ഭംഗിക്കും ചോർച്ചക്കും പോരാത്തതിന് വീടിന്റെ ആയുസ്സിനും നൂറു ശതമാനം പ്രയോജനം നൽകുന്നതാണ് ട്രസ് വർക്ക് ചെയ്ത മേൽക്കൂര .
സ്റ്റീൽ െഫ്രയിം നൽകി അതിനുമേൽ ഷീറ്റോ ഒാടോ ഇട്ട് മേൽക്കൂര ഒരുക്കുന്നതിനെയാണ് പൊതുവെ ട്രസ് വർക്ക് റൂഫ് എന്ന് പറയുന്നത്.
കോൺക്രീറ്റ് മേൽക്കൂര ഉള്ള വീടുകളിലും അതിനു മുകളിൽ ട്രസ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നത് ഇപ്പോൾ സാധാരണയാണ്. ചോർച്ച തടയാനും ഉപയോഗപ്രദമായ അധികസ്ഥലം നേടാനുമാണ് കോൺക്രീറ്റ് റൂഫിനു മേൽ ട്രസ് റൂഫ് ചെയ്യുന്നത്.
ഉഷ്ണകാലത്ത് ചൂടിെൻറ കാഠിന്യത്തിൽനിന്ന് രക്ഷതേടാനും മഴക്കാലത്ത് ചോർച്ച സാധ്യത ഇല്ലാതാക്കാനും ട്രസ് വർക്ക് മേൽക്കൂരക്ക് സാധിക്കും
ട്രസ് വർക്ക് – റൂഫിങ് ഷീറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം
ട്രസ് വർക്ക് വർണാഭമാക്കാൻ നിരവധി വ്യത്യസ്തങ്ങളായ ഷീറ്റുകൾ വിപണിയിൽ സുലഭമാണ്. മെറ്റൽ റൂഫിങ് ഷീറ്റുകളാണ് വിവിധങ്ങളായ ഗുണനിലവാരത്തിലും വൈവിധ്യമാർന്ന നിറങ്ങളിലുമുള്ളത്.
ട്രെഫോർഡ് ഗാൽവാലിയം ഷീറ്റ്, സിങ്ക് ഷീറ്റ്, അലുമിനിയം ഷീറ്റ്, സ്റ്റീൽ ഷീറ്റ് എന്നിവയാണിവ.
ജിഐ ഷീറ്റിന് മേൽ അലുമിനിയം കോട്ടിങ് ഉള്ള ഗാൽവാലിയം ഷീറ്റുകൾക്കും ആവശ്യക്കാരേറെയാണ്.
ഓടുകൾ, കോൺക്രീറ്റ് ഓടുകൾ, ടൈൽ പ്രൊഫൈൽ, പോളി കാർബണേറ്റ് ഷീറ്റുകൾ, സ്റ്റോൺ കോട്ടഡ് റൂഫിങ് ടൈലുകൾ തുടങ്ങി വ്യത്യസ്തമായ നിരവധി റൂഫിങ് മെറ്റീരിയലുകളും ലഭ്യമാണ്.
വാങ്ങാനുദ്ദേശിക്കുന്ന റൂഫിങ് ഷീറ്റിന് പെയിന്റിങ് കോട്ടിങ് (13 -22 മൈക്രോൺസ്), പ്രൈമർ കോട്ടിങ് (5 മൈക്രോൺസ്), കൺവെൻഷൻ കോട്ടിങ് ട്രീറ്റ്മെന്റ്, അലുമിനിയം സിങ്ക് അലോയ് കോട്ടിങ് (150 gsm), ബേസ് മെറ്റൽ സ്റ്റീൽ എന്നീ നാലു സംരക്ഷണ പാളികൾ ഉണ്ടോ എന്നു പ്രത്യേകം ചോദിച്ചു മനസ്സിലാക്കുക.
ഇതോടൊപ്പം പെയിന്റ് ബേക്ക് കോട്ടിങ് 16 -22 മൈക്രോൺസ് ഉണ്ടോയെന്നും ഉറപ്പുവരുത്തുക. പ്രീ പെയിന്റഡ് ഗാൽവാല്യൂം കോയിലിന്റെ കോട്ടിങ് ഇരുവശങ്ങളിലും ഉള്ള ഷീറ്റുകളും കാലങ്ങളോളം സംരക്ഷണം നൽകുന്നവയാണ്.
കേരളീയ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇത്തരം സവിശേഷതകൾ ഉള്ള റൂഫിങ് ഷീറ്റുകൾ.
അലുമിനിയം കോട്ടിങ് കൂടുതൽ ഉള്ള ഷീറ്റുകൾ ചൂടിൽനിന്നും തുരുമ്പിൽനിന്നും സംരക്ഷണം നൽകും.
കൃത്യമായ 550 MPA ൽ Six Rich Designing ഉള്ള ഷീറ്റുകൾ കൂടുതൽ കറുത്ത നൽകുന്നു. വിവിധ നിറങ്ങളിൽ റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്.
ഗുണനിലവാരമുള്ള പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാം. റൂഫിങ് ഷീറ്റുകൾക്കു വ്യാപാരികൾ എത്ര നാൾ വരെ ഗ്യാരന്റി തരുമെന്നും ചോദിക്കണം.
കുറഞ്ഞത് പതിനഞ്ചു വർഷമെങ്കിലും ഉള്ളവ മാത്രം വാങ്ങുക. തുടർന്നുള്ള സർവീസിങ്ങിനെപ്പറ്റിയും മനസ്സിലാക്കുക. ഇത്രയും ശ്രദ്ധിച്ചാൽ റൂഫിങ് ഷീറ്റുകൾക്ക് ഗുണമേന്മ ഉറപ്പിക്കാം.
താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന തരത്തിൽ വിവിധ നിറങ്ങളിലും രൂപങ്ങളിലും റൂഫിങ് ഷീറ്റുകൾ ലഭ്യമാണ്. ബ്രിക്ക് റെഡ്, ടെറാക്കോട്ട, ലൈറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ, ലൈറ്റ് ഗ്രീൻ എന്നിവയാണ് കൂടുതലായി ആവശ്യപ്പെടുന്ന നിറങ്ങൾ