വീട് പുനർനിർമാണം പുതിയ ഒരു വീട് വെക്കുന്ന അത്രയും ചിലവ് ഇല്ലാത്തതും എന്നാൽ കൃത്യമായി ചെയ്യിതൽ പുതിയ ഒരു വീടിനേക്കാൾ മനോഹരമാക്കാൻ കഴിയുന്നതുമാണ്
ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് പുനർനിർമാണം ചെയ്തെടുക്കുക എന്നുള്ളത്. ഇതിന് അനവധി ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സ്ഥലം ലഭ്യത പഴയതുപോലെയല്ല.
ഭയങ്കരമായ വിലവർധന മാത്രമല്ല, ഇടങ്ങൾ കിട്ടാനില്ല എന്നുള്ളതും യാഥാർത്ഥ്യമാണ്.
ഇങ്ങനെയുള്ള സമയത്ത് നമുക്ക് നേരത്തെ ഉണ്ടായിരുന്ന വീട് 50% എങ്കിലും സ്ട്രകച്ചറൽ മേന്മ ഉള്ളതാണെങ്കിൽ അവ ഭംഗിയായി റെനോവേറ്റ് ചെയ്ത് കൂടുതൽ വിസ്താരവും പുതിയ സൗകര്യങ്ങളും ഉൾപ്പെടുത്തി നമുക്ക് ഭംഗിയുള്ള ഒരു വീട് ചെയ്തെടുക്കാനാവും.
ഇതിന് ചിലവ് എത്രത്തോളം കുറവായിരിക്കും എന്നുള്ളത് എടുത്തു പറയേണ്ടതില്ലല്ലോ.
എന്നാൽ മേന്മകൾ ഉള്ള പോലെ തന്നെ ഏറെ അബദ്ധങ്ങളും പറ്റാവുന്ന ഒരു മേഖലയാണ് വീടിൻറെ പുനർനിർമാണം എന്നു പറയുന്നത്.
അത് ശ്രദ്ധയോടെ, ചിന്തിച്ചു, പ്രൊഫഷനുകളുടെ സഹായം ഉൾപ്പെടുത്തി ചെയ്യേണ്ട വർക്കാണ്.
അങ്ങനെ നോക്കുമ്പോൾ ഒരു വീട് പുനർനിർമാണം ചെയ്തു, പുതിയ സൗകര്യങ്ങളോടുകൂടി പുതിയ ഒരു വീട് മാതിരി നിർമ്മികച്ചെടുക്കുമ്പോൾ ആളുകൾ വിട്ടു പോകാൻ സാധ്യത ഉള്ളതും എന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം:
വീട് പുനർനിർമാണം – അറിയാം ഇവ
രണ്ടു രീതിയിൽ നമുക്ക് വീട് പുതുക്കി പണിയാം.
അതായത് പഴയ വീടിൻറെ അതെ തനിമയോടു കൂടി തന്നെ പുതിയ വീട് വേണമെങ്കിൽ നമുക്ക് ആ സ്ഥാനത്ത് renovate ചെയ്തെടുക്കാം.
അല്ലെങ്കിൽ മോഡേൺ ഡിസൈനിൽ പഴയവീട് നമുക്ക് പുനർനിർമാണം ചെയ്തെടുക്കാം.
- renovate ചെയ്ത് എടുക്കുമ്പോൾ ഇലക്ട്രിക് വയറുകൾ പല സ്ഥലത്തും damage ആകുവാൻ സാധ്യതയുണ്ട്. ഈ പഴയ വയറുകൾ റീയൂസ് ചെയ്യുന്നതിന് പകരം പൂർണ്ണമായിട്ടും പുതിയത് ആക്കി മാറ്റേണ്ടതാണ്.
- renovate ചെയ്യുമ്പോൾ പഴയ ഭിത്തികൾ മാറ്റേണ്ടതായി വരും. അങ്ങനെ മാറ്റുമ്പോൾ, ആ പഴയ ഭിത്തി ഏത് ഭാഗത്തെ ലോഡ് ആണ് എടുത്തു കൊണ്ടിരുന്നത്, ആ ലോഡ് എടുക്കുവാൻ ബീമുകൾ കാസ്റ്റ് ചെയ്തുകൊടുക്കേണ്ടതാണ്.
- ബഡ്ജറ്റിനെ പറ്റി കൃത്യമായ ഒരു പ്ലാൻ പണി തുടങ്ങുന്നതിനു മുന്നേ തന്നെ നമുക്കുണ്ടായിരിക്കണം.
- പഴയ ടൈലുകൾ പൂർണ്ണമായിട്ടും മാറ്റി ക്ലീൻ ചെയ്തതിനു ശേഷം adhesives gums ഉപയോഗിച്ച് epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുത്തു മാത്രമേ പുതിയ ടൈലുകൾ വിരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പിന്നീട് ടൈലുകൾ ഇളകി പോകാൻ സാധ്യതയുണ്ട്.
- ബാത്റൂമിലെയും കിച്ചനിലയും പ്ലംബിംഗ് വർക്കുകൾ മാറ്റുന്നുണ്ടെങ്കിൽ കൃത്യമായ പ്ലാനോടുകൂടി മാത്രം ഈ വർക്കുകൾ ചെയ്യുക. അങ്ങനെ ചെയ്തതിന് ശേഷം വാട്ടർ പ്രഷർ ടെസ്റ്റ് നടത്തി ലീക്കുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം.
- പഴയ വീടിൻറെ തനിമയോടെ കൂടെ തന്നെയാണ് റെനോവേറ്റ് ചെയ്യുന്നതെങ്കിൽ പഴയ വീടിൻറെ കേടുകൾ വന്ന ഭാഗം മാറ്റി അതുപോലെ തന്നെ സ്ട്രോങ്ങ് ആയിട്ട് കാസ്റ്റ് ചെയ്തെക്ടുക്കേണ്ടതാണ്. ഇങ്ങനെ കാസ്റ്റ് ചെയ്ത് എടുക്കാൻ പാടുള്ള വസ്തുക്കളാണ് എങ്കിൽ ആ വസ്തുക്കൾ എവിടെ കിട്ടും എന്ന് കൃത്യമായി മനസ്സിലാക്കി, അത് കിട്ടിയതിനു ശേഷം മാത്രമേ renovation പണികൾ ആരംഭിക്കാൻ പാടുള്ളൂ.
- തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ടും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്.
- ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തണം.
- ഇതിനു ശേഷം വേണം adhesives gums ഉപയോഗിച്ച് tile വിരിക്കുവാൻ. epoxy ഇട്ട് തന്നെ വേണം ഗ്യാപ്പുകൾ ഫിൽ ചെയ്യുവാൻ.
ഈ കാര്യങ്ങളെല്ലാം ആണ് റി പുനർനിർമാണ വർക്കിനു മുന്നേ അറിഞ്ഞിരിക്കേണ്ടത്.