പ്രവാസിയായ ഷെരീഫ് നിർമ്മിച്ച 4950 sqft വലിപ്പമുള്ള ഈ വീട് രാജകിയമായ സൗകര്യങ്ങളും അതിനേക്കാൾ മനോഹരവുമായ അലങ്കാരങ്ങൾ കൊണ്ട് സമൃദ്ധമാണ്
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തുള്ള 50 സെന്റിലാണ് പ്രവാസിയായ ഷരീഫ് വീടുപണിയാൻ തീരുമാനിച്ചത്.
വളരെ അധികം ആവിഷങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു ഷെരീഫിന് അകെ ഉണ്ടായിരുന്നത് നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ അകത്തളങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്.
ആദ്യ ഘട്ടത്തിൽ സ്ട്രക്ചർ പൂർത്തിയായെങ്കിലും പലവിധ കാരണങ്ങളാൽ പണി നീണ്ടു പോയി.
ഒടുവിൽ താൻ ആഗ്രഹിച്ച പോലെയൊരു സ്വപ്നഭവനം ഷരീഫ് സഫലമാക്കി.കാണാം ഈ വീടിന്റെ അത്ഭുത കാഴ്ച്കൾ
വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം മുതലാക്കി മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിരിക്കുന്നു.
മഴയും വെയിലുമുള്ള കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ചു മേൽക്കൂര ചരിച്ചു വാർത്തു മുകളിൽ മേച്ചിൽ ഓട് വിരിച്ചു.
തുറസായ നയത്തിലാണ് അകത്തളങ്ങളുടെ വിന്യാസം. അനാവശ്യ പാർടീഷനുകൾ ഒഴിവാക്കി.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ആറു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 4950 sqft ഒരുക്കിയത്.
വീട്ടിൽ നിന്നും മാറ്റി മറ്റൊരു കാർപോർച്ചും ഒരുക്കിയിട്ടുണ്ട്.
വെനീർ, ജിപ്സം ഫിനിഷിൽ ഫോൾസ് സീലിങ് നൽകി ഒപ്പം വാം ടോൺ ലൈറ്റുകളും നൽകി അകത്തളം പ്രസന്നമാക്കി.
വിയറ്റ്നാം വൈറ്റ്, ഇന്ത്യൻ വൈറ്റ് എന്നീ തരത്തിൽപ്പെട്ട മാർബിളാണ് നിലത്തുവിരിച്ചത്. ഇത് രാജസ്ഥാനിൽ നിന്നും വാങ്ങുകയായിരുന്നു.
തടിയും ടഫൻഡ് ഗ്ലാസുമാണ് കൈവരികളിൽ നൽകിയത്. ഗോവണി കയറിച്ചെല്ലുന്നത് വിശാലമായ അപ്പർ ഹാളിലേക്കാണ്.
കോർട്യാർഡാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ജിഐ പൈപ്പിന് മുകളിൽ വുഡൻ ഷീറ്റ് വിരിച്ചാണ് ഇതിനു മധ്യത്തിലൂടെയുള്ള ബ്രിഡ്ജ് നിർമിച്ചത്.
സമീപം ഇൻഡോർ പ്ലാന്റ്സ് നൽകി അലങ്കരിച്ചു. അകത്തളത്തെ ജീവസുറ്റതാക്കുന്നതിൽ ഈ ഏരിയ പ്രധാന പങ്കുവഹിക്കുന്നു.
മറൈൻ പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. സമീപത്തായി വർക്കേരിയ വരുന്നു.
മുകളിലും താഴെയും മൂന്നു വീതം കിടപ്പുമുറികളാണ്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്പേസ് നൽകിയിട്ടുണ്ട്.
ഹെഡ്ബോർഡിൽ പാനലിങ്, ചുവരിൽ വോൾപേപ്പർ എന്നിവ നൽകി മുറികൾക്കും വ്യത്യസ്ത ലുക്& ഫീൽ നൽകിയിട്ടുണ്ട്.
ചുരുക്കത്തിൽ ഗേറ്റ് കടന്നു അകത്തേക്ക് എത്തുമ്പോൾത്തന്നെ കാഴ്ചക്കാരുടെ മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഈ വീടിനു കഴിയുന്നു.
Location- Karuvarakkund, Malappuram
Area- 4950 sqft
Plot- 50 cent
Owner- Shareef
Designer- Rafeek AP Inigo Designs
Mob- 94466 75839