വീട്ടിനുള്ളിലൊരു ലൈബ്രറി – ശ്രദ്ധിക്കാം ഇവ.

ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി നമ്മൾ വീടുകളിൽ സ്ഥലം ഒഴിച്ച് ഇടാറുണ്ട്.എന്നാൽ വീട് ഒരുക്കുമ്പോള്‍ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് വളരെ കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. വീട്ടിലെ ലൈബ്രറിയ്ക്കായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ലൈബ്രറി സ്ഥാനം


ആദ്യമായി വീട്ടില്‍ എവിടെയാകണം ലൈബ്രറിഎന്നതാണ് തീരുമാനികേണ്ടത്. അതിന് ഏറ്റവും മികച്ച സ്ഥാനം പഠനമുറിയോട് ചേർന്നുതന്നെ ലൈബ്രറി ഒരുക്കുക. നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ അടുക്കി ഷെല്‍ഫില്‍ വയ്ക്കുന്നത് ഭംഗിയോടൊപ്പം, വീട്ടിനുള്ളിൽ നിർബന്ധമായും പാലിക്കേണ്ട അടുക്കും ചിട്ടയും പഠിക്കുന്നതിനും ഇത്തരം ഷെല്‍ഫുകളില്‍ വെയ്ക്കുന്നതാകും കൂടുതൽ നല്ലത്. കൂടാതെ ഏതു പുസ്തകം എവിടെയാണ് ഇരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസിലാക്കുന്നതിനും ഇത് ഏറെ സഹായിക്കും.

ഷെൽഫുകൾ ഒരുക്കാം


മാഗസിനുകളും പത്രങ്ങളും ആനുകാലികങ്ങളും സൂക്ഷിക്കാന്‍ പ്രത്യേകം ഫോള്‍ഡറുകള്‍/ ഷെൽഫുകൾ ഉപയോഗിക്കാം. തുറന്ന ഷെല്‍ഫുകള്‍, അടച്ച ഷെല്‍ഫുകള്‍ എന്നിങ്ങനെ രണ്ട് രീതിയില്‍ ഷെല്‍ഫുകള്‍ ഒരുക്കാവുന്നതാണ്. വളരെ വല്ലപ്പോഴും തുറന്ന് നോക്കുന്ന പഴയ പുസ്തകങ്ങള്‍ ക്ലോസ്ഡ് ഷെല്‍ഫിലും പുതിയ പുസ്തകങ്ങൾ, ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബുക്കുകൾ തുടങ്ങിയവ തുറന്ന ഷെല്‍ഫിലും സൂക്ഷിക്കാം.

വെയിൽ ഒഴിവാക്കാം.

വെയില്‍ നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ഷെല്‍ഫുകൾ നിർമ്മിക്കുന്നത് ഒഴിവാക്കാം. നേരിട്ട് വെയിൽ ഏൽക്കുന്നത് പുസ്തകങ്ങളുടെ അക്ഷരങ്ങൾ മങ്ങാന്‍ കാരണമാകും. നനവോ എണ്ണമയമോ ഉള്ള കൈ കൊണ്ട് ഒരിക്കലും ബുക്കുകള്‍ എടുക്കരുത്. ഇത് പുസ്തകങ്ങളുടെ ആയുസ്സിനെ കാര്യമായി ബാധിക്കും. പുസ്തകങ്ങളുടെ പേരിന്‍റെ ക്രമത്തിലോ അല്ലെങ്കിൽ എഴുത്തുകാരന്‍റെ പേരിന്‍റെയോ അക്ഷരമാലാ ക്രമത്തിലോ പുസ്തകങ്ങള്‍ അടുക്കാവുന്നതാണ് പുസ്തകങ്ങൾ കണ്ടെത്താൻ ഏറ്റവും എളുപ്പം.


ലൈബ്രറി – ഇരിപ്പിടം ഒരുക്കാം


ലൈബ്രറിആയി സെറ്റ് ചെയ്യുന്നു മുറിയില്‍ ചെറിയ ഡെസ്‌ക്, ചാരുകസേര എന്നിവ സജ്ജീകരിക്കെണ്ടതുണ്ട്. അതുപോലെ തന്നെ നല്ല വായുസഞ്ചാരം ഈ മുറിയില്‍ ഉറപ്പുവരുത്തുകയും ചെയ്യുക. നല്ല വെളിച്ച സംവിധാനം ഉള്ള സ്ഥലമാകണം ലൈബ്രറി.

സ്റ്റയറും ഹാൻഡ് റെയിൽസും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ