നിങ്ങളുടെ വീട് അലങ്കരിക്കാൻ ഏറ്റവും മികച്ച സോഫ ഡിസൈനുകൾ part – 1

ലിവിങ് റൂം ഒരുക്കുന്നതിനേക്കാൾ പ്രയാസമാണ് ലിവിങ് റൂമിലേക്കുള്ള സോഫാ സെറ്റുകൾ കണ്ടുപിടിക്കുന്നത്. പഴയ ക്ലാസിക് ലോസൺ സോഫകൾ മുതൽ മോഡേൺ സെക്ഷണലുകളോ, സുഖപ്രദമായ ലവ് സീറ്റുകൾ വരുന്ന സോഫകൾ വരെ എണ്ണമറ്റ ശൈലികൾ നിങ്ങളുടെ തലയിൽ ചുറ്റിക്കറങ്ങും നല്ല ഒരെണ്ണം തിരഞ്ഞെടുക്കാൻ ഇറങ്ങിയാൽ .

 അതുകൊണ്ടാണ് നിങ്ങളുടെ സ്വപ്നഗൃഹം ഒരുക്കുന്ന സോഫാ സെറ്റുകൾ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കാനായി ഏറ്റവും മികച്ച ഡിസൈനുകൾ ഞങ്ങൾ ഒരുമിച്ച് പരിചയപ്പെടുത്തുന്നത്. അവയിൽ പരമ്പരാഗത ശൈലിയിൽ മുതൽ ഏറ്റവും ആധുനികങ്ങൾ ആയവ വരെ ഉണ്ട്. തിരഞ്ഞെടുക്കൂ ഇതിൽനിന്ന് ഏറ്റവും മനോഹരവും നിങ്ങളുടെ വീടിന് യോജിച്ചതുമായ സോഫാ സെറ്റികൾ

U- ആകൃതിയിൽ ഉള്ള സോഫ

ആഡംബരപൂർണമായ ഒരു ഇരിപ്പിട അനുഭവം നൽകുന്നവയാണ് U- ആകൃതിയിലുള്ള ഇത്തരം മോഡേൺ സെക്ഷണൽ സോഫകൾ. ക്രമീകരിക്കാവുന്ന തലയണകളും, കൈപ്പടികളും, തടിച്ച കുഷ്യനുകളും ഈ സോഫകളുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.

ടക്സീഡോ സോഫകൾ


ക്ലാസിക് ബോക്‌സ് ആകൃതിയുള്ള ഈ ബ്രൗൺ ലെതർ ടക്സീഡോകൾ ഷാർപ് അരികുകളോട് കുടിയവയാണ്. കൂർത്ത ആംഗിളുകളും വ്യത്യസ്തമായ രൂപകൽപ്പനയും ഈ സോഫകളുടെ പ്രത്യേകതയാണ്

ലോഞ്ചർ സോഫകൾ


ഈ ടൈംലെസ് ബ്ലാക്ക് സെക്ഷണൽ സോഫയിൽ വ്യത്യസ്ത കംഫർട്ട് പൊസിഷനുകൾക്കായി ക്രമീകരിക്കാൻ കഴിയുന്ന ബാക്ക് റെസ്റ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലെതർ അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്ന ഇവ ലോഞ്ചർ സോഫ പോലെ തോന്നുന്നവയാണ്.

വളഞ്ഞ സെക്ഷണൽ സോഫകൾ


അർദ്ധവൃത്താകൃതിയിലുള്ളതോ വളഞ്ഞതോ ആയ സെക്ഷണൽ സോഫകൾ സ്വീകരണമുറിയുടെ അന്തരീക്ഷത്തെ മയപ്പെടുത്തുകയും മടുപ്പുളവാക്കുന്ന സ്ട്രൈറ് ലൈൻ ഡിസൈനുകൾക്ക്‌ ഒരു നല്ല പകരക്കാരനുമാണ് . സോഫയുടെ രണ്ട് അറ്റത്തും ബാക്ക് സപ്പോർട്ടോ ആംറെസ്റ്റോ ഇല്ല എന്നത് ഈ ഡിസൈന് ഒരു ചൈസ് പോലെയുള്ള ഒരു ഫീൽ നൽകുന്നു.

വൈവിധ്യമാർന്ന ഫ്ലാപ്പ് സോഫകൾ


ഈ ചിത്രത്തിൽ കാണുന്നത് ഒരു ഫ്ലാപ്പ് സോഫയാണ്, ഇവ ഒന്നിലധികം ഉപയോഗങ്ങൾക്ക് ഉപകരിക്കുന്നവയാണ്. ചലിക്കുന്ന ഭാഗങ്ങൾക്ക് നന്ദി. ഒരു വിമാനത്തിന്റെ ചിറകുകളുടെ ഫ്ലാപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ സോഫകൾ നിർമ്മിച്ചിരിക്കുന്നത്. ആറ് വ്യത്യസ്ത ഇരിപ്പിട ലേഔട്ടുകളിലേക്ക് മാറ്റാം എന്നതാണ് ഈ സോഫയുടെ പ്രധാന പ്രതേകത.

ബിൽറ്റ്-ഇൻ സോഫകൾ

വളഞ്ഞ ഇത്തരം സോഫകൾ കോംപാക്റ്റ് ആയ ലിവിംഗ് റൂമുകൾക്ക് ഏറ്റവും അനുയോജ്യമാണ്.  ഈ ബിൽറ്റ്-ഇൻ സോഫകൾ മൂന്ന് ഭിത്തികളെയും ബന്ധിപ്പിക്കുകയും ഇതിനിടയിലൂടെ തന്നെ തടസ്സമില്ലാത്ത സംഭാഷണങ്ങൾക്കും കാൽനടയാത്രയും അനുവദിക്കുകയും ചെയ്യുന്നു.

കോർണർ സോഫ

ന്യൂട്രൽ ഗ്രേയിൽ അപ്ഹോൾസ്റ്റേറി ചെയ്യിതിരിക്കുന്ന ഈ കോർണർ സോഫ നിശബ്ദമായി വായിക്കാനോ ഒരു കപ്പ് ചായ ആസ്വദിക്കാനോ, നല്ലയൊരു സംഭാഷണം തുടങ്ങാനോ പറ്റിയ ഒരു സ്ഥലമായി നിങ്ങളുടെ ലിവിങ് റൂമിനെ മാറ്റും.

part – 2

part – 3