ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാനുള്ള പൊടികൈകൾ

ചെറിയ ഒരു വീട് ഒരുക്കാൻ ഇറങ്ങി പോക്കറ്റ് കാലിയാകുന്ന കഥകൾ നാം ഇപ്പോൾ ധാരാളം കേൾക്കുന്നുണ്ട്.ഇതിനെല്ലാം കാരണം കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതും അതുപോലെ നമ്മൾ വരുത്തിവയ്ക്കുന്ന അബദ്ധങ്ങളുമാണ്.ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാൻ അറിയേണ്ട കുറച്ച് വിവരങ്ങൾ ഇതാ

  • Plan വരക്കാൻ ആളെ ഏൽപ്പിക്കുന്നതിന് മുന്നോടിയായി നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി അളവ് സഹിതം പ്ലാൻ വരച്ച് നോക്കുക.നാം വരച്ച പ്ലാൻ ഉപയോഗിക്കാനല്ല, മറിച്ച് എങ്ങിനെയെല്ലാം വരക്കാൻ പറ്റും പറ്റില്ല എന്ന് മനസ്സിലാക്കാൻ ആണ് . നിങ്ങൾക്ക് വേണ്ട അളവുകൾ നിങ്ങൾക്ക് മാത്രമെ അറിയൂ. അതിന് നിലവിലെ പല വീടും സന്ദർശിച്ചു അളന്ന് നോക്കാവുന്നതാണ്.
  • എത്ര ആൾ കിടക്കുന്ന ബെഡ്റൂം ആണ് , ബെഡ് ഒരു സൈഡിലാണോ നടുക്കാണോ ഇടുന്നത് എന്നതിനുസരിച്ച് ബെഡ്റൂംന്റെ വലിപ്പവും അളവും നിശ്ചയിക്കുക. പ്ലാന്‍ വരച്ചു തുടങ്ങുന്നതിന് ഉറപ്പിക്കേണ്ടത് ബെഡ്റൂമുകളുടെ എണ്ണം , ഓരോ റൂമിലും ഇടുന്ന ബെഡിന്‍റെ വലിപ്പം എന്നിവയാണ്. അച്ചനും അമ്മക്കും കിടക്കാൻ queen bed size മതി. അച്ചനും അമ്മക്കും ഒരു കുട്ടിക്കും കിടക്കാൻ king size വേണം. ബെഡ് നടുക്കാണ് ഇടുന്നതെങ്കിൽ രണ്ട് വശത്തും ഇറങ്ങാനുള്ള സ്ഥലം വേണം minimum 65 – 80 cm . Makeup area വഴിയാണ് attached bathroom ലേക്ക് പോവുന്നതെങ്കിൽ അത് മനസ്സിൽ കാണണം. ഇതിന് പുറമേ ഷെൽഫിനുള്ള സ്ഥലം, ടേബിളിനുള്ള സ്ഥലം എല്ലാം കണക്ക് കൂട്ടുക.
  • Plan പലതവണ review ചെയ്ത് പരമാവധി ചർച്ച ചെയ്ത് തീരുമാനിക്കുക, പണി തുടങ്ങിയതിന് ശേഷം ഒരിക്കലും മാറ്റം വരുത്തരുത്.
  • സൗകര്യം കുറയാത്ത രീതിയിൽ വിസ്തീർണ്ണം പരമാവിധി കുറക്കാൻ ശ്രദ്ധിക്കുക.
  • ലിന്റലും sunshade ഉം ഒന്നിച്ച് വാർക്കുക. ഒന്നിച്ച് വാർത്താലും sunshade ഉം ജനലും തമ്മിലുള്ള അകലം കുട്ടാൻ separate വാർക്കാതെ തന്നെ ഇപ്പോൾ പല technics ഉം ഉണ്ട്.എങ്ങനെ ചെയ്യുമ്പോൾ ലേബർ ചാർജ് കാര്യമായി കുറയുന്നു .
  • രണ്ട് അടുക്കള അത്യാവിശം അല്ലെങ്കിൽ ഒഴിവാക്കാം.
  • കാർ പോർച്ച് വീടിന്റെ കൂടെ കോൺക്രീറ്റ് ചെയ്ത് ഉണ്ടാക്കാതെ പിന്നീട് truss work ചെയ്താൽ മതിയാവും.
  • പ്ലോട്ട്ലേക്കുള്ള റോഡ്, കറണ്ട് വെള്ളം എന്നിവ ശരിയാക്കിയതിന് ശേഷം മാത്രമേ പണി തുടങ്ങാവുള്ളൂ.
  • ഭൂമിയുടെ നിരപ്പ് നോക്കി വേണം പാദുകത്തിന്റെ ഉയരം നിശ്ചയിക്കാൻ ഭൂനിരപ്പിൽ നിന്ന് 6 inch പരമാവധി ഉയരം മതിയാകും.
  • ഭൂമിക്കനുസരിച്ച് വീടുണ്ടാക്കാൻ ശ്രമിക്കുക, ചരിഞ്ഞ സ്ഥലം വലിയതോതിൽ നിരത്തിയാൽ പുറകിൽ വലിയ മൺ മതിൽ രൂപപ്പെടും.
  • Gypsum ceiling,LED show lights എന്നിവ ഒഴിവാക്കാം
  • മുറ്റത്ത് interlock work, Show പില്ലറുകൾ എന്നിവ കഴിയുമെങ്കില്‍ ഒഴിവാക്കാം.
  • കോണ്‍ക്രീറ്റ് slope roof ഉണ്ടാക്കിപിന്നീട് ഒടിടാൻ പോവാതെ ആദ്യം തന്നെ നിരത്തി വാർക്കാം.
  • ആവശ്യമില്ലാത്ത കൊത്തുപണികൾ, ചരിവ്, വളവ്, ആര്‍ച്ച്‌ എന്നിവ ഒഴിവാക്കാം.
  • ലേബർ മാത്രം കോൺട്രാക്ട് കൊടുക്കുന്നതാണ് ഉചിതം. ആകെ ചെലവിന്റെ ശതമാനക്കണക്കിന് കോൺട്രാക്ട് കൊടുത്താൽ ചെലവ് കൂട്ടാനാണ് ചില കോൺട്രാക്ടർമാർ ശ്രമിക്കുക. Square feet അടിസ്ഥാനത്തിൽ മൊത്തം കോൺട്രാക്ട് കൊടുത്താൽ low quality/quantity materials ആയിരിക്കും ചില കോൺട്രാക്ടർമാർ ഉപയോഗിക്കുക
  • Shelf കൾ വാർക്കാതെ niche space ഇടുക പിന്നീട് നല്ല fabrication work ചെയ്യാം.
  • തടിയുടെ ഉപഭോഗം കഴിവതും കുറക്കുക
  • Concrete roof ഉള്ള balcony ഒഴിവാക്കി ഓപ്പൺ ടെറസ് patio ആയി ഉപയോഗിക്കുക. അല്ലങ്കിൽ balcony പൂർണ്ണമായും ഒഴിവാക്കുക.
  • ബെഡ് റൂമിൽ പരമാവധി 2 light points മതിയാവും.