ഡൈനിങ് ഏരിയക്ക് വൈറ്റ് തീം.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഡൈനിങ് ഏരിയയിൽ ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്താനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

അതിനുള്ള കാരണം ഭക്ഷണം കഴിക്കുന്ന ഇടമായതു കൊണ്ട് തന്നെ കറികളുടെ കറയും എണ്ണമെഴുക്കുമെല്ലാം പറ്റിപ്പിടിച്ച് എളുപ്പം വൃത്തികേട് ആകും എന്നതാണ്.

എന്നാൽ ഡൈനിങ് ഏരിയയിൽ വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു തീമാണ് വൈറ്റ് നിറത്തിൽ മെറ്റീരിയൽ തിരഞ്ഞെടുക്കുക എന്നത് .ഡൈനിങ് ഏരിയക്ക് വൈറ്റ് നിറം തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ഉപയോഗവും മനസ്സിലാക്കാം.

ഡൈനിങ് ഏരിയക്ക് വൈറ്റ് തീം തിരഞ്ഞെടുക്കണോ?

കുറച്ച് ക്രിയാത്മകമായി പറയുകയാണെങ്കിൽ ക്ലീൻ വൈറ്റ് ഡൈനിങ് ടേബിൾ ആണ് ഡൈനിങ്ങിലേക്ക് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒരു ബ്ലാങ്ക് ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്നതിന് തുല്യമാണെന്ന് പറയാൻ സാധിക്കും.

സത്യത്തിൽ ഇത്തരം ഭാഗങ്ങളിലേക്ക് വൈറ്റ് നിറം തിരഞ്ഞെടുക്കുമ്പോൾ അവ പെട്ടെന്ന് ക്ലീൻ ചെയ്യാനും വൃത്തിയാക്കി വയ്ക്കാനും സാധിക്കും.

വൈറ്റ് നിറത്തിലുള്ള പെയിന്റ്, ലൈറ്റുകൾ, ഡൈനിങ് ടേബിൾ എന്നിവ ചേരുമ്പോൾ ആ ഒരു ഏരിയ കൂടുതൽ പ്രകാശം ലഭിക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി വക്കണം എന്നത് മാത്രമാണ് വൈറ്റ് തീം ആക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.

പൂർണ്ണമായും വൈറ്റ് എന്ന ആശയം പിന്തുടരാൻ താല്പര്യമില്ലാത്തവർക്ക് വൈറ്റ് നിറത്തിലുള്ള ടേബിളിനോടൊപ്പം ബ്ലാക്ക് ചെയറുകൾ തിരഞ്ഞെടുക്കാം. ചുമരുകളിൽ ഡാർക്ക് ഗ്രേ പോലുള്ള നിറങ്ങൾ ഉപയോഗപ്പെടുത്താം.

ഡൈനിങ്ങിൽ മിനിമലിസ്റ്റ് ലുക്ക് നൽകാനാണ് കൂടുതലായും വൈറ്റ് നിറങ്ങൾ ഉപയോഗപ്പെടുത്തുന്നത്. പെഡസ്റ്റൽ ടൈപ്പ് റൗണ്ട് ഷെയ്പ്പിലുള്ള ഡൈനിങ് ടേബിളുകൾ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

വുഡൻ ഫർണിച്ചറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് കൂടുതൽ ഭംഗിയാക്കി ഉപയോഗപ്പെടുത്താവുന്നതാണ്.

ഡൈനിങ് ടേബിളിന് കൂടുതൽ വിശാലത തോന്നിപ്പിക്കാൻ വൈറ്റ് നിറം ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. ഒരു വാളിൽ മാത്രം വൈറ്റ് നിറത്തിൽ വ്യത്യസ്ത നിറത്തിലുള്ള പാറ്റേണുകളിൽ ഉള്ള വാൾപേപ്പറുകൾ, പെയിന്റിംഗ്സ്, എന്നിവ അലങ്കാരമായി നൽകാം.

കർട്ടൻ,ഫർണിച്ചറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ.

വൈറ്റ് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകളോട് കൂടിയ കർട്ടൻ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

വൈറ്റ് നിറത്തിൽ കൂടുതൽ ഹൈലൈറ്റ് ചെയ്തു കാണിക്കാനായി ഡാർക്ക് ഗ്രീൻ ഇലകളോട് കൂടിയ ഇൻഡോർ പ്ലാന്റുകൾ ഉപയോഗിക്കാവുന്നതാണ്.

ടേബിളിന് താഴെ നൽകുന്ന റഗ്ഗിനും വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ളവ നോക്കി ഉപയോഗപ്പെടുത്താം.

വൈറ്റ് നിറത്തോട് യോജിച്ച് നിൽക്കാൻ ഗ്ലാസ് മെറ്റീരിയലിന് സാധിക്കുന്നതു കൊണ്ട് തന്നെ ടേബിൾ ടോപ്പ് ഗ്ലാസിൽ നൽകുന്നതും കൂടുതൽ ഭംഗി നൽകും.

വൈറ്റ് നിറം ഡൈനിങ് ടേബിളിൽ ഉപയോഗപ്പെടുത്തുമ്പോൾ ഒരു ഗ്ലോസി ലുക്ക് ലഭിക്കുകയും ചെയ്യും. ഡൈനിങ് ഏരിയയിൽ ക്രോക്കറി ടേബിൾ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ പാത്രങ്ങൾ വൈറ്റ് നിറത്തിലുള്ളവ നോക്കി തിരഞ്ഞെടുക്കാം.

ടേബിളിന്റെ നിറവും വൈറ്റ് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഡൈനിങ് ഏരിയയോട് ചേർന്ന് വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകുന്നുണ്ടെങ്കിൽ കൗണ്ടർ ടോപ്പ്, സ്റ്റോറേജ് എന്നിവയ്ക്കും വൈറ്റാണ് കൂടുതൽ അനുയോജ്യം.

പ്യുവർ വൈറ്റ് ഉപയോഗപ്പെടുത്താൻ താല്പര്യമില്ലാത്തവർക്ക് ലൈറ്റ് ഗ്രേ പോലുള്ള നിറങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വ്യത്യസ്ത ഷേയ്പ്പുകളിലും വലിപ്പത്തിലുമുള്ള ഡൈനിങ് ടേബിളുകൾ വിപണിയിൽ ലഭിക്കുന്നത് കൊണ്ട് തന്നെ അവയിൽ വൈറ്റ് ലഭിക്കുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല.

ഡൈനിങ് ഏരിയക്ക് വൈറ്റ് തീം തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.