ഫ്ലോറിങ്ങിന്‍റെ ഭംഗി വർധിപ്പിക്കുന്നതിൽ വുഡൻ ടൈലുകളുടെ പ്രാധാന്യം ചെറുതല്ല.

ഏതൊരു വീടിനും പ്രീമിയം ലുക്ക് നൽകുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് വുഡൻ ടൈലുകൾ.എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ വുഡൻ ടൈലുകൾ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇപ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന വുഡൻ ടൈലുകൾ വിപണിയിൽ ലഭ്യമാണ്. വ്യത്യസ്ത പാറ്റേണിലും, കളറിലും, ഡിസൈനിലുമെല്ലാം വുഡൻ ടൈലുകൾ വിപണി അടക്കി വാഴുന്നു ണ്ട്. എന്നാൽ അവ തിരഞ്ഞെടുക്കുന്നതിന് മുൻപായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വുഡൻ ടൈലുകൾ നിർമ്മിച്ച രീതി, ഉപയോഗം എന്നിവയെല്ലാം കൃത്യമായി അറിഞ്ഞിരിക്കണം.

വുഡൻ ടൈലുകൾ പ്രധാനമായും മൂന്ന് രീതിയിൽ തരംതിരിച്ചിരിക്കുന്നു.

1)ഹാർഡ് വുഡ്

ഹാർഡ് വുഡ് ടൈലുകളുടെ മുഴുവൻ ഭാഗവും നിർമ്മിച്ചിട്ടുള്ളത് പൂർണമായും മരത്തിൽ ആയിരിക്കും. ഇതിനായി ഓക്,പൈൻ, വാൽനട്ട് പോലുള്ള മരങ്ങൾ ആണ് ഉപയോഗിക്കുന്നത്.

ഇവ ഉപയോഗിക്കുന്നത് വഴി കൂടുതൽ കാലം ലൈഫ് ടൈം ലഭിക്കുമെന്നത് മാത്രമല്ല ടോപ് ലെയറിന് നല്ല ഫിനിഷിംഗ് ലഭിക്കുകയും ചെയ്യുന്നു.

2) എൻജിനീയർഡ് വുഡ്

ഏതെങ്കിലുമൊരു മരത്തിന് മുകളിൽ മറ്റ് മരങ്ങളുടെ ലെയറുകൾ ഉപയോഗിച്ച് ഒട്ടിക്കുന്ന രീതിയിലാണ് ഇവ നിർമ്മിക്കുന്നത്. അതായത് ഏറ്റവും ബെയ്സ് ആയി പ്ലേ വുഡ് ആയിരിക്കും നൽകിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ഇവക്ക് കൂടുതൽ കാലം ലൈഫ് ടൈം ലഭിക്കും. വീടിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇവ ഒട്ടിക്കാവുന്നതാണ്.

3) ലാമിനേറ്റ് വുഡ്.

സിന്തറ്റിക് മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്നവയാണ് ലാമിനേറ്റ് വുഡ് ടൈലുകൾ. ഇവ കൂടുതൽ കാലം ലൈഫ് ടൈം തരുന്നില്ല എങ്കിലും കുറച്ചുകാലത്തെ ഉപയോഗത്തിന് തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം ടൈലുകൾ തിരഞ്ഞെടുക്കുന്നത് വഴി വ്യത്യസ്ത കളറുകളിൽ ഫ്ലോറിങ് ചെയ്യാൻ സാധിക്കുന്നതാണ്.

വുഡൻ ടൈലുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

വുഡൻ ടൈലുകൾക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അവ കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

ഗുണങ്ങൾ

1) നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ വുഡൻ ടൈലുകൾ കൂടുതൽ കാലം നിലനിൽക്കുകയും, കൂടുതൽ ഭംഗി നൽകുകയും ചെയ്യുന്നു.

2) വുഡൻ ടൈലുകൾ വീടുകളിൽ പതിച്ചാൽ തീർച്ചയായും നിങ്ങളുടെ വീട് വിൽക്കുമ്പോൾ വില കൂടുതലായി ലഭിക്കും. ലക്ഷ്വറി വിഭാഗത്തിലാണ് വുഡൻ ടൈലുകൾ എപ്പോഴും കണക്കാക്കപ്പെടുന്നത്.

3) ഏതൊരു സാധാരണ ടൈലിനേക്കാളും കൂടുതൽ ഭംഗി നൽകുന്നതിൽ വുഡൻ ടൈലിനുള്ള പ്രാധാന്യം വലുതാണ്.

4)ഫ്ലോറിങ്ങിനായി വുഡൻ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആർട്ട് വർക്കുകളുടെ ആവശ്യം വീട്ടിൽ വരുന്നില്ല.

ദോഷ വശങ്ങൾ

1)വീട്ടിനകത്തുള്ള ഷൂ ഉപയോഗം, ടോയ്സ് കൊണ്ട് നിലത്ത് ഉരയ്ക്കുന്ന അവസ്ഥ എന്നീ സന്ദർഭങ്ങളിൽ ടൈലിൽ സ്ക്രാച്ച് വീഴാനുള്ള സാധ്യത കൂടുതലാണ്.

2) കൃത്യമായ രീതിയിൽ ക്ലീനിങ് ചെയ്യണം. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പോളിഷ് ചെയ്യുകയോ നാലു മുതൽ അഞ്ചു ദിവസത്തിനിടയിൽ നല്ല രീതിയിൽ തുടയ്ക്കുകയോ ചെയ്യണം.

3)ഹാർഡ് വുഡ് പോലുള്ള മെറ്റീരിയലുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കൂടുതൽ എക്സ്പെൻസീവ് ആയിരിക്കും.

4)കൂടുതലായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വുഡൻ ടൈലുകൾ ഉപയോഗിക്കുമ്പോൾ അവ പെട്ടെന്ന് നശിച്ചു പോകുന്നതിന് കാരണമാകുന്നു.