ഹോം ഓട്ടോമേഷൻ വീടിനു സുരക്ഷ ഒരുക്കുമ്പോൾ.

നമ്മുടെ നാട്ടിലെ മിക്ക വീടുകളും ഇന്ന് സ്മാർട്ടായി കഴിഞ്ഞു. ലോകത്തിന്റെ ഏതു കോണിലിരുന്നു വേണമെങ്കിലും സ്വന്തം വീട്ടിലെ കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഹോം ഓട്ടോമേഷൻ ടെക്നോളജി വർക്ക് ചെയ്യുന്നത്.

വീടിന്റെ മുഴുവൻ കണ്ട്രോളും ഒരു പ്രത്യേക സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യുന്ന രീതിയിലാണ് ഹോം ഓട്ടോമേഷൻ സിസ്റ്റം വർക്ക് ചെയ്യുന്നത്. എന്നാൽ പലർക്കും ഹോം ഓട്ടോമേഷൻ സിസ്റ്റത്തെ പറ്റി വ്യക്തമായ ധാരണയില്ല.

എന്താണ് ഹോം ഓട്ടോമേഷൻ സിസ്റ്റം എന്നും അവ ഉപയോഗപ്പെടുത്തേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.

എന്താണ് ഹോം ഓട്ടോമേഷൻ സിസ്റ്റം?

ഹാർഡ് വെയർ,സോഫ്റ്റ്‌വെയർ ടെക്നോളജികൾ ഉപയോഗപ്പെടുത്തി ഒരു ഹബിലേക്ക് കണക്ട് ചെയ്തു കൊണ്ടാണ് ഹോം ഓട്ടോമേഷൻ സിസ്റ്റം വർക്ക് ചെയ്യുന്നത്.

ഇത്തരത്തിൽ ഒരു സിസ്റ്റം വർക്ക് ചെയ്യിപ്പിക്കുന്നത് വഴി ലോകത്തിലെ ഏതെങ്കിലും ഒരു കോണിലിരുന്ന് ടാബ്, ഫോൺ, ലാപ്ടോപ് എന്നിവ ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ കണ്ട്രോൾ ചെയ്യാൻ സാധിക്കും.
പ്രധാനമായും രണ്ടു രീതിയിലാണ് ഹോം ഓട്ടോമേഷൻ സിസ്റ്റം വർക്ക് ചെയ്യുന്നത്.

ഇതിൽ ആദ്യത്തെ രീതി വയർഡ് ഓട്ടോമേഷൻ സിസ്റ്റവും, രണ്ടാമത്തെ രീതി വയർലെസ് ഓട്ടോമേഷൻ സിസ്റ്റംവുമാണ്. പണ്ടുകാലം തൊട്ടു തന്നെ തുടർന്നു വരുന്ന ഓട്ടോമേഷൻ സിസ്റ്റം വയേർഡ് രീതിയാണ്.അതായത് ആവശ്യമുള്ള ഉപകരണങ്ങളെ മാത്രം DB യിലേക്ക് കണക്ട് ചെയ്തു കൊണ്ടാണ് ഇവ വർക്ക് ചെയ്യുന്നത്.എന്നാൽ വീട്ടിന്റെ അകത്തേക്കുള്ള ഡി ബി യിലേക്ക് കണക്ട് ചെയ്യുന്നതിന് പകരം മറ്റൊരു പ്രത്യേക രീതിയിലേക്കാണ് DB കണക്ട് ചെയ്ത് നൽകുക. പ്രത്യേക കണക്ഷനുകൾ നൽകി വർക്ക് ചെയ്യുന്ന സ്വിച്ചുകൾ ഉപയോഗപ്പെടുത്തിയാണ് കൺട്രോൾ ചെയ്യുന്നത്. ഓരോ മുറികളിലും പ്രത്യേക ടച്ച് രീതിയിലുള്ള സ്വിച്ചുകൾ നൽകി കൊണ്ടാണ് ഇവ വർക്ക് ചെയ്യുന്നത്.

വയർലെസ് ഓട്ടോമേഷൻ

ഉപയോഗിക്കുന്ന സ്വിച്ചുകൾ, DB എന്നിവ വയറുകൾ നൽകാതെ വർക്ക് ചെയ്യുന്ന രീതിയിലാണ് വയർലെസ് ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നത്.ഒരു പ്രത്യേക ഹബ്ബിലേക്ക് കണക്ട് ചെയ്തു കൊണ്ടാണ് ഇവ വർക്ക് ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന മിക്ക സ്മാർട്ട്‌ സ്വിച്ചുകളും വയർലെസ് ഓട്ടോമേഷൻ വിത്ത് ഹബ് എന്ന രീതിയിലാണ് വർക്ക് ചെയ്യുന്നത്. വയർലസ് സെറ്റുകൾ റൗട്ടറുമായി കണക്ട് ചെയ്താണ് ഇവ വർക്ക് ചെയ്യുന്നത്.

വയർഡ് ഓട്ടോമേഷൻ ഉയർന്ന വില നൽകേണ്ടി വരുന്നതും അതേസമയം കോസ്റ്റ് ഇഫക്റ്റീവ് ആയ രീതിയിൽ വർക്ക് ചെയ്യുന്നതുമാണ്. എന്നാൽ കാലങ്ങളായി ഉപയോഗപ്പെടുത്തുന്ന കൊണ്ടുതന്നെ കൂടുതൽ റിലേബിൾ ആയ രീതിയിൽ വയർഡ് ഓട്ടോമേഷൻ ഉപയോഗപ്പെടുത്താൻ സാധിക്കും.അതേസമയം മീഡിയംസ്റ്റെബിലിറ്റി, കോസ്റ്റ് ഇഫക്ടീവ് എന്ന രീതി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വയർലെസ് രീതി തിരഞ്ഞെടുക്കാവുന്നതാണ്.പൂർണമായും ഇന്റർനെറ്റ് വഴി കണക്ട് ചെയ്ത് ഓട്ടോമേഷൻ സിസ്റ്റം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വൈഫൈ ഓട്ടോമേഷൻ രീതിയും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് വളരെയധികം ചിലവ് കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്ത് എടുക്കാനാകും.

ഹോം ഓട്ടോമേഷൻ സിസ്റ്റം തിരഞ്ഞെടുക്കേണ്ട രീതി

3000 സ്ക്വയർ ഫീറ്റിന് മുകളിൽ ഉള്ള ഒരു വീട് ഹോം ഓട്ടോമേഷൻ ചെയ്യുന്നതിനുവേണ്ടി വയർഡ് രീതിയാണ് കൂടുതലായും സജസ്റ്റ് ചെയ്യുന്നത്. 3000 സ്ക്വയർ ഫീറ്റിൽ താഴെയുള്ള വീടുകൾ ക്ക് ഒരു ഹബ്ബ് നൽകികൊണ്ടുള്ള ഹോം ഓട്ടോമേഷൻ സിസ്റ്റം നൽകാവുന്നതാണ്.

അങ്ങനെ ചെയ്യുന്നത് വഴി ഒന്നോ രണ്ടോ സ്വിച്ചുകൾ മാത്രം ഓട്ടോമാറ്റഡ് രീതിയിൽ വീടുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. വോയ്സ് കൺട്രോൾ ഉപയോഗപ്പെടുത്തി എവിടെ ഇരുന്നു വേണമെങ്കിലും സിസ്റ്റം കണ്ട്രോൾ ചെയ്യണമെങ്കിൽ വൈഫൈ രീതിയിലുള്ള ഹോം ഓട്ടോമേഷൻ സിസ്റ്റം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ രീതി ഉപയോഗപ്പെടുത്തി വ്യത്യസ്ത സ്വിച്ചുകൾ ആപ്പ് വഴി കൺട്രോൾ ചെയ്ത് ഹോം ഓട്ടോമേഷൻ സിസ്റ്റം വർക്ക്‌ ചെയ്യിപ്പിക്കാൻ സാധിക്കുന്നതാണ്.

ഗുണങ്ങൾ

  • നല്ല രീതിയിൽ എനർജി എഫിഷ്യന്റ് ആയി പ്രവർത്തിപ്പിക്കാൻ സാധിക്കും.
  • വളരെയധികം കൺവീനിയന്റ് ആയ രീതികളിൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്താം.
  • ഇൻസ്റ്റാളേഷൻ വളരെ എളുപ്പമാണ്.
  • കൂടുതൽ സെക്യുർ ആയി ഉപയോഗപ്പെടുത്താം.

ദോഷങ്ങൾ

  • ഇൻസ്റ്റാളേഷൻ കോസ്റ്റ് വളരെ കൂടുതലായിരിക്കും.
  • വളരെയധികം കോംപ്ലക്സ് ആയ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ഇവ വർക്ക് ചെയ്യുന്നത്.
  • ഉപയോഗിക്കുന്ന ടെക്നോളജി സിസ്റ്റം കോംപാക്ട് ബിൾ ആയിരിക്കണം
  • സ്റ്റേബിൾ ആയ ഇന്റർനെറ്റ് കണക്ടിവിറ്റി ആവശ്യമാണ്.
  • ടെക്നോളജി ഫെയിൽ ആകുന്ന പക്ഷം സിസ്റ്റം മുഴുവനായും ഫെയിൽ ആകും.