കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ?

കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ ?ഓരോ മാസവും വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

പലപ്പോഴും ജോലി ആവശ്യങ്ങൾക്കോ വിനോദയാത്രയ്ക്കോ വേണ്ടി വീട്ടിൽ നിന്ന് ഒന്നോ രണ്ടോ മാസം മാറി നിന്നാലും ഒരു നിശ്ചിത എമൗണ്ട് കറണ്ട് ബില്ല് അടയ്ക്കണം എന്ന് പറയുന്നതിൽ ന്യായമുണ്ടോ എന്നത് പലരും സംശയമായി പറയുന്ന കാര്യമാണ്.

അതായത് വീട്ടിൽ ഒരു യൂണിറ്റ് പോലും കറണ്ട് ഉപയോഗപ്പെടുത്തിയില്ല എങ്കിലും കെഎസ്ഇബി നിശ്ചയിക്കുന്ന ഒരു ഫിക്സഡ് ചാർജ് എല്ലാ വീടുകളിലും അടക്കേണ്ടി അടക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതിനു പിന്നിൽ ചില അറിയാത്ത വസ്തുതകളുണ്ട്.

കെഎസ്ഇബി വൈദ്യുതി താരിഫ് കണക്കാക്കുന്ന രീതി, ബില്ല് കാൽക്കുലേറ്റ് ചെയ്യുന്ന രീതി എന്നിവയെ പറ്റി മനസ്സിലാക്കാം.

കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ? ഈ കാര്യങ്ങൾ മനസിലാക്കിയിരിക്കാം.

നമ്മുടെ നാട്ടിൽ വൈദ്യുതി ബില്ല് കണക്കാക്കുന്നത് രണ്ട് ഭാഗങ്ങളായി തരം തിരിച്ചാണ്. അതായത് ഫിക്സഡ് ചാർജ്,എനർജി ചാർജ് എന്നിങ്ങനെ ഇവയെ തരം തിരിച്ചിരിക്കുന്നു.

ഇതിൽ എനർജി ചാർജ് കണക്കാക്കുന്ന രീതി വീട്ടിൽ എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

അതേസമയം ഫിക്സഡ് ചാർജ് ഇനത്തിൽ നൽകേണ്ടത് വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ടി വരുന്ന ഒരു എമൗണ്ട് ആണ്.

ഫിക്സഡ് ചാർജ് താരിഫ് നൽകുന്നത് വൈദ്യുതി വിതരണം ചെയ്യുന്ന ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

അതായത് നമ്മുടെ നാട്ടിലേക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് സംസ്ഥാനത്ത് തന്നെ ആയിക്കൊള്ളണമെന്നില്ല.അതിനായി വ്യത്യസ്ത കമ്പനികളുമായി കരാർ ഒപ്പിട്ട് അവരിൽ നിന്നും വൈദ്യുതി വാങ്ങാറുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം കമ്പനികളിൽ നിന്നും സംസ്ഥാനത്തേക്ക് കറണ്ട് വാങ്ങിയാലും ഇല്ലെങ്കിലും ഒരു നിശ്ചിത തുക ഫിക്സഡ് ചാർജ് ഇനത്തിൽ നൽകേണ്ടി വരുന്നു.

ഇതുതന്നെ ഉപഭോക്താക്കളിൽ നിന്നും ഫിക്സഡ് ചാർജ് ഇനത്തിൽ കെഎസ്ഇബി ഈടാക്കുന്നു. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഫിക്സഡ് ചാർജ് നൽകേണ്ടതിന്റെ കാരണം ഇപ്പോൾ വ്യക്തമായി കാണുമല്ലോ.

വീട്ടാവശ്യങ്ങൾക്ക് മാത്രമല്ല ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇതേ രീതിയിൽ ഫിക്സഡ് ചാർജ് നൽകേണ്ടി വരാറുണ്ട്.

അതായത് എനർജി ബിൽ എമൗണ്ട് 0 ആണെങ്കിൽ പോലും കമ്പനികളുടെ കോൺട്രാക്ട് ഡിമാൻഡ് അനുസരിച്ച് എല്ലാ സ്ഥാപനങ്ങളും ഒരു ഫിക്സഡ് ചാർജ് കറണ്ട് ബിൽ ഇനത്തിൽ അടയ്ക്കേണ്ടി വരും.

ആരാണ് വൈദ്യുത നിരക്ക് നിശ്ചയിക്കുന്നത്?

മാസം തോറും ഉയർന്നുവരുന്ന കറണ്ട് ബില്ല് കാണുമ്പോൾ ആരാണ് ഇത് നിശ്ചയിക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചവരായിരിക്കും നമ്മളിൽ പലരും.നമ്മുടെ സംസ്ഥാനത്ത് ഉപഭോക്താക്കൾ എത്ര രൂപ കറണ്ട് ബില്ല് അടയ്ക്കണം എന്ന് നിശ്ചയിക്കാനുള്ള തീരുമാനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന പേരിലും അല്ലെങ്കിൽ കെഎസ്ഇബി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഒരു സ്വതന്ത്ര സ്ഥാപനത്തിനാണ് ഉള്ളത്.കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്നുവെങ്കിലും ജനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ചുള്ള വൈദ്യുത നിരക്കാണ് കെഎസ്ഇബി നിശ്ചയിക്കുന്നത് എന്ന കാര്യം പലർക്കും വിശ്വസിക്കാൻ സാധിക്കണമെന്നില്ല. പിന്നീട് വൈദ്യുത ബിൽ നിയമമായി പ്രാബല്യത്തിൽ വരികയും ഇത്തരത്തിൽ നിശ്ചയിക്കപ്പെടുന്ന വൈദ്യുതിബിൽ നിരക്കിൽ പിന്നീട് യാതൊരുവിധ മാറ്റവും സർക്കാർ, കെഎസ്ഇബി എന്നിവയ്ക്ക് നടപ്പിലാക്കാനും സാധിക്കില്ല.

കെഎസ്ഇബി പുറത്തിറക്കുന്ന താരിഫ് ഓർഡർ അനുസരിച്ചാണ് ബിൽ എമൗണ്ട് കണക്കാക്കുന്നത്. ഓരോരുത്തർക്കും താരിഫ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ അവ ദൂരീകരിക്കാൻ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. കെഎസ്ഇബി നൽകുന്ന സേവനങ്ങൾ, ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട രീതി, ബിൽ അടയ്ക്കേണ്ട രീതി എന്നിവയെല്ലാം ഈ ഒരു വെബ്സൈറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്. മാത്രമല്ല കെഎസ്ഇബി യുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും ഉത്തരം നല്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസും ഇപ്പോൾ ലഭ്യമാണ്. കെഎസ്ഇബി യുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കോൺടാക്ട് ചെയ്യേണ്ട ടോൾഫ്രീ നമ്പർ 1912 ആണ്.

കറണ്ട് ഉപയോഗിച്ചില്ലെങ്കിലും ബിൽ അടയ്ക്കണോ എന്ന സംശയത്തിനുള്ള ഉത്തരം ഇപ്പോൾ വ്യക്തമായി കാണുമെന്ന് വിശ്വസിക്കുന്നു.