വി ബോർഡ് സീലിംഗ്: പരമ്പരാഗത RCC സീലിംഗമായി ഒരു താരതമ്യ പഠനം

വീടുനിർമ്മാണത്തിൽ സീലിംഗ് നിർമ്മാണം എത്രയോ വർഷമായി നമ്മുടെ നാട്ടിൽ RCC കോൺക്രീറ്റ് കൊണ്ട് മാത്രമാണ് ചെയ്യുന്നത്. അതിന് മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്ന കാര്യം പോലും നമ്മൾ ആരും അന്വേഷിക്കാറു പോലുമില്ല. എന്നാൽ കോൺക്രീറ്റിന് അതിൻറെതായ ദോഷങ്ങളുമുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം. 

കാലാവസ്ഥാവ്യതിയാനവും ദിനംതോറും കൂടുന്ന ചൂടും, സിമന്റിന്റെ ലഭ്യതക്കുറവും പരിസ്ഥിതി ആഘാതവും എല്ലാം കണക്കിലെടുക്കുമ്പോൾ മറ്റ് ഓപ്ഷനുകൾ ചിന്തിക്കാൻ നാം ഏറെ വൈകി എന്നതാണ് വസ്തുത. ഈ അവസരത്തിലാണ് നാം മറ്റ് സീലിംഗ് ഓപ്ഷനുകളെ പറ്റി ചിന്തിക്കേണ്ടത്. അതിന് ഈ അടുത്ത കാലത്ത് മാർക്കറ്റിൽ വന്ന മികച്ച ഒരു ഓപ്ഷൻ ആണ് വീ ബോർഡ് (V board).

വീ ബോർഡ് എന്നാൽ ഫൈബർ സിമന്റ് ബോർഡുകളാണ്. എന്നാൽ ഇവ ആസ്ബറ്റോസ് ബേസ്ഡ് അല്ല താനും.

വി ബോർഡ് വെച്ചുകൊണ്ടുള്ള ഒരു ബിൽഡിങ്ങിൻറെയും അതുപോലെ brick വർക്കും സ്ലാബും വരുന്ന ബിൽഡിൻറെയും സീലിങ്ങുകൾ തമ്മിലുള്ള താരതമ്യം ആണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്:

RCC സീലിങ്ങോ വി ബോർഡ് സീലിങ്ങോ??

രണ്ടിനും അതിൻറെതായ് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ വീ ബോർഡ് സീലിങ്ങുകൾ പ്രോത്സാഹിപ്പിക്കാൻ കാര്യങ്ങളുമുണ്ട്.

നിർമാണ രീതി

വി ബോർഡ് കൊണ്ട് സീലിംഗ്കൾ നിർമ്മിക്കുമ്പോൾ ആദ്യം ട്രസ്സ് വർക്ക് ചെയ്തതിനു ശേഷം മാത്രമേ സീലിംഗ് ചെയ്യാൻ പറ്റുകയുള്ളൂ.

ഇങ്ങനെ ചെയ്തില്ലെങ്കിൽ മഴ പെയ്യുമ്പോൾ മഴവെള്ളം ലീക്ക് ചെയ്തു അകത്തേക്ക് വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഇനി ട്രസ് വർക്ക് ചെയ്യുന്നത് അഭികാമ്യമല്ല എങ്കിൽ വി ബോർഡ് ഷീറ്റ് വെച്ച് സീലിംഗ് ചെയ്തതിനുശേഷം അതിൻറെ മുകളിൽ സിംഗിൾസ് വെച്ച് കവർ ചെയ്യേണ്ടിവരും.

പക്ഷേ RCC  സ്ലാബ് കൊണ്ട് നിർമ്മിക്കുന്ന ബിൽഡിംഗിൻറെ മുകളിൽ ട്രസ്സ് വർക്കോ സിംഗിൾസോ ഒന്നുമില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. അത് സ്വയം സ്ട്രോങ്ങും ആണ് അതുപോലെ തന്നെ ലീക്ക്  പ്രൂഫും ആണ്.

ചിലവ്

വീ ബോർഡ് കൊണ്ടുള്ള സീലിംഗ് നിർമ്മാണത്തിന് ചിലവ് താരതമ്യേന കുറവാണ്. മെറ്റീരിയൽ കോസ്റ്റ് മാത്രമല്ല, വീ ബോർഡ് ഉപയോഗിച്ചുള്ള നിർമാണം വേഗത്തിൽ തീരും എന്നുള്ളതും ഇതിൽ ഒരു ഘടകമാണ്. തന്മൂലം ലേബർ കോസ്റ്റും കുറയുന്നു. ഇതുതന്നെയാണ് ഈ മെറ്റീരിയൽ ഉപയോഗിക്കാനുള്ള പ്രധാന ആകർഷണം.

ചൂട്

വീ ബോർഡ് വെച്ചുള്ള സീലിംഗ് നിർമാണത്തിൽ സിമൻറും കട്ടകളും ഉപയോഗിക്കുന്നില്ല ഇല്ല എന്നുള്ളതുകൊണ്ട് തന്നെ എന്നെ കോൺക്രീറ്റ് സീലിങ് വീടുകളേക്കാൾ കാൾ വളരെയധികം തണുപ്പ് കൂടുതൽ   വിബോർഡ് വെച്ച് പണിയുന്ന ബിൽഡിങ്ന് അനുഭവപ്പെടാറുണ്ട്.

മുകളിലേക്കുള്ള വർക്കുകൾ

RCC സീലിംഗ് ആണെങ്കിൽ ഭാവിയിൽ അതിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തോ, അല്ലെങ്കിൽ brick വർക്കും RCC റൂഫും പണിതോ നമുക്ക് മുറികൾ കൂട്ടി എടുക്കാനാവും. 

വീ ബോർഡ് വെച്ച് ഉണ്ടാക്കിയ സീലിങ്ങിൽ ഇത് സാധ്യമല്ല.

അതുമാത്രമല്ല, ബലത്തിന്റെ കാര്യം   വച്ചുനോക്കുമ്പോൾ തീർച്ചയായും RCC roof ഉള്ള ബിൽഡിങ്ങുകൾ തന്നെയാണ് വീ ബോർഡ് കെട്ടിടങ്ങളെക്കാൾ സെയ്ഫ്.

എന്നാൽ വി ബോർഡ് വെച്ചുകൊണ്ടുള്ള ബിൽഡിംഗ് നേക്കാൾ ചിലവും സമയവും കൂടുതലും ഈ പരമ്പരാഗത ബിൽഡിങ് മെറ്റീരിയലിന്.