വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമാണ് സൻഷേഡ് വാർപ്പ്. കാൻഡ് ലിവർ സ്ലാബുകൾ എന്നാണ് ഇവക്ക് കൺസ്ട്രക്ഷൻ രീതിയിൽ ഉപയോഗിക്കുന്ന പദം.
ഇത്തരം സ്ലാബുകൾക്ക് ഒരു ഭാഗത്ത് മാത്രം സപ്പോർട്ട് നൽകുകയും മറുഭാഗം ഫ്രീ ആയി വിടുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇവ ശരിയായ രീതിയിൽ നൽകിയില്ല എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പലപ്പോഴും കൺസ്ട്രക്ഷൻ സമയത്ത് വരുത്തുന്ന ഇത്തരം ചെറിയ തെറ്റുകൾ ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ സൺഷേഡ് വാർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി കൃത്യമായി അറിഞ്ഞിരിക്കുക.
എന്താണ് സ്റ്റീൽ റെഇൻഫോഴ്‌സ്മെന്റ് ?
സ്ലാബുകളിൽ ലിന്റിൽ വാർപ്പ് നൽകുന്ന സമയത്ത് നൽകുന്ന കമ്പികളെ യാണ് റീ ഇൻഫോഴ്സ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കാൻഡ് ലിവർ സ്ലാബുകളിൽ അതിന്റെ റേഇൻഫോഴ്സ്‌മെന്റ് വരുന്നത് ടോപ്പ് ലെവലിൽ ആയിട്ട് വേണം നൽകാൻ.
ഇപ്പോൾ നമ്മുടെ നാട്ടിൽ മിക്ക വീടുകളുടെ നിർമ്മാണത്തിലും നൽകുന്ന സൺഷേഡുകൾക്ക് 2 ഇഞ്ച് മാത്രമാണ് കനം നൽകുന്നത്. കൂടാതെ അതിന്റെ താഴെ ഭാഗത്താണ് കമ്പികൾ ഇട്ട് നൽകുന്നത്.
മറ്റൊരു പ്രവണത ലിന്റിൽ കമ്പി കളോടൊപ്പം തന്നെ സൺഷേഡ് കമ്പികൾ കൂടി കൂട്ടി കെട്ടുന്ന രീതിയാണ്. എന്നാൽ ഇവ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
നമ്മുടെ നാട്ടിൽ ഒരു സാധാരണ കെട്ടിടത്തിന് കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത് 40 മുതൽ 50 വർഷം വരെയാണ്.
അതേസമയം സൺ ഷേഡ് വാർക്കുമ്പോൾ വരുത്തുന്ന ചെറിയ മിസ്റ്റേക്കുകൾ സൺഷേഡിന്റെ കാലാവധി കുറച്ച് 10 വർഷം ആക്കി മാറ്റുന്നു. കൂടാതെ സൺഷേഡ് മാത്രം പൊട്ടി വീഴുന്നതിനും കാരണമാകുന്നു.
പ്രധാന പ്രശ്നങ്ങൾ
ഇത്തരത്തിൽ സൺഷേഡ് വാർക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ മൂലം പിന്നീട് ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
തുടർന്ന് കോൺക്രീറ്റ് അടർന്നു വീഴാനും ആരംഭിക്കും. ഇങ്ങിനെ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം സൺഷേഡ് വാർക്കുമ്പോൾ നൽകുന്ന റീഇൻഫോഴ്‌സ്മെന്റ് തെറ്റുകൾ ആണ്. സൺഷേഡിന് നൽകുന്ന തിക്നെസ്സ് കുറഞ്ഞത് 3 മുതൽ 4 ഇഞ്ച് എങ്കിലും നൽകണം.
കൂടാതെ കമ്പി നൽകുമ്പോൾ അത് മുകൾഭാഗത്ത് വരുന്ന രീതിയിൽ വേണം നൽകാൻ. കമ്പികൾ തമ്മിൽ ഒരു കാരണവശാലും കൂട്ടിക്കെട്ടി നടന്നാൽ പാടുള്ളതല്ല. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കോൺക്രീറ്റിൽ വരുന്ന ലീക്കേജ് പ്രശ്നങ്ങൾ, സീലിംഗ് പൊട്ടി പോകുന്ന അവസ്ഥ എന്നിവ ഒഴിവാക്കാൻ സാധിക്കും.
ഒരു സാധാരണ കെട്ടിടത്തിന്റ് അത്രയും കാലാവധി തന്നെ സൺഷേഡുകൾ ക്കും ലഭിക്കും. തുടർന്ന് നല്ല രീതിയിൽ കോൺക്രീറ്റിംഗ് വർക്കുകൾ കൂടി ചെയ്ത് നൽകുന്നതോടെ കെട്ടിടത്തിന് കൂടുതൽ ബലം ലഭിക്കുകയും സൺഷേഡ് തകർന്നു വീഴുന്ന പ്രശ്നങ്ങളൊന്നും ഇല്ലാതെ കാലാകാലം നിലനിർത്താനും സാധിക്കും.
വീട് നിർമ്മിക്കുമ്പോൾ വീട്ടുടമ തന്നെ ഇത്തരം കാര്യങ്ങൾ സൈറ്റിൽ പോയി പരിശോധിക്കുകയാണെങ്കിൽ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.