കാർപോർച്ച് നിർമ്മിക്കാൻ ടെൻസെയിൽ റൂഫിംഗ്. ഇന്ന് മിക്ക വീടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി കാർ പോർച്ച് നിർമ്മിച്ച് നൽകാറുണ്ട്.
വീട് പണിയുമ്പോൾ തന്നെ കാർ പോർച്ചിനായി ഒരു പ്രത്യേക സ്ഥലം മാറ്റി വെച്ച് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരാണ് കൂടുതൽ പേരും.
അതെ സമയം കുറച്ച് കാലങ്ങൾക്ക് ശേഷമാണ് വാഹനങ്ങൾ വാങ്ങുന്നത് എങ്കിൽ പിന്നീട് ഒരു കാർപോർച്ച് നിർമ്മിച്ച് നൽകാൻ വീടിനോട് ചേർന്ന് സ്ഥലം ലഭിക്കണമെന്നില്ല.
അത്തരം സാഹചര്യങ്ങളിൽ ഉള്ള സ്ഥലത്ത് ഒരു കാർപോർച്ച് നിർമ്മിച്ച് നൽകാനായി ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് ടെൻസൈൽ റൂഫിംഗ് കാർപോർച്ചുകൾ.
അവയുടെ ഉപയോഗ രീതി നിർമ്മാണം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കാം.
കാർപോർച്ച് നിർമ്മിക്കാൻ ടെൻസെയിൽ റൂഫിംഗ്, നിർമ്മാണ രീതി.
പ്രധാനമായും കാർപോർച്ച് നിർമ്മിക്കേണ്ട ഭാഗത്ത് രണ്ട് കാലുകൾ സെറ്റ് ചെയ്ത് അതിനു മുകളിൽ റൂഫിംഗ് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
അതായത് പോർച്ചിന്റെ ഏകദേശം മുഴുവൻ ഭാരവും ഇത്തരത്തിൽ ഘടിപ്പിച്ചു നൽകുന്ന കാലുകളിലേക്കാണ് വരുന്നത്.
ടെൻസെയിൽ റൂഫിംഗ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കാർ പോർച്ചുകൾക്ക് മോഡേൺ ലുക്ക് നില നിർത്താനായി സാധിക്കുന്നു.
എന്നാൽ ഇവയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റി അനുസരിച്ച് ഇൻസ്റ്റാളേഷൻ കോസ്റ്റിൽ വ്യത്യാസങ്ങൾ വരുന്നതാണ്.
റൂഫിങ്ങിനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയൽ ഫാബ്രിക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഒരു പ്രത്യേക രീതിയിലുള്ള പിവിസി മെറ്റീരിയലാണ് ഷീറ്റുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ടെൻസൈൽ മെറ്റീരിയലുകൾ ജർമ്മനി, ബെൽജിയം പോലുള്ള രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ഷീറ്റിന്റെ തിക്ക്നസ് 800 ജിഎസ്എം തൊട്ട് 1000 ജിഎസ്എം എന്ന അളവിലാണ് വരുന്നത്.
നല്ല ക്വാളിറ്റിയിലുള്ള ഷീറ്റുകൾ ആയതു കൊണ്ട് തന്നെ ശക്തമായ കാറ്റ്, മഴ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്ക് കൂടുതലാണ്.
കൂടുതലായി ഓഫ് വൈറ്റ്,ഗ്രേ പോലുള്ള നിറങ്ങളാണ് റൂഫിങ്ങിൽ ഉപയോഗിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ റൂഫിന് ബലം ലഭിക്കുന്നതിനായി ഷീറ്റിനോടൊപ്പം ഒരു റോപ്പ് കൂടി കടത്തി വിടേണ്ടതുണ്ട്.
ഷീറ്റ് ഫിക്സ് ചെയ്യാനായിSS 304 ഗ്രേഡിൽ ഉൾപ്പെടുന്ന ബോൾട്ടുകൾ നട്ടുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നു.
ടെൻസൈൽ റൂഫിംഗ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
കോൺക്രീറ്റിൽ നിർമ്മിക്കുന്ന കാർ പോർച്ചുകൾക്ക് ലഭിക്കുന്ന അതേ ഭംഗിയും, ആകൃതിയും ഇവയിലും ലഭിക്കുന്നതാണ്. വീടിനോട് ചേർന്ന് കാർപോർച്ച് നിർമ്മിച്ചു നൽകാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും ഈ ഒരു രീതി ഉപയോഗപ്പെടുത്താം.
ഒന്നിലധികം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട ആവശ്യകത ഉള്ളപ്പോൾ ടെൻസൈൽ റൂഫിംഗ് രീതിയാണ് കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നത്.
കോൺക്രീറ്റിൽ നിർമ്മിച്ച തൂണുകൾ മതിലുകൾ എന്നിവയിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഇവിടെ സംഭവിക്കുമെന്ന പേടി വേണ്ട.
കാഴ്ചയിൽ ഭംഗിയും കൂടുതൽ ഉപയോഗങ്ങളും ടെൻസയിൽ റൂഫിംഗ് തിരഞ്ഞെടുക്കുന്നത് കൊണ്ട് ലഭിക്കുമെങ്കിലും ഇവയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്.
ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. അതേസമയം അത്യാവശ്യ നല്ല ക്വാളിറ്റിയിലുള്ള ഒരു മെറ്റീരിയൽ പർച്ചേസ് ചെയ്യുന്നത് എക്സ്പെൻസീവ് ആയ കാര്യമാണ്. ഇത്തരം ഷീറ്റുകൾക്ക് സ്ക്വയർഫീറ്റിന് 450 രൂപ മുതൽ 500 രൂപ നിരക്കിലാണ് നൽകേണ്ടി വരുന്നത്.
അത്യാവശ്യം നല്ല ഒരു ബഡ്ജറ്റ് മുന്നിൽ കണ്ടു കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ടെൻസൈൽ റൂഫിംഗ്. മാത്രമല്ല ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത ഷേയ്പ്പുകളിൽ ഇവ നിർമ്മിച്ചിടുക്കാനും സാധിക്കും.
കോമ്പൗണ്ട് വാളിനോട് ചേർന്നു വരുന്ന ഇടങ്ങൾ നോക്കി വേണം കാർ പോർച് നിർമ്മിച്ച് നൽകാൻ. ഫാബ്രിക് ഉപയോഗപ്പെടുത്തി റൂഫ് കെട്ടിയ ശേഷം അതിന് മുകളിൽ PVDF കോട്ടിങ് കൂടി നൽകുന്നതോടെ ടെൻസൈൽ റൂഫുകളുടെ സുരക്ഷ ഉറപ്പു വരുത്താനായി സാധിക്കുന്നു.
കാർപോർച്ച് നിർമ്മിക്കാൻ ടെൻസെയിൽ റൂഫിംഗ്, തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണ ദോഷങ്ങൾ മനസ്സിലാക്കി അവ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.