ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം.

ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം.വീട് അലങ്കരിക്കാൻ പല വഴികളും നോക്കുന്നവരാണ് നമ്മൾ മലയാളികൾ.

അലങ്കാരമായി ഉപയോഗപ്പെടുത്തുന്ന സാധനങ്ങൾ കൊണ്ട് ഏതെങ്കിലും രീതിയിൽ ഉപയോഗം കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് ഇൻഡോർ പോണ്ട്.

കാഴ്ചയിൽ ഭംഗി തരിക മാത്രമല്ല ചൂട് സമയത്ത് അകത്തേക്ക് അൽപ്പം കുളിർമ പകരാനും ഇൻഡോർ പോണ്ടുകൾ കൊണ്ട് സാധിക്കും.

പണ്ട് കാലങ്ങളിൽ വീടിന്റെ നടുമുറ്റത്തിനോട് ചേർന്നു കുളങ്ങൾ നിർമ്മിച്ച് നൽകുന്ന രീതി ഉണ്ടായിരുന്നു.

അതിന്റെ ഒരു മോഡേൺ വേർഷൻ എന്ന രീതിയിൽ ഇൻഡോർ പോണ്ടുകളെ കണക്കാക്കാം.

വളരെ കുറച്ച് വെള്ളം മാത്രം ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഇൻഡോർ പോണ്ടുകൾ കാഴ്ചയിൽ ഒരു പ്രത്യേക കൗതുകമുണർത്തും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

ഇൻഡോർ പോണ്ടുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം.

ഒരു സ്വിമ്മിംഗ് പൂൾ എന്ന രീതിയിലല്ല ഇൻഡോർ പോണ്ടിനെ കണക്കാക്കുന്നത്. മറിച്ച് അലങ്കാരം എന്ന രീതിയിൽ മാത്രം അതിനെ കണക്കാക്കിയാൽ മതി.

ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം വീടിനോടു ചേർന്നുള്ള പാഷിയോ, കോർട്യാർഡ് എന്നിവയോട് ചേർന്ന് വേണമെങ്കിൽ ഇത്തരത്തിലുള്ള പോണ്ടുകൾ നിർമ്മിച്ച് നൽകാവുന്നതാണ്.

അതല്ല എങ്കിൽ ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയ്ക്കിടയിൽ ഒരു സ്പേസ് കണ്ടെത്തി ഇൻഡോർ പോണ്ട് സെറ്റ് ചെയ്യുന്നതിൽ തെറ്റില്ല.

നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഇടം നോക്കി വേണം പോണ്ട് സെറ്റ് ചെയ്യാൻ.

വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം ലഭിക്കുന്ന ജനാലയുടെ സമീപത്തായോ,ബാൽക്കണിയോട് ചേർന്നോ, പെട്ടെന്ന് നശിച്ചു പോകാൻ സാധ്യതയില്ലാത്ത ഒരു സ്ഥലം നോക്കി വേണം ഇൻഡോർ പോണ്ടിനുള്ള ലൊക്കേഷൻ കണ്ടെത്താൻ.

ആവശ്യമെങ്കിൽ പോണ്ടിൽ കണ്ടെയ്നറുകൾ കൂടി ഉപയോഗപ്പെടുത്താവുന്നതാണ്. സാധാരണയായി എട്ടിഞ്ച് വലിപ്പത്തിൽ കൂടുതൽ ആഴം വരുന്ന പോണ്ടുകൾക്കാണ് കണ്ടെയ്നറുകൾ നൽകുന്നത്.

കണ്ടെയ്നർ തിരഞ്ഞെടുക്കുമ്പോൾ ആവശ്യാനുസരണം ഫൈബർ,സെറാമിക് അല്ലെങ്കിൽ ഗ്ലാസ് എന്നിവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

കൂടുതൽ ശ്രദ്ധ പതിക്കാൻ

ഇൻഡോർ പോണ്ടുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരാ ണെങ്കിൽ അതിന്റെ നടു ഭാഗത്തായി ഒരു ഫൗണ്ടൻ സെറ്റ് ചെയ്തു നൽകാം. ചുറ്റും റോക്ക് ആകൃതിയിലുള്ള ജിപ്സം വർക്കുകൾ നൽകാവുന്നതാണ്. പച്ചപ്പ് നിറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പോണ്ടിനോട് ചേർന്ന് പന്നൽ ചെടികൾ വച്ചു പിടിപ്പിക്കാം. കുളത്തിന് കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കുന്നതിനായി അലങ്കാര കല്ലുകൾ, ചെറിയ റബ്ബർ ടോയ്സ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

പോണ്ടിനോട് ചേർന്ന് അക്വാട്ടിക് പ്ലാന്റ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രില്ല,കബോബ പോലുള്ള വെള്ളത്തിൽ വളരുന്ന ഏതു ചെടി വേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരു കാരണവശാലും പോണ്ടിലെ വെള്ളം കലങ്ങാത്ത രീതിയിൽ വേണം സജ്ജീകരിച്ച് നൽകാൻ. വെള്ളത്തിനടിയിൽ മണ്ണ് ഇട്ട് നൽകുന്നതിനു പകരമായി മണൽ നൽകാവുന്നതാണ്. ഇൻഡോർ പോണ്ടിനകത്ത് അലങ്കാര മത്സ്യങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്നവർക്ക് ഗോൾഡൻ,റെഡ് നിറത്തിലുള്ള മീനുകൾ ഇട്ടു നൽകാം.ചെറിയ പോണ്ട് ആണ് നൽകുന്നത് എങ്കിൽ ഗപ്പി പോലുള്ള മീനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.പ്ലേറ്റി പോലുള്ള മീനും മികച്ച ഓപ്‌ഷനാണ്.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

ഇൻഡോർ പോണ്ട് കൃത്യമായി പരിപാലിച്ചില്ല എങ്കിൽ അവ പെട്ടെന്ന് തന്നെ ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. പോണ്ടി ന് ചുറ്റും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കല്ലുകൾ പടുത്ത് നൽകുകയോ, ട്രാൻസ്പരന്റ് ഷീറ്റ് നൽകുകയോ ചെയ്യാവുന്നതാണ്. വീട്ടുകാരുടെ ശ്രദ്ധ പതിക്കുന്ന സ്ഥലത്ത് വേണം പോണ്ട് നൽകാൻ.

വെളിച്ചം ലഭിക്കാത്ത സ്ഥലങ്ങളിൽ ഇൻഡോർ പോണ്ട് സെറ്റ് ചെയ്താൽ പായൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൃത്തിയോടും ഭംഗിയോടും കൂടി സൂക്ഷിച്ചാൽ മാത്രമാണ് ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാകുന്നുള്ളു എന്ന കാര്യം മനസിൽ വക്കുക.

ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.