ഒരു വീട് വയറിംഗ് ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം.
മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി.
സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍ ചെലവ് വള്‍ആരെയധികം കുറയ്ക്കാം, കൂടാതെ ഇപ്പോൾ മേൽക്കൂരയിൽ കോൺക്രീറ്റിൽ തന്നെ LED ലൈറ്റ് ഫിക്സ് ചെയ്യാനുള്ള കേസിങ് കൂടി ഇടാവുന്നതാണ്, വീട്ടിൽ സിലിങ് ജിപ്സം ചെയ്യുന്നില്ലെങ്കിൽ വളരെ ഉപകരിക്കും.
20മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്.
മീറ്റർ ബോർഡിൽ നിന്നും വൈധ്യുതി വീടിന്റെ ഉള്ളിൽ ഉള്ള എല്ലാ സ്വിച്ച് ബോർഡിലേക്കും സംരക്ഷണ ഉപാധി മുഘേന അധവാ MCB വഴി വൈദ്യുതി കടത്തി വിടുന്ന കേന്ദ്രീകൃത സംവിധാനം ആണ് DB അഥവാ Distribution box.
വീട് വയറിംഗ് ശ്രദ്ധിക്കാം
ഇതിൽ നിന്നും എല്ലാ സ്വിച്ച് ബോര്ഡിലേക്കും വൈദ്യുതി എത്തിക്കുന്ന വയറിനെ ആണ് Main circute എന്ന് പറയുന്നത്.
ആ വയറിങ് മിനിമം 1.5 Sqmm കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍.
പവര്‍ പ്ലഗാണെങ്കില്‍ 2.5 Sqmm .
കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് 4 sqmm സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.
അതുപോലെ മീറ്ററിൽ നിന്നും DB യിലേക്ക് 4 Sqmm മിനിമം വേണം ഇടാൻ.
ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക.
അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. പണ്ട് തടി കൊണ്ടുള്ള സ്വിച്ച് ബോക്സ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ GI കൂടതെ PVC ആണ് ഉപയോഗം.
ഉപ്പിന്റെ അംശം കൂടുതൽ ഉള്ള സ്ഥലം ആണെങ്കിൽ PVC ബോക്സ് ഉപയോഗിക്കുന്നതാണ് ഉത്തമം.
ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
സ്വിച്ച് ഏതാണ് ഉപയോഗിക്കാൻ പോകുന്നത് എന്ന് ആദ്യം ഉറപ്പിക്കണം. എന്നിട്ടാണ് ബോക്സ് പിടിപ്പിക്കേണ്ടത്, എന്തെന്നാൽ പല കമ്പനി സാധനം തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്, അതിനാൽ ഒരേ കമ്പനി സാധനം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന്, പവര്‍ പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്.
സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ലാമ്പുകളും മനോഹരമായിരിക്കും.
റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം.
ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം.
ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം.
സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണു മുറിയില്‍ രണ്ട് ലൈറ്റ്,ഒരു ഫാന്‍,ഒരു പവര്‍പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.