ്പിൽ ആണ് പ്രധാനമായും ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. പുറംഭാഗത്തെ ഒരു പാർട്ട് ഓപ്പൺ ചെയ്യുമ്പോൾ അതിനകത്ത് ഡസ്റ്റ് വലിച്ചെടുക്കുന്ന ബോക്സ് നൽകിയിട്ടുണ്ട്.

ഈ ബോക്സ്‌ ഓരോ തവണ ക്ളീനിംഗ് കഴിഞ്ഞാലും പുറത്തെടുത്ത് ക്ലീൻ ചെയ്ത ശേഷം വേണം തിരിച്ച് വെക്കാൻ.

എന്നാൽ മാത്രമാണ് ഓരോ തവണ ക്ലീൻ ചെയ്യുമ്പോഴും അവ പൂർണമായും വൃത്തിയാവുകയുള്ളൂ.വാക്വം ക്ലീനറിന്റെ അടിഭാഗത്താണ് ചാർജ് ചെയ്യുന്നതിനുള്ള പോർട്ട് നൽകുന്നത്.

വീടിന്റെ നാലുപാടും സഞ്ചരിക്കുന്നതിന് റൊട്ടേറ്റ് വീൽ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.ഡസ്റ്റ് നല്ല രീതിയിൽ വലിച്ചെടുക്കുന്നതിനായി ഒരു സക്ഷൻ പാർട്ട്‌ താഴെ നൽകുന്നുണ്ട്.

വാക്വം ക്ലീനർ പോകുന്ന ഗതി നിശ്ചയിക്കുന്നതിനായി വലത് ഇടത് ഭാഗത്തായി രണ്ട് വീലുകൾ അഡ്ജസ്റ്റ് ചെയ്ത് നൽകാവുന്നതാണ്.

ഏത് ദിശയിലാണോ വാക്വം ക്ലീനർ പ്രവർത്തിക്കേണ്ടത് ആ ദിശയിലേക്ക് വീലുകൾ അഡ്ജസ്റ്റ് ചെയ്തു വെക്കാം. റോബോട്ടിക് വാക്വം ക്ലീനറുകളുടെ സൈഡ് ഭാഗത്തായി എക്സ്ട്രാ ചാർജിങ് സോക്കറ്റ് നൽകാറുണ്ട്.

അതായത് പവർ കേബിൾ ഉപയോഗപ്പെടുത്തിയും ഇവ ചാർജ് ചെയ്യാൻ സാധിക്കും. ഒരു ചാർജിങ് ഡോക്കു മായി കണക്ട് ചെയ്യുന്ന രീതിയിലാണ് ഇവ നിർമിച്ചിട്ടുള്ളത്.

റോബോട്ടിക് വാക്വം ക്ലീനർ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്ന രീതി.

വീടിന്റെ ഏതൊരു മുക്കും മൂലയും വൃത്തിയാക്കുന്നതിനു വേണ്ടി റോബോട്ടിക് വാക്വം ക്ലീനർ ഉപയോഗപ്പെടുത്താൻ സാധിക്കും. അതായത് പൊടി കൂടുതലായി അടഞ്ഞു കിടക്കുന്ന ബെഡിന്റെ അടിവശം, സോഫയുടെ കീഴ് ഭാഗം എന്നിവിടങ്ങളിലെല്ലാം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇവ ക്ലീൻ ചെയ്ത് തരും.

വാക്വം ക്ലീനർ കണ്ട്രോൾ ചെയ്യുന്നതിനുള്ള റിമോട്ട് ഉപയോഗപ്പെടുത്തി വ്യത്യസ്ത മോഡുകൾ സെറ്റ് ചെയ്ത് വ്യത്യസ്ത പാറ്റേണുകളിൽ വീട് ക്ലീൻ ചെയ്യാനും സാധിക്കും.ഇവയിൽ തന്നെ സിഗ് സാഗ്,സ്‌പൈറൽ, ഓട്ടോമാറ്റിക് എന്നീ രീതികളെല്ലാം ആവശ്യാനുസരണം തിരഞ്ഞെടുക്കാം. മാത്രമല്ല പല വീടുകളിലും വലിയ പ്രശ്നം നേരിടുന്ന ഏരിയയായ കോർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി മാത്രം പ്രത്യേക മോഡ് സെറ്റ് ചെയ്തു നൽകാവുന്നതാണ്.

റോബോട്ടിക് വാക്വം ക്ലീനർ ഉപയോഗിക്കുന്നതു
കൊണ്ടുള്ള പ്രധാന ഗുണങ്ങൾ.

പലരും ചിന്തിക്കുന്നത് റോബോട്ടിക് വാക്വം ക്ലീനറുകൾ ഡ്രൈ ഏരിയ മാത്രമാണ് ക്ലീൻ ചെയ്യുക എന്നതായിരിക്കും. എന്നാൽ ഡ്രൈ, വെറ്റ് ഏരിയകളിൽ ഉപയോഗപ്പെടുത്താവുന്ന റോബോട്ടിക് വാക്വം ക്ലീനറുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. പ്രത്യേക വാട്ടർ ടാങ്കുകൾ നൽകി ക്ലീനിങ് തുടങ്ങുന്നതിനു മുൻപായി കുറച്ച് വെള്ളം ആഡ് ചെയ്തു നല്കുകയാണ് വേണ്ടത്.ഇങ്ങിനെ ചെയ്യുന്നതുവഴി ഒരേസമയം ഡ്രൈ,വെറ്റ് മോപ്പിംഗ് ചെയ്യാനായി സാധിക്കും.

പ്രത്യേക മോപ്പിംഗ് പാഡ് വാക്വം ക്ളീനറിൽ അറ്റാച്ച് ചെയ്ത് നൽകുകയാണ് വേണ്ടത്. രണ്ട് ഫങ്ഷനുകളും ഒരേ സമയം സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ ഉപയോഗം വളരെ എളുപ്പമാക്കാം .വീടിന്റെ ഫ്ലോറിൽ മാത്രമല്ല മറിച്ച് ഡൈനിങ് ഏരിയ കിച്ചൺ സ്ലാബ് എന്നിവിടങ്ങളിലും റോബോട്ടിക് വാക്വം ക്ലീനർ ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്യാൻ സാധിക്കും.എല്ലാ വിധ ക്ളീനിങ്ങും കഴിഞ്ഞ് ഓട്ടോമാറ്റിക് ആയി തന്നെ ചാർജിങ് ഡോക്കിൽ ഇവ അറ്റാച്ച് ആവുകയും ചാർജ് ചെയ്തു തുടങ്ങുകയും ചെയ്യും.

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍ ദോഷങ്ങൾ

ഏതൊരു ഉപകരണത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിൽ റോബോട്ടിക് വാക്വം ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കൃത്യമായ മെയിന്റൻസ് ആവശ്യമാണ് എന്നതാണ്. ഇവയിൽ ഉപയോഗപ്പെടുത്തുന്ന വീലുകൾ, ബ്രഷുകൾ എന്നിവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ വളരെ പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉണ്ട്.

പാർട്ടുകൾ റിമൂവ് ചെയ്ത് പുതിയത് ഫിക്സ് ചെയ്യണമെങ്കിൽ അത്യാവശ്യം നല്ല ഒരു തുക തന്നെ ചിലവാക്കേണ്ടി വരും. മാത്രമല്ല റോബോട്ടിക് വാക്കും ക്ലീനറുകൾക്ക് വിലയും അല്പം കൂടുതലാണ്. 15000 രൂപയ്ക്ക് മുകളിലോട്ട് തിരഞ്ഞെടുക്കുന്ന ബ്രാൻഡ് അനുസരിച്ച് വിലയിൽ വ്യത്യാസം വരും. കൃത്യമായി യൂസർ മാന്വൽ വായിച്ച് മനസിലാക്കിയ ശേഷം മാത്രം റോബോട്ടിക് വാക്വം ക്ലീനർ യൂഗോയോഗിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാം.

റോബോർട്ടിക് വാക്വം ക്ലീനർ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.