ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.ഇന്ന് എല്ലാ വീടുകളിലും ടീ വി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
പ്രത്യേകിച്ച് വലിപ്പം കൂടിയ സ്മാർട്ട് ടീവിക്കൾ വിപണി അടക്കി വാഴാൻ തുടങ്ങിയതോടെ എല്ലാവരും അത്തരം ടിവികൾ വാങ്ങുന്നതിലേക്ക് ശ്രദ്ധ നൽകാൻ തുടങ്ങി.
മാത്രമല്ല ടിവി വക്കാനുള്ള ഇടം അതിനനുസരിച്ച് സെറ്റ് ചെയ്തു നൽകാനും എല്ലാവരും ഇഷ്ടപ്പെടുന്നു.
പ്രത്യേകരീതിയിൽ ടിവി യൂണിറ്റ് അലങ്കരിച്ച് നൽകുന്നത് ഇന്റീരിയർ ഡിസൈനിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു.
കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ച് സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടമായി ടീവി ഏരിയയെ കണക്കാക്കാം.
ടീവിയിൽ നിന്നും നൽകുന്ന കേബിളുകൾ പുറത്തേക്ക് കാണാത്ത രീതിയിൽ സജ്ജീകരിച്ച് നൽകാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
അതനുസരിച്ച് ടിവി യൂണിറ്റ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.
ഒരു കുടുംബത്തിലെ എല്ലാവരും ഒത്തു കൂടുന്ന ഇടമായതു കൊണ്ട് തന്നെ ഒരു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഡിസൈൻ ചെയ്യാവുന്ന ഏരിയയാണ് പ്രധാന ടിവി യൂണിറ്റ്.
ടീവി യൂണിറ്റ് നൽകുന്നതിൽ ഓരോരുത്തർക്കും തങ്ങളുടെതായ താൽപര്യങ്ങൾ ഉണ്ടായിരിക്കും.
എന്നാൽ ശരിയായ രീതിയിൽ ഇരുന്ന് കാണാൻ പറ്റുന്ന ഒരു സ്ഥലം നോക്കി ടീവി ഏരിയ സജ്ജീകരിച്ചു നൽകുക എന്നതാണ് പ്രധാന കാര്യം.
ടീ വി യോടൊപ്പം തന്നെ സ്പീക്കറുകൾ, സൗണ്ട് ബാറുകൾ എന്നിവ നൽകാനും ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നു.
ഒരു തീയേറ്റർ എഫക്ട് വീട്ടിൽ ലഭിക്കുന്നതിനു വേണ്ടി ഹോം തിയേറ്ററുകൾ തന്നെ വീട്ടിൽ പലരും സജ്ജീകരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
പഴയ കാലത്ത് ടീവി ഒരു സ്റ്റാൻഡിൽ ഉറപ്പിച്ചു നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് അതിനുള്ള പ്രിയം ആർക്കും ഇല്ലാതായി കഴിഞ്ഞു.
അവക്ക് പകരമായി അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന സ്റ്റാൻഡുകൾ ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ് പലരും ഇഷ്ടപ്പെടുന്നത്.
ടീവിയോടൊപ്പം വരുന്ന കേബിളുകളും വയറുകളും സൗണ്ട് ബാറുകളും നൽകുന്നതിന് പ്രത്യേക ഇടങ്ങളും നൽകുന്നു.
ടീ വി ഏരിയ സജ്ജീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക യാണെങ്കിൽ അത് ഒരു അലങ്കാരമാക്കി തന്നെ മാറ്റാൻ സാധിക്കും.
ടീവി സെറ്റ് ചെയ്യാൻ ഭിത്തിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ.
പ്രത്യേക സ്റ്റാൻഡുകൾ നൽകി ടിവി ഫിറ്റ് ചെയ്യുന്നതിനേക്കാൾ ഭിത്തിയാണ് ടിവി സെറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഗുണങ്ങൾ ഏറെയാണ്. ടിവി സ്റ്റാൻഡ് വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല എന്ന് മാത്രമല്ല, അവ നിർമ്മിക്കുന്നതിന് ആവശ്യമായ ചിലവും കുറയ്ക്കാൻ സാധിക്കുന്നു. അതേസമയം ടീവി യുമായി ബന്ധപ്പെട്ട കേബിളുകൾ, സ്പീക്കർ എന്നിവ സജ്ജീകരിക്കുന്ന തിനായി ഒരു ചെറിയ ക്യാബിനറ്റ് മാത്രം നൽകാവുന്നതാണ്. ക്യാബിനറ്റ് നൽകുമ്പോൾ ചെറിയ ഷെൽഫുകൾ നൽകി നിർമിക്കുകയാണെങ്കിൽ ചെറിയ ഇൻഡോർ പ്ലാന്റ്, പുസ്തകങ്ങൾ, എന്നിവയെല്ലാം സജ്ജീകരിച്ച് നൽകാൻ സാധിക്കും. ഏറ്റവും ലളിതമായ രീതിയിൽ ടീ വി യൂണിറ്റ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭിത്തിയിൽ ടീ വി നൽകുന്ന രീതി കൂടുതലായും ഇഷ്ടപ്പെടുന്നത്.
ടിവി യൂണിറ്റ് ഏരിയ കൂടുതൽ ഭംഗി നൽകാനായി വുഡൻ പാനലിങ് പരീക്ഷിക്കാവുന്നതാണ്. അതോടൊപ്പം ടിവി ഇരിക്കുന്നതിന് ബാക്ക് ഭാഗത്തായി പാനലിൽ വർക്ക് ചെയ്തു നൽകുന്നതും കൂടുതൽ ഭംഗി നൽകുന്നു. എൽഇഡി സ്ട്രിപ്സ് ഉപയോഗിച്ച് ലൈറ്റുകൾ നൽകിയും ടി വി ഏരിയ ഭംഗിയാക്കാവുന്നതാണ്. സ്ക്രീനിന്റെ മുകൾ ഭാഗത്തു നിന്നും താഴേക്ക് വെളിച്ചം വരുന്ന രീതിയിൽ വേണം സ്പോട്ട് ലൈറ്റുകൾ നൽകാൻ. ടീവിയുടെ സ്ക്രീനിന് അനുയോജ്യമായ നിറത്തിൽ ലൈറ്റുകൾ അഡ്ജസ്റ്റ് ചെയ്യാവുന്ന രീതികൾ പോലും ഇപ്പോൾ നിലവിലുണ്ട്.
ഹൈലൈറ്റ് അല്ലെങ്കിൽ ഡിസ്പ്ലേ വോൾ ചെയ്യുമ്പോൾ
ടിവി സെറ്റ് ചെയ്യുന്നതിനായി വോളുകൾ ഹൈലൈറ്റ് ചെയ്ത് നൽകുന്നത് ഒരു നല്ല ഐഡിയ ആണ്. ചിലവ് കുറച്ച് അതേസമയം ടീവിക്ക് പ്രത്യേക ആകർഷണം തോന്നുന്ന രീതിയിൽ ഡിസ്പ്ലേ വാളുകൾ നൽകാം.ടീ വി നൽകി ബാക്കി വരുന്ന ഭാഗങ്ങളിൽ ഫോട്ടോകൾ, പെയിന്റിംഗ്സ് എന്നിവ കൂടി നൽകിയാൽ ഇവ കൂടുതൽ ആകർഷകമാകുന്നു.
ടിവി യൂണിറ്റ് ഏരിയ ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ത്രീഡി പെയിന്റിംഗ്, വാൾപേപ്പറുകൾ, കആർട്ട് വർക്കുകൾ എന്നിവ ഇന്റീരിയറിനോട് യോജിച്ചു നിൽക്കുന്ന രീതികളിൽ പരീക്ഷിക്കാവുന്നതാണ്.അതേസമയം ഹൈലൈറ്റ് ചെയ്യുന്ന വാളിന് കോൺട്രാസ്റ്റ് ആയി വരുന്ന രീതിയിൽ വേണം മറ്റുഭാഗങ്ങളിൽ പെയിന്റ് നൽകാൻ. ടീവി യൂണിറ്റിന് ക്രിയാത്മകമായി ഒരു അലങ്കാരം നൽകണം എന്ന രീതിയിൽ ആഗ്രഹിക്കുന്നവർക്ക് ഫോട്ടോകളും പെയിന്റിങ് സും നൽകി വോൾ അലങ്കരിച്ചു നൽകുകയും ആവാം.
ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം ഈ കാര്യങ്ങൾ കൂടി പരീക്ഷിച്ചു കൊണ്ട്.