കുറ്റിയടിച്ച് ഫൗണ്ടേഷൻ പണി ആരംഭിക്കാം.

സ്റ്റെപ് സ്റ്റെപ് ആയി അറിഞ്ഞിരിക്കാം

പെട്ടെന്നുതന്നെ കാര്യങ്ങൾ ശരിയായി, പെർമിറ്റ് കിട്ടി കുറ്റിയടിച്ച് വീടുപണി ആരംഭിക്കാം

കുറ്റി അടിക്കുമ്പോൾ അളവുകൾ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെ പൊതുവേ set out ചെയ്യുക എന്നാണ് പറയുക

സെറ്റ് ഔട്ട് ചെയ്തതിനുശേഷം ബൗണ്ടറി എല്ലാം കുമ്മായപ്പൊടി ഉപയോഗിച്ച് മാർക്ക് ചെയ്യുക, ശേഷം കുറ്റിയും വള്ളിയും മാറ്റാം

പിന്നീട് കുമ്മായപ്പൊടി ഇട്ടതിന് ആസ്പദമാക്കി ഫൗണ്ടേഷൻ താഴ്ത്തൽ ചെയ്യാവുന്നതാണ്, ജെസിബി ഉപയോഗിച്ചോ അല്ലാതെയൊ ചെയ്യാം,

Jcb ഉപയോഗിച്ച് ആണെങ്കിൽ വളരെ പെട്ടെന്ന് ഒരു 5 മണിക്കൂർ കൊണ്ട് ഫൗണ്ടേഷൻ മുഴുവനായും താഴ്ത്താം*ഫൌണ്ടേഷൻ താഴ്ത്തൽ* ഉറച്ച പ്രതലം കാണുന്നതുവരെ ഫൗണ്ടേഷൻ താഴ്ത്തേണ്ടതാണ്

താഴ്ത്തുന്നതിനിടയിൽ നല്ല ഉറപ്പ് / കല്ല് കാണുകയാണെങ്കിൽ വീണ്ടും താഴ്ത്തേണ്ടതില്ല ഉറച്ച മണ്ണിൽ മൂന്നടിയോളം താഴ്ത്തിയിട്ടും കല്ലു കാണുന്നില്ലെങ്കിൽ നമുക്ക് ഫൗണ്ടേഷൻ മൂന്നടിയിൽ വച്ച് നിർത്താവുന്നതാണ്

ഫൗണ്ടേഷൻ വീതി — 2 അടി ആണ്,

ഫൗണ്ടേഷൻ കംപ്ലീറ്റ് ആയി കഴിഞ്ഞാൽ അതിനു ചുറ്റുമായി കല്ലു ഇറക്കാം സൗകര്യം കുറവുള്ള പ്ലോട്ട് ആണെങ്കിൽ ഫൗണ്ടേഷൻ ചെയ്യുന്നതിന് മുന്നേ കല്ല് ഇറക്കേണ്ടതാണ്,

ഫൗണ്ടേഷൻ പണി ഗ്രൗണ്ട് ലെവൽ കംപ്ലീറ്റ് ആയി കഴിഞ്ഞാൽ ഫൗണ്ടേഷനു മുകളിലും ചുറ്റു ഭാഗങ്ങളിലും വെള്ളം പമ്പ് ചെയ്ത് ഇട ഭാഗങ്ങളെല്ലാം അടക്കേണ്ടതാണ്

അതിനുശേഷം മാത്രമേ മുകളിലേക്ക് പണി ആരംഭിക്കാവൂ..

മുകളിലേക്ക് പണിയുമ്പോൾ എല്ലാ അളവുകളും വീണ്ടും പരിശോധിക്കേണ്ടതാണ്,ടോയ്ലറ്റ് വരുന്ന ഭാഗങ്ങളിൽ പൈപ്പ് ഇടാനായി ഉഴിച് ഇടേണ്ടതാണ് സ്ട്രക്ചറിൽ പില്ലർ വരുന്നുണ്ടെങ്കിൽ ആ ഭാഗവും ഒഴിച്ചിടേണ്ടതാണ്,

ഫൗണ്ടേഷൻ പുറംഭിത്തി മാത്രം സിമന്റ് ഉപയോഗിച്ച് അടക്കം

1.5 അടി ആണ് ഒരു സ്റ്റാൻഡേർഡ് ഫൗണ്ടേഷൻ ഹൈറ്റ് , 1 അടി കരിങ്കല്ല് , മുകളിലെ 1/2 അടി ബെൽറ്റ്‌ കരിങ്കൽ കൊണ്ടുള്ള ഒരു അടി പൂർത്തിയായാൽ ബെൽറ്റ് വാർക്കാം

ബെൽറ്റിന്റെ പുറം ഭാഗം ഒരടി വീതിബെൽറ്റ് വാർക്കുന്നതിനു മുൻപായി ഫൗണ്ടേഷൻ, പലക നന്നായി നനക്കുക

വെയില് കൂടുതലും നല്ല ചൂടുള്ള കാലാവസ്ഥയും ആണെങ്കിൽ വാർത്ത അതിനുശേഷം ചാക്കോ മറ്റോ ഉപയോഗിച്ച് മൂടി വെയ്ക്കാമോ ഇത് വിള്ളൽ വരുന്നത് തടയും

ബെൽറ്റ് വാർക്കുമ്പോൾ ത്രില്ലറുകളുടെ കമ്പികൾ കൂടി ഒരുമിച്ച് വെച്ചിട്ട് വേണം വാർക്കാൻ. ബെൽറ്റ്‌ നനക്കൽ ചാക്കിൽ എപ്പോഴും ഈർപ്പം സൂക്ഷിച്ച് ഒരാഴ്ച നനക്കുക. തുടർന്ന് ഫൗണ്ടേഷനെ മണ്ണ് ഫിൽ ചെയ്യാം

youtube

ഫില്ല് ചെയ്തതിനുശേഷം വെള്ളമൊഴിച്ച് നന്നായി സെറ്റ് ചെയ്യേണ്ടതാണ്

വെള്ളമൊഴിച്ച് മണ്ണ് കലങ്ങുമ്പോൾ കല്ലിന്റെ ഇട ഭാഗങ്ങളിലെല്ലാം ചെളി നന്നായി ഇറങ്ങി ചെന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്മണ്ണ് ഫിൽ ചെയ്യുന്നതോടെ ഫൗണ്ടേഷൻ പൂർത്തിയായി

content courtesy : Sarath Chandran K, E veedu, Engineering consultant