ഹൗസിംഗ് ലോൺ എടുക്കാൻ പ്ലാനുണ്ടോ? അറിയേണ്ടതെല്ലാം

വീട് നിർമാണവും പുനർനിർമ്മാണം മറ്റുമായി ബന്ധപ്പെട്ട വായ്പാ പദ്ധതികൾ നിരവധിയാണ് . ഭൂമി മാത്രം വാങ്ങാന്‍, ഭൂമിയും വീടും കൂടി വാങ്ങാന്‍, ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഹൗസിങ് ലോണുകള്‍ ലഭ്യമാണ്. 20 വര്‍ഷം വരെ നീണ്ടകാല ലോണുകളും ലഭ്യമാണ്. വലിയ വരുമാന ശേഷിയില്ലാത്തവര്‍ വലിയ ദീര്‍ഘകാല ഹൗസിംഗ് ലോൺ ഒഴിവാക്കുന്നതാണ് നല്ലത്.

കഴിയുന്നതും കുറഞ്ഞതുക ഹൗസിംഗ് ലോൺ എടുക്കുക, തിരിച്ചടവ് ശേഷി നോക്കിയാവണം ഭവന വായ്പ എടുക്കേണ്ടത്.

അതിന് വേണ്ടിവരുന്നമൊത്തം ചെലവവ് എത്ര? അത് എവിടെ നിന്നൊക്കെ എപ്പോഴൊക്കെ എത്രയൊക്കെ ലഭിക്കും.

ബാക്കി എത്ര തുകയാണ് ബാങ്ക് വായ്പ വേണ്ടിവരിക എന്നൊക്കെ സ്വയം പരിശോധിക്കണം. ബാങ്കുകള്‍ മാത്രമല്ല, മറ്റ് പല ധനകാര്യസ്ഥാപനങ്ങളും ഹൗസിംഗ് ലോൺ നല്കും.

വായ്പ ലഭിക്കണമെങ്കില്‍ ഇന്ത്യക്കാരനായിരിക്കണം. 21 വയസ് പൂര്‍ത്തിയായിരിക്കണം.

വായ്പാകാലാവധി തീരുമ്പോള്‍ 65 വയസ് കവിയരുത്. സ്ഥിരവരുമാനമുള്ള ആളായിരിക്കണം. സെക്യൂരിറ്റി കൊടുക്കാന്‍ കെട്ടിടം പണിയുന്ന ഭൂമി സ്വന്തമായുണ്ടായിരിക്കണം.

വായ്പ എടുക്കുന്ന ആളുടെ തിരിച്ചടവ് ശേഷിയുടെ പുറത്താണ് എത്ര തുക നൽകാമെന്ന് ബാങ്കാണ് നിശ്ചയിക്കുന്നത്.

അതും മൊത്തം വേണ്ടിവരുന്ന എസ്റ്റിമേറ്റ് തുകയുടെ 80-85% മാത്രമേ വായ്പയായി ലഭിക്കൂ.

ഫിക്‌സഡ് റേറ്റും ഫ്ലേട്ടിംഗ് റേറ്റും

ബാങ്കുകള്‍ ഫ്ലേട്ടിംഗ് റേറ്റിന് വായ്പ നല്കാനാണ് താല്പര്യം കാണിക്കുക. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോള്‍ ഫിക്‌സഡ് അഥവാ ഫ്ലാറ്റ് റേറ്റ് നോക്കി വായ്പ എടുക്കലാണ് ഗുണം ചെയ്യുക.

കുറഞ്ഞ ഇ.എം.ഐ യോ കുറഞ്ഞ പലിശനിരക്കോ നോക്കി ഏത് ബാങ്കാണ് (അഥവാ ധനകര്യസ്ഥാപനമാണ്) അനുയോജ്യം എന്ന് തീരുമാനിക്കരുത്.

കാലാവധി തീരും മുമ്പ് ബാക്കി തുക തിരിച്ചടച്ചാല്‍ പിഴ ചുമത്തുമോ എന്നും നോക്കണം.

വായ്പക്ക് മുമ്പ്, തരുന്ന എല്ലാ രേഖകളും കണ്ണടച്ച്ഒപ്പിടാതെ എല്ലാം ശരിയായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടുന്നതാണ് ബുദ്ധി.

ബാങ്ക് മുഖേന ഭവന വായ്പാതുക ഇൻഷ്വർ ചെയ്യുന്നത് നല്ലതാണ്. അപേക്ഷകന് എന്തെങ്കിലും സംഭവിച്ചാല്‍ വായ്പാതുക കുടുംബത്തിന് ബാധ്യതയാകാതിരിക്കാന്‍ അത് സഹായിക്കും.

നിങ്ങള്‍ 20 വര്‍ഷത്തേക്ക് വായ്പ എടുത്തിട്ട് 5 വര്‍ഷമാകുമ്പോള്‍ മൊത്ത തുകയും തിരിച്ചടയ്ക്കുകയാണെന്ന് കരുതുക.

എന്നാലും നിങ്ങള്‍ ആ 20  വര്‍ഷത്തേക്കും ഉള്ള പലിശയടക്കമാണ് അടയ്ക്കുന്നത്. അതും കൂടാതെ പിഴ കൂടി അടയ്‌ക്കേണ്ടിവരുന്നു.

വായ്പാതുക ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് മാത്രമുള്ള പലിശയല്ല അടയ്‌ക്കേണ്ടി വരുന്നത്. കരാറില്‍ നിങ്ങള്‍ ഒപ്പിട്ട പ്രകാരം 20 വര്‍ഷത്തേക്കും ഉള്ള പലിശ ഒടുക്കേണ്ടിവരും.

ഹൗസിംഗ് ലോൺ എടുക്കാൻ വേണ്ട രേഖകള്‍ .

വരുമാനത്തിന്‍റെ തെളിവ്.

സ്വയംതൊഴിലാണെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട്,

ജോലി സംബന്ധിച്ച തെളിവ്,

വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,

അഡ്രസ് പ്രൂഫ്,

വസ്തുവിന്‍റെ ആധാരവും മുന്നാധാരത്തിന്‍റെ ഒറിജിനലോ കോപ്പിയോ,

ഭൂമി പോക്ക്‌വരവ് ചെയ്ത സര്‍ട്ടിഫിക്കറ്റ്. ഭൂമിയുടെ കരമടച്ച രസീത്,

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍.

ബാധ്യതാ കുടികിട സര്ട്ടിടഫിക്കറ്റ്.

എസ്റ്റിമേറ്റ്.

അംഗീകരിച്ച പ്ലാന്‍.

ജാമ്യക്കാരുണ്ടെങ്കില്‍ അവരുടെ വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്.

ഒരു വീട് സ്വപ്‌നവും താലോലിച്ച് ബാങ്കിനെ സമീപിക്കുന്ന സാധാരണക്കാർക്ക് കടക്കാൻ കടമ്പകൾ ഏറെയാണ്. വായ്പയെടുത്ത് ഭൂമിവാങ്ങി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ഉത്തരവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്.

30 ലക്ഷം രൂപ മൂല്യമുള്ള വസ്തു വാങ്ങാൻ 27 ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് വായ്പയായി ലഭിക്കും. ചുരുക്കം പറഞ്ഞാൽ മൂന്ന് ലക്ഷം രൂപ കൈവശമുണ്ടെങ്കിൽ 30 ലക്ഷം രൂപയുടെ ഭൂമി  സഹായത്തോടെ സ്വന്തമാക്കാം. തിരിച്ചടവ് മുടങ്ങിയാൽ ഇതേ ഭൂമി ബാങ്കിന്‍റെതാകുമെന്ന കാര്യവും ഓർക്കുക.

മുമ്പ് 20ലക്ഷം രൂപവരെയുള്ള ഭൂമി വാങ്ങാൻ മാത്രമാണ് ബാങ്കുകൾ 90 ശതമാനം തുക അനുവദിച്ചിരുന്നത്. ഇത് മാറ്റിയാണ് 30 ലക്ഷം രൂപ വരെ വിലവരുന്ന ഭൂമി വാങ്ങാനുള്ള വായ്പയ്ക്കും 90 ശതമാനം തുക അനുവദിക്കാൻ ആർ.ബി.ഐ ഉത്തരവിട്ടത്.

30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണ് ഭൂമിയുടെ വിലയെങ്കിൽ 80 ശതമാനം വരെ വായ്പ അനുവദിക്കും. 75 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കിൽ 75 ശതമാനവുമാണ് ബാങ്കുകൾ പുതിയ ഉത്തരവ് പ്രകാരം അനുവദിക്കുക.

ഹൗസിംഗ് ലോൺ പലവിധം, ഉചിതമായത് തിരഞ്ഞെടുക്കുക

ഭവന വായ്പകൾ പലതരത്തിലാണ് ബാങ്കുകൾ അനുവദിക്കുന്നത്. ഭൂമി വാങ്ങാൻ, ഭൂമിയും വീടും കൂടി വാങ്ങാൻ, ഉള്ള ഭൂമിയിൽ വീട് പണിയാൻ, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഇപ്പോൾ ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്.

20 വർഷം വരെയുള്ള ദീർഘകാല വായ്പകളാണ് സാധാരണ ബാങ്കുകൾ നൽകാറുള്ളത്. എന്നാൽ നിശ്ചിതവരുമാനമുള്ളവർക്ക് ദീർഘകാല വായ്പകൾ പലപ്പോഴും ബാധ്യതയാകാറുണ്ട്.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഭർത്താവിന്‍റെ പേരിൽ വേണോ ഭാര്യയുടെ പേരിൽ വേണോ രണ്ടു പേർ ചേർന്ന് വായ്പയെടുക്കുന്നതാണോ ഉചിതം എന്നടക്കമുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.

ഭൂമി വാങ്ങാനായാലും വീട് പണിയാനായാലും വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രതിമാസം അടയ്‌ക്കേണ്ട തവണ തുക, മാസംതോറുമുള്ള ചെലവുകൾ, മറ്റു വായ്പതവണകൾ എന്നിവ മാറ്റി നിർത്തിയാൽ കൈയിലുണ്ടാകുന്ന പണത്തിന് ആനുപാതികമായിട്ടുള്ള ലോണിന് അപേക്ഷിക്കുന്നതാണ് നല്ലത്.

ശമ്പളവും ഇടപാടുകാരന്‍റെ ആസ്തികളും കണക്കാക്കിയാണ് വായ്പ അനുവദിക്കുക. രണ്ടു പേർ ചേർന്ന് ഉയർന്ന തുക വായ്പയെടുക്കുമ്പോൾ വലിയ തുക വായ്പയായി ലഭിക്കുന്നതോടൊപ്പം ബാധ്യതകളെ പറ്റി ബോധവന്മാരായിരിക്കണം.

1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!