കോഴിക്കോട് നാദാപുരത്ത് 30 സെന്റിൽ 3000 sqft ലാണ് ഈ വീട് നിർമിച്ചത്.കാണാം ഈ മനോഹര ഭവനം.
ഉടമസ്ഥന്റെ ബന്ധുവിന്റെ വീടും ഡിസൈനർ അനീസ് തന്നെയാണ് ചെയ്തത്. ഇതുകണ്ട് ഇഷ്ടപ്പെട്ടാണ് സ്വന്തം വീടും അനീസിനെ ഏൽപ്പിച്ചത്. അതേ ഡിസൈൻ പാറ്റേൺ തന്നെ ഇവിടെ പിന്തുടർന്നു. കളർ തീമിൽ മാത്രമാണ് വ്യത്യാസം.
ഗെയ്റ്റ് മുതൽ കാഴ്ചകൾ തുടങ്ങുന്നു. HPL ബോർഡുകൾ കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്.
പല തട്ടുകളായി നൽകിയ സ്ലോപ് റൂഫുകളാണ് എലിവേഷന്റെ ഭംഗി വർധിപ്പിക്കുന്നത്.
വശത്തായി കാർ പോർച്ച്. ചെറിയ സിറ്റ് ഔട്ട് കടന്നാണ് അകത്തേക്ക് കയറുന്നത്.
പൊസിറ്റീവ് എനർജി നൽകുന്ന തുറന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ.
വാം ടോൺ തീം ഇന്റീരിയറിനെ മനോഹരമാക്കുന്നു. ഇറ്റാലിയൻ മാർബിളാണ് കോമൺ ഏരിയകളിൽ വിരിച്ചത്.
കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും ടൈലുകളും നൽകി. മറ്റിടങ്ങളിലേക്ക് നോട്ടം എത്താതെയാണ് ലിവിങ് റൂം ഡിസൈൻ. L സീറ്റർ സോഫ ഇവിടം അലങ്കരിക്കുന്നു.
വുഡൻ ഫ്ളോറിങ് നൽകി. ഇവിടെ സീലിങ്ങിൽ സിമന്റ് ഷീറ്റിൽ രണ്ടിലയുടെ കട്ടിങ് ഡിസൈൻ നൽകിയത് ശ്രദ്ധേയമാണ്. ടിവി പാനലിലും രണ്ടില ഡിസൈൻ തുടരുന്നുണ്ട്.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ താഴെ ഒരു കോർട്യാർഡ് ഒരുക്കി.
ഇതിൽ സിന്തറ്റിക് ടർഫും പെബിളും വിരിച്ചു. ഗോവണിയുടെ സെമി സ്പൈറൽ ഡിസൈൻ ശ്രദ്ധേയമാണ്.
കോൺക്രീറ്റ് പാളിക്ക് മുകളിൽ വെനീർ പാനലിങ് ചെയ്തു. കൈവരികളിൽ ടഫൻഡ് ഗ്ലാസും നൽകി.
ഗോവണി കയറിച്ചെല്ലുമ്പോൾ വിശാലമായ ഹാൾ കാണാം, ഇവിടെ ആട്ടുകട്ടിൽ ഒരുക്കി. ഡബിൾ ഹൈറ്റ് റൂഫിൽ നിന്നും ഹാങ്ങിങ് ലൈറ്റുകൾ പ്രഭ ചൊരിയുന്നത് കാണാൻ നല്ല ഭംഗിയാണ്.
നാലു കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ കിടപ്പുമുറികളും ഓരോ ഡിസൈൻ പാറ്റേണുകളാണ് പിന്തുടരുന്നത്.
മാസ്റ്റർ ബെഡ്റൂമിൽ ഹെഡ്ബോർഡിൽ സിഎൻസി കട്ടിങ് ഡിസൈനുകൾ നൽകി.
മറ്റൊരു മുറിയിൽ വെനീർ+ മിറർ ഫിനിഷും നൽകി. മുകളിലെ കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ ബട്ടർഫ്ളൈ കട്ടിങ് ഡിസൈനുകൾ കാണാം.
കുട്ടികളുടെ കിടപ്പുമുറി കലാപരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ ചുവരിൽ മരത്തിന്റെ ഒരു ഡിസൈൻ ഒട്ടിച്ചു വച്ചിരിക്കുന്നു.
വെനീർ കൊണ്ടാണ് ശാഖകൾ, ഗ്ലാസാണ് ഇലകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്പേസ് എന്നിവയും ഇവിടെ നൽകിയിരിക്കുന്നു.
ഓറഞ്ച് തീമിലാണ് മോഡുലാർ കിച്ചന്റെ ഡിസൈൻ. ലാക്കേർഡ് ഗ്ലാസ് ആണ് ഫർണിഷിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.
നാനോവൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയിരിക്കുന്നത്. സമീപം വർക്ക് ഏരിയയും ഒരുക്കി.
ലാൻഡ്സ്കേപ്പും ഇന്റർലോക്ക് ചെയ്ത് ഭംഗിയാക്കി. ചുരുക്കത്തിൽ പുതുമ നഷ്ടപ്പെടാത്ത ഡിസൈനും പൊസിറ്റീവ് എനർജി പകർന്നുനൽകുന്ന അകത്തളങ്ങളുമാണ് ഈ വീടിന്റെ ഹൈലൈറ്റ്.
Location- Nadapuram, Calicut
Area- 3000 sqft
Plot- 30 cent
Interior Design- Muhammed Anees
Iaama Designs, Calicut
Mob- 9446312919