പലപ്പോഴും ഭൂസ്വത്ത് മായി ബന്ധപ്പെട്ട് കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു പദമാണ് വസ്തു. എന്നാൽ പലപ്പോഴും വസ്തു എന്നതിനെ സെന്റ് എന്ന രീതിയിലാണ് കൂടുതലായും നമ്മളെല്ലാവരും ഉപയോഗപ്പെടുത്തുന്നത്.
ഔദ്യോഗിക രേഖകളിൽ സെന്റ് എന്ന് വസ്തുവിനെ രേഖപ്പെടുത്താറില്ല.ഇതുപോലെ ഭൂനികുതി കരം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഓരോരുത്തരും അവരുടെ പേരിലുള്ള വസ്തുവിന് ഓരോ വർഷവും ഭൂനികുതി അടക്കേണ്ടതുണ്ട്.
മുൻ കാലങ്ങളിൽ വില്ലേജ് ഓഫീസിൽ നേരിട്ട് പോയി മാത്രമാണ് ഭൂനികുതി അടയ്ക്കാൻ സാധിച്ചിരുന്നത്. ഇന്ന് ഭൂ നികുതി അടയ്ക്കുന്നതിന് ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം നാട്ടിൽ ഭൂമി ഉണ്ടെങ്കിൽ എവിടെ ഇരുന്നു വേണമെങ്കിലും ഭൂനികുതി അടയ്ക്കാൻ സാധിക്കും.
ഭൂനികുതിയും കരമടക്കൽ രസീതും
വസ്തുവിന്റെ പേരിൽ ഭൂനികുതി അടച്ച് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റസീപ്റ്റ് ആണ് കരമടച്ച രസീത് എന്ന് അറിയപ്പെടുന്നത്. ഓൺലൈനായി കരമടക്കുമ്പോൾ കരമൊടുക്കൽ രസീത് ഡൗൺലോഡ് ചെയ്ത് എടുക്കുകയാണ് വേണ്ടത്.
ഭൂമിയിൽ ബിൽഡിങ്ങുമായി ബന്ധപ്പെട്ട പെർമിഷൻ ലഭിക്കുന്നതിന് ഏറ്റവും പ്രധാന രേഖയാണ് കരം ഒടുക്കിയ രസീത്.
കൂടാതെ പുതുക്കിയ നിയമമനുസരിച്ച് ഏറ്റവും പുതിയതായി കരം ഒടുക്കിയ രസീത് ആണ് കൈവശം വെക്കേണ്ടത്.
കരം ഒടുക്കിയ രസീതിൽ റവന്യൂ വിവരങ്ങളോ ടൊപ്പം ഭൂമിയുടെ വിസ്തീർണ്ണം സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും.
വസ്തുവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും കരമടച്ച രസീത് വഴിയാണ് അറിയാൻ സാധിക്കുക. കരമടച്ച രസീതിൽ വസ്തുവിന്റെ അളവ് പറയുന്നത് സെന്റ് രൂപത്തിലല്ല.
അതേ സമയം പലരും ഭൂമിയുടെ അളവ് ഔദ്യോഗിക രേഖകളിലും സെന്റ് രൂപത്തിലാണ് രേഖപ്പെടുത്തുക എന്ന തെറ്റിദ്ധരിക്കുന്നു.
പൊതു രേഖകളിൽ ഒരു ഭൂമിയുടെ വസ്തു രേഖപ്പെടുത്തുന്ന രീതി
കരം അടച്ച രസീതിൽ റവന്യൂ വിവരങ്ങളോ ടൊപ്പം തന്നെ വലതു വശത്ത് വിസ്തീർണ്ണം എന്ന പേരിൽ ഒരു കോളം ഉണ്ടായിരിക്കും. ഇവിടെ ആ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും.
ഇതിനായി ഉപയോഗപ്പെടുത്തുന്ന യൂണിറ്റ് ‘ARE’എന്നാണ് അറിയപ്പെടുന്നത്. ഔദ്യോഗിക രേഖകളിൽ ഒരു ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത് ഹെക്ടർ അല്ലെങ്കിൽ ARE എന്ന യൂണിറ്റ് ഉപയോഗപ്പെടുത്തിയാണ്.
1 ARE=2.47 സെന്റ് എന്ന രീതിയിലാണ് കണക്കാക്കുന്നത്.
അതായത് കരം ഒടുക്കിയ രസീതിൽ വിസ്തീർണ്ണം നൽകിയിട്ടുള്ളത് 7.45 എന്നാണ് എങ്കിൽ അത് സെന്റ് എന്ന അളവിൽ കണക്കാക്കാൻ പാടില്ല. ആ സംഖ്യയെ 2.47 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് സെന്റ് ആയി കണക്കാക്കുന്നത്.
ARE ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം
ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് ഭൂ രേഖകളിൽ സെന്റിന് പകരമായി ARE എന്ന് ഉപയോഗപ്പെടുത്താൻ നിർദ്ദേശം ലഭിച്ചത്.
ആ കാലത്ത് ആളുകൾക്ക് ഇതിനെ പറ്റി കൃത്യമായ അറിവില്ലായിരുന്നു.
അതുകൊണ്ടുതന്നെ ആളുകൾക്കിടയിലെ സംശയം ഒഴിവാക്കുന്നതിന് ARE എന്നെഴുതി ബ്രാക്കറ്റിൽ സെന്റ് എന്നുകൂടി നല്കിയിരുന്നു. ഇത്തരത്തിലാണ് സെന്റ് എന്നതിൽ നിന്നും മാറി ഭൂമികളിൽ ആർ എന്ന പദം ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.
തീർച്ചയായും ഔദ്യോഗിക കാര്യങ്ങൾക്കായി ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ ARE എന്ന പദത്തിന്റെ അർത്ഥം മനസ്സിലാക്കിയിരിക്കുക.