വീടു വാങ്ങാൻ, അതിനുള്ള സ്ഥലം വാങ്ങാൻ, വീട് നിർമിക്കാൻ, പുതുക്കി പണിയാൻ, വീടിനു മേലുള്ള ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും പിഎഫ് തുക ഉപയോഗിക്കാനാകും. ഓരോന്നിനും വ്യത്യസ്തമായ വ്യവസ്ഥകളാണെന്ന് മാത്രം. ഇതിൽ ഏതാവശ്യത്തിനാണ് നിങ്ങൾ പണം പിൻവലിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അനുസരിച്ചിരിക്കും എത്ര തുക ഇതിനായി എടുക്കാം എന്നുള്ളത്
അതിന്റെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്ന രണ്ട് ഭാഗമുള്ള ലേഖനമാണിത്.
നിർമ്മാണത്തിനായി പിഎഫ് തുക പിൻവലിക്കൽ:
ഒരു വർഷത്തിനു മുകളിലായി പിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഈ സൗകര്യം ലഭ്യമാക്കാൻ നിങ്ങൾ നിർമ്മിക്കുന്ന വീട് നിങ്ങളുടെയോ, നിങ്ങളുടെ പങ്കാളിയുടെയോ അല്ലെങ്കിൽ രണ്ടുപേരുടെയും സംയോജിതമായ പേരിലോ ആയിരിക്കണം എന്നുള്ളത് നിർബന്ധമാണ്.
ഇങ്ങനെ നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി തുക എന്നത് 24 മാസത്തെ ബേസിക് സാലറിയും DAയും ചേരുന്ന തുകയായിരിക്കും.
വീട് പുതുക്കി പണിയാൻ പിഎഫ് തുക
നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെ അല്ലെങ്കിൽ രണ്ടുപേരുടെയും കൂടി പേരിലുള്ള വീട് പുതുക്കി പണിയാനോ കൂടുതൽ സൗകര്യങ്ങൾ ചേർക്കാനോ ആയി പി എഫ് തുക വിനിയോഗിക്കാവുന്നതാണ്.
വീട് പണി പൂർത്തിയായി അഞ്ച് വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും ഈ തുക നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
നിങ്ങൾ വീടുപണിക്കോ മറ്റോ ആയി മുൻപ് പിൻവലിച്ചിരുന്നു എങ്കിൽ അതേ വീട് തന്നെ പുതുക്കി പണിയണം എന്ന് ഒരു നിർബന്ധവുമില്ല.
ഇനി യാതൊരു രീതിയിലുള്ള പിഎഫ് തുക ഉപയോഗിക്കാതെയാണ് നിങ്ങൾ വീട് വയ്ക്കുകയോ സ്ഥലം വാങ്ങുകയോ ചെയ്തത് എങ്കിലും, പുതുക്കിപ്പണിയാൻ ആയി ഈ തുക നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഇനി ഇങ്ങനെ പുതുക്കിപ്പണിയാൻ ആയി
പരമാവധി 12 മാസത്തെ ബേസിക് സാലറിയും DAയും കൂടുന്ന തുകയാണ്
പി എഫിൽ നിന്ന് പിൻവലിക്കാൻ ആവുന്ന പരമാവധി തുക.
ഒരിക്കൽ പിൻവലിച്ച പിന്നെയും നിങ്ങൾക്ക് ഇങ്ങനെ ഒരു ആവശ്യം വരുകയാണെങ്കിൽ അത് ആദ്യം പുതുക്കിപ്പണിയാൻ ആയി തുക പിൻവലിച്ച് പത്ത് വർഷത്തിനുശേഷം മാത്രമേ പിൻവലിക്കാൻ ആവുകയുള്ളൂ.
ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ ആയി തുക വിനിയോഗിക്കുമ്പോൾ
വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങൾ എടുത്ത ഹൗസിങ് ലോൺൻറെ ബാക്കി നിൽക്കുന്ന തുക അടച്ചു തീർക്കാനും നിങ്ങൾക്ക് പിഎഫ് പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ലോൺ നിങ്ങളുടെ പേരിലോ നിങ്ങളുടെ പങ്കാളിയുടെ പേരിലോ രണ്ടുപേരുടെയും സംയോജിതമായ പേരിലോ ആകുന്നതിൽ കുഴപ്പമില്ല.
അങ്ങനെ പിൻവലിക്കാവുന്ന തുകയുടെ പരമാവധി മൂല്യം നിങ്ങളുടെ ബേസിക് സാലറിയും DAയും കൂടുന്നതിന്റെ 36 മാസത്തേക്കുള്ള തുക ആയിരിക്കും.
ഈ തുക ഉപയോഗിച്ച് നിങ്ങൾ തിരിച്ചടക്കുന്ന ഹൗസിംഗ് ലോൺ ഏതെങ്കിലും കേന്ദ്രസർക്കാർ/സംസ്ഥാന സർക്കാർ ബാങ്കുകളിൽനിന്നോ, രജിസ്റ്റേർഡ് ആയിട്ടുള്ള സഹകരണ സൊസൈറ്റികൾ നിന്നോ, നാഷണലൈസ്ഡ് ബാങ്ക് തുടങ്ങി അംഗീകൃതമായ സ്ഥാപനങ്ങളിൽ നിന്നുള്ള ലോണിന് മാത്രമായിരിക്കും ലഭ്യമാവുക.
ഈ സൗകര്യം നിങ്ങൾക്ക് പ്രയോജനപ്പെടുത്തണം എങ്കിൽ നിങ്ങൾ കുറഞ്ഞത് പത്ത് വർഷം ആയെങ്കിലും പിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്ന ആളായിരിക്കണം.
ശരിക്കും വീട് നിർമ്മാണത്തിനായി പിഎഫ് തുക പിൻവലിക്കുന്നത് ബുദ്ധിയാണോ??
വീടിൻറെ ആവശ്യവുമായി ബന്ധപ്പെട്ട് പി എഫ് തുക പിൻവലിക്കാം എന്ന സൗകര്യം ഉണ്ടെങ്കിലും വിദഗ്ധർ പറയുന്നത് ഇത് അത്ര ഉചിതമായ ഒരു നടപടി അല്ല എന്നാണ്.
ഇതിന് കാരണമെന്തെന്നാൽ അടിസ്ഥാനപരമായി പിഎഫ് എന്നുള്ളത് നിങ്ങൾ വിരമിച്ച ശേഷമുള്ള നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ആണ്.
മാത്രവുമല്ല ഇടയ്ക്കുവച്ച് പിൻവലിക്കാതെ ഇരുന്നാൽ തുകയുടെ മേൽ കോമ്പൗണ്ടിംഗ് ആയുള്ള എഫക്ട് ഉണ്ടാവുകയും നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം ലഭിക്കുകയും ചെയ്യും.
ഇത് ഒടുവിൽ വലിയ ഒരു തുകയുടെ നിക്ഷേപമായി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. സാധാരണ ഒരു ശമ്പളക്കാരനായ ഉദ്യോഗസ്ഥനു അല്ലാത്ത പക്ഷം സമാഹരിക്കാൻ ആവുന്ന തുകയ്ക്ക് മുകളിലായിരിക്കും ഇത്.