ബാത്റൂം നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കാൻ.വീട് നിർമ്മാണത്തിൽ ആരുമധികം പ്രാധാന്യം നൽകാത്ത ഭാഗമായിരിക്കും ബാത്റൂമുകൾ.
എന്നാൽ ബാത്റൂമിലേക്ക് ആവശ്യമായ ആക്സസറീസ്, മറ്റു മെറ്റീരിയലുകൾ എന്നിവ പർച്ചേസ് ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന വില കാണുമ്പോഴാണ് പലരും ബഡ്ജറ്റിന് പുറത്തേക്ക് കാര്യങ്ങൾ പോവുകയാണെന്ന് മനസ്സിലാക്കുക.
അതേസമയം ബാത്റൂം ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ കോംപ്രമൈസ് ചെയ്താൽ പിന്നീട് വരുന്ന അധിക ചിലവിനെ പറ്റി ആരുമധികം ആലോചിക്കാറൂമില്ല.
ബഡ്ജറ്റ് ഫ്രണ്ട്ലിയായി ബാത്റൂമുകൾ നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ബാത്റൂം നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ബാത്റൂമുകളിൽ വലിയ കബോർഡുകൾ നൽകാതെ ഒരൊറ്റ ഷെൽഫിൽ ഓപ്പൺ രീതിയിൽ അറേഞ്ച് ചെയ്ത് നൽകുന്നത് കാഴ്ചയിൽ ഭംഗിയും സാധനങ്ങൾ സൂക്ഷിക്കുന്നതിന് സ്റ്റോറേജ് സ്പേസും നൽകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇത്തരം ഓപ്പൺ ഷെൽഫുകളിൽ സ്ഥലമുണ്ടെങ്കിൽ ഇൻഡോർ പ്ലാന്റുകൾ നൽകുന്നതും ബാത്റൂമിനകത്ത് പച്ചപ്പ് നിറയ്ക്കാനായി പരീക്ഷിക്കാവുന്ന കാര്യമാണ്. ഓപ്പൺ രീതിയിൽ ഷെൽഫ് നൽകുമ്പോൾ വുഡൻ ഷെൽഫാണ് കൂടുതൽ നല്ലത്.
പലപ്പോഴും അടഞ്ഞ രീതിയിൽ ഷെൽഫുകൾ നൽകുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന സാധനങ്ങൾ സൂക്ഷിച്ചാൽ ദുർഗന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബാത്റൂമിലേക്ക് ആവശ്യമായ മിറർ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വലിപ്പം നൽകാത്തതും അതേസമയം ഒരു ട്രെൻഡി ലുക്ക് നൽകുന്നതുമായ ഡിസൈൻ തിരഞ്ഞെടുക്കാവുന്നതാണ്.
ബാത്റൂം ചുമരുകൾക്ക് വൈറ്റ് നിറമാണ് നൽകിയിട്ടുള്ളത് എങ്കിൽ ബ്ലാക്ക് ഫ്രെയിമിൽ ഉള്ള മിററുകൾ തിരഞ്ഞെടുത്താൽ കൂടുതൽ ഭംഗി ലഭിക്കും.
അതേസമയം ബാത്റൂമിലേക്ക് നാച്ചുറൽ ആയി തന്നെ വെളിച്ചം ലഭിക്കണമെന്ന് നിർബന്ധമുള്ളവർക്ക് മിററിന്റെ വലിപ്പം കൂട്ടി നൽകാവുന്നതാണ്.
അതോടൊപ്പം തന്നെ ഷെൽഫുകളിൽ കവർ ചെയ്യാനായി ഗ്ലാസ് ഉപയോഗപ്പെടുത്തുന്നത് ഒരു നല്ല മാർഗമാണ്.
അത്യാവശ്യം വലിപ്പമുള്ള ബാത്റൂമുകളിൽ ഡാർക്ക് നിറങ്ങളിലുള്ള ആക്സസറീസ്, പെയിന്റ് എന്നിവ തിരഞ്ഞെടുത്താൽ കൂടുതൽ അലങ്കാരത്തിന്റെ ആവശ്യം വരുന്നില്ല. ഉദാഹരണത്തിന് സണ്ണി യെല്ലോ, ലാവണ്ടർ പോലുള്ള നിറങ്ങൾ ബാത്റൂമുകൾക്ക് നൽകുന്നത് ഒരു റിച്ച് ലുക്ക് തന്നെയായിരിക്കും.
സ്പേസ് സേവ് ചെയ്യാനുള്ള ഐഡിയകൾ.
വീട്ടിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന വാനിറ്റി യൂണിറ്റുകൾ ഒന്ന് പൊടി തട്ടി എടുത്ത് പെയിന്റ് അടിച്ച് നൽകിയാൽ ബാത്റൂമുകളിലെ സ്റ്റോറേജ് സ്പേസിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട.
അതുപോലെ സ്റ്റോറേജ് സ്പേസ് ഒരു ഭാഗത്ത് മാത്രമായി നൽകാതെ രണ്ട് വശങ്ങളിലായി നൽകുകയാണെങ്കിൽ സ്ഥലം ലാഭിക്കാനും സാധനങ്ങൾ ശരിയായ രീതിയിൽ അറേഞ്ച് ചെയ്ത് വയ്ക്കാനും സാധിക്കും.
സോപ്പ്, പെർഫ്യൂംസ് എന്നിവ സൂക്ഷിക്കുന്നതിന് ആവശ്യമായ ഹോൾഡറുകൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ ഭംഗി നൽകുന്നവ കുറഞ്ഞ വിലയിൽ നോക്കി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.
കാരണം കുറച്ചുകാലത്തെ ഉപയോഗം കൊണ്ടു തന്നെ ഇവ കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. ടവ്വലുകൾ ഹോൾഡ് ചെയ്യുന്നതിനുള്ള റോഡുകൾ റെഡിമെയ്ഡ് ടൈപ്പ് ഫിക്സ് ചെയ്ത് നൽകുകയാണെങ്കിൽ ചിലവ് കുറയ്ക്കാനായി സാധിക്കും.
ചിലവ് കുറച്ച് ബാത്റൂമുകൾ അലങ്കരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് പച്ചപ്പ് നൽകുന്നതാണ്.
പ്ലെയിൻ ടൈപ്പ് വിൻഡോകൾ തിരഞ്ഞെടുത്തു അവയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഫിലിമുകൾ ഒട്ടിച്ച് നൽകുകയാണെങ്കിൽ ഒരു പരിധിവരെ ചിലവ് കുറയ്ക്കാനായി സാധിക്കും.
ബ്രാസ് അല്ലെങ്കിൽ ഗോൾഡ് ഫിനിഷിംഗിലുള്ള ടാപ്പുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കാഴ്ചയിൽ ഭംഗി നൽകുകയും അതേസമയം മറ്റ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കുറവും ലഭിക്കുന്നതാണ്.
അതോടൊപ്പം തന്നെ ബാത്റൂമിലേക്ക് കളർഫുൾ ടവ്വലുകൾ. ട്രോപ്പിക്കൽ ഡിസൈനിലുള്ള ടൈലുകൾ എന്നിവയെല്ലാം തിരഞ്ഞെടുത്ത് കൂടുതൽ ആകർഷകമാക്കാം.
വാൾ ടൈലുകളിൽ പ്രിന്റ്ഡ് ടൈലുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ കാഴ്ചയിൽ ഭംഗി നൽകുമെന്ന് മാത്രമല്ല ഇവയ്ക്ക് വിലയും താരതമ്യേനെ കുറവാണ്.
വെള്ളം തട്ടാത്ത ഭാഗങ്ങളിൽ വാൾപേപ്പറുകൾ വാങ്ങി ഒട്ടിച്ച് നൽകുന്നതും ഒരു നല്ല ഐഡിയയാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായി തന്നെ ബാത്റൂമുകൾ ചെയ്തെടുക്കാൻ സാധിക്കും.
ബാത്റൂം നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കാൻ ഈ കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കാം.