ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗം വീടിന്റെ മുകൾ ഭാഗം ട്രസ് വർക്ക് ചെയ്ത് ഉപയോഗപ്പെടുത്തുക എന്നതാണ്.
നല്ല രീതിയിൽ ട്രസ് വർക്ക് ചെയ്ത് എടുക്കുകയാണെങ്കിൽ പല ഉപയോഗങ്ങളും ഈ ഒരു ഏരിയ കൊണ്ട് ഉണ്ട് എന്നതാണ് സത്യം.
അതേസമയം തന്നെ പല വീടുകളിലും ട്രസ് വർക്ക് ചെയ്ത ശേഷവും ഉപയോഗശൂന്യമായി ഇടുന്ന അവസ്ഥയും കാണാറുണ്ട്.
ഉപയോഗ പ്രദമായ രീതിയിൽ ട്രസ് ഏരിയ എങ്ങിനെയെല്ലാം ഉപയോഗിക്കാൻ സാധിക്കുമെന്നത് വിശദമായി മനസിലാക്കാം.
ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും ഇവയെല്ലാമാണ്.
ട്രസ് റൂഫ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച മാർഗം സ്റ്റോറേജ് സ്പേസ് ആയി സെറ്റ് ചെയ്യുക എന്നതാണ്.
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു സ്ഥിര സാന്നിധ്യം നേടുന്ന ഏരിയയാണ് സ്റ്റോർ റൂമുകൾ.
പലപ്പോഴും അടുക്കളയോട് ചേർന്ന് നൽകുന്ന ഇത്തരം സ്റ്റോർ റൂമുകളിൽ സാധനങ്ങൾ കൊണ്ടിടുന്നത് കാഴ്ചയിൽ അഭംഗി നൽകുമെന്നു മാത്രമല്ല പൊടിയും മാറാലയും നിറഞ്ഞ് അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.
എന്നാൽ ഇത്തരം വസ്തുക്കളെല്ലാം സൂക്ഷിക്കുന്നതിന് വേണ്ടി വീടിന്റെ ട്രസ് വർക്ക് ചെയ്ത ഏരിയ ഉപയോഗപ്പെടുത്താവുന്നതാണ്.
ഉപയോഗ ശൂന്യമായ പഴയ ഫർണീച്ചറുകൾ, കൃഷി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കുന്ന ഒരിടമായി ട്രസ് ഏരിയ യൂസ് ചെയ്യാം.
വീടിന്റെ താഴത്തെ ഭാഗത്ത് ആവശ്യത്തിന് സ്പേസ് ഇല്ലാത്ത സാഹചര്യങ്ങളിലും ട്രസ് വർക്ക് ഏരിയയിൽ സ്റ്റോറേജ് സ്പേസ് കണ്ടെത്തുന്നത് ഗുണം ചെയ്യും. മറ്റൊരു പ്രധാന ഗുണം ഫാമിലി സ്പേസ് ആയി ട്രസ് ഏരിയ ഉപയോഗ പെടുത്തുന്നതാണ്.
വീട്ടിൽ വച്ച് നടത്തുന്ന ചെറിയ ഫംഗ്ഷനുകൾ, ഫാമിലി ഗെറ്റ് ടുഗതർ എന്നീ ആവശ്യങ്ങൾക്കെല്ലാം വേണ്ടി നല്ല രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന ഒരിടം എന്ന രീതിയിൽ ഈ ഒരു ഏരിയ ഉപയോഗ പെടുത്താം.
ഫംഗ്ഷനുകൾ ക്ക് വേണ്ടി ട്രസ് ഏരിയ ഭാഗം അലങ്കരിക്കാനും എളുപ്പമാണ്.
അതോടൊപ്പം തന്നെ ചെറിയ ചില അലങ്കാര വസ്തുക്കൾ കൂടി നൽകുകയാണെങ്കിൽ ഈയൊരു ഭാഗം കാഴ്ച്ചയിൽ ഭംഗിയാക്കി എടുക്കാം.
വലിയ ഫംഗ്ഷനുകൾക്ക് വേണ്ടി മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും ഒത്തൊരുമിച്ച് ഇരിക്കാനായി ഇവിടെ ചെറിയ ഒരു കോഫി ടേബിൾ, ചെയറുകൾ എന്നിവ നൽകുന്നതും നല്ലൊരു ഐഡിയയാണ്.
ഹോബി സ്പേസ് സെറ്റ് ചെയ്യാം.
മിക്കപ്പോഴും വീട്ടിനകത്ത് ഇരുന്ന് ഹോബികൾ ചെയ്യാൻ പല രീതിയിലുള്ള പരിമിതികളും ഉണ്ടായിരിക്കും. എന്നാൽ അതിനെല്ലാം ഉള്ള ഒരു ഇടമായി ട്രസ്സ് വർക്ക് ഏരിയ ഉപയോഗപ്പെടുത്താൻ സാധിക്കും.
തുന്നൽ ഹോബി ആക്കുന്നവർക്ക് തയ്യൽ മെഷീൻ ഇത്തരം ഭാഗങ്ങളിൽ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ പകൽ സമയത്ത് നല്ല വെളിച്ചം ലഭിക്കുകയും രാത്രി സമയത്തെ ഉപയോഗത്തിനു വേണ്ടി ഒരു ബൾബ് ആ ഭാഗത്തേക്ക് നൽകുകയും ചെയ്യാം.
വായന, പെയിന്റിംഗ്, നൃത്തം എന്നിങ്ങനെയുള്ള ഹോബികൾ ഇഷ്ടപ്പെടുന്നവർക്കും ഈയൊരു ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
പെയിന്റിങ് പോലുള്ള കാര്യങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ഒരു ചെറിയ ടേബിൾ അവിടെ സെറ്റ് ചെയ്തു നൽകാം.
ഗാർഡനിംഗ് ഇഷ്ടപ്പെടുന്നവർക്ക് റൂഫിംഗ് ചെയ്യാത്ത ഭാഗങ്ങളിൽ ചെടികൾ സെറ്റ് ചെയ്ത് നൽകുകയോ വേർട്ടിക്കൽ ഗാർഡൻ രീതി പരീക്ഷിക്കുകയോ ചെയ്യാം.
ലൗ ബേർഡ്സിനെ വളർത്താൻ ഇഷ്ടപ്പെടുന്നവർക്ക് അതിനാവശ്യമായ കൂട് നിർമ്മിച്ച് നൽകാൻ പറ്റിയ ഒരു ഏരിയ കൂടിയാണ് ഈ ഒരു ഭാഗങ്ങൾ.ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി സമയം ചില വിടാനുള്ള ഒ
രിടമായി ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് പലരും ചിന്തിക്കാറില്ല. വ്യായാമ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവർക്ക് ഒരു ചെറിയ ജിം ഒരുക്കി നൽകാനും ഇത്തരം ഇടങ്ങൾ ഉപയോഗ പെടുത്താം.
കുട്ടികൾക്ക് ആവശ്യമായ ഔട്ട്ഡോർ പ്ലേ ഉപകാരങ്ങളും സെറ്റ് ചെയ്യാൻ ട്രസ് ഏരിയകൾ നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്.
യൂട്ടിലിറ്റി ഏരിയായി ഉപയോഗപ്പെടുത്തുമ്പോൾ
ട്രസ് വർക്കിന് മുകളിൽ റൂഫ് നൽകിയാലും ഇല്ലെങ്കിലും മിക്ക വീടുകളിലും ഈ ഒരു ഭാഗം ഉപയോഗപ്പെടുത്തുന്നത് യൂട്ടിലിറ്റി ഏരിയ എന്ന രീതിയിൽ ആണ്. വസ്ത്രം അലക്കാൻ ആവശ്യമായ വാഷിംഗ് മെഷീൻ ഫിറ്റ് ചെയ്ത് നൽകാനും, അതിനാവശ്യമായ വാട്ടർ സപ്ലൈ എത്തിക്കാനും ഈ ഭാഗങ്ങളിൽ എളുപ്പമാണ്. അതോടൊപ്പം ആവശ്യമെങ്കിൽ ഒരു തുണി അലക്കാൻ ഉള്ള കല്ല് സെറ്റ് ചെയ്ത് നൽകാം.
വീട്ടുമുറ്റത്ത് തുണികൾ അലക്കി ഇടുമ്പോൾ ഉണ്ടാകുന്ന അഭംഗി ഒഴിവാക്കാനായി ഇത്തരം ഇടങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.ഇവിടെ ഒരു ചെറിയ ഒരു ടേബിൾ കൂടി സജ്ജീകരിച്ച് നൽകുകയാണെങ്കിൽ അലക്കിയ തുണികൾ ഇസ്തിരി ഇട്ട് എടുക്കാനും ഈ ഒരു ഏരിയ തന്നെ ഉപയോഗപ്പെടുത്താം.
ട്രസ് റൂഫും വ്യത്യസ്ത ഉപയോഗങ്ങളും മനസിലാക്കിയാൽ അവ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.