നാനോ സെറാമിക് ടൈലുകൾ റൂഫിനായി.പഴയകാല വീടുകളുടെ ഓർമ്മ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഓടിന് പകരമായി റൂഫിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് നാനോ സെറാമിക് റൂഫ് ടൈലുകൾ.
ഇരുനില വീടുകളിൽ മുകളിലത്തെ നിലക്ക് ട്രസ് വർക്ക് ചെയ്ത് റൂഫ് ടൈലുകൾ പാകി നൽകുന്ന രീതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
സാധാരണ ഓടുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത നിറത്തിലും ഡിസൈനിലും മെറ്റീരിയലിലും ഇവ ലഭ്യമാണ് എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.
വീടിന്റെ മേൽക്കൂരയിൽ പാകാനായി നാനോ സെറാമിക് റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
നാനോ സെറാമിക് ടൈലുകൾ റൂഫിനായി, ഉപയോഗ രീതി.
കാഴ്ചയിൽ സാധാരണ ഓടുകളോട് സാമ്യം തോന്നുന്ന അതേ ഡിസൈനുകൾ തന്നെയാണ് നാനോ സെറാമിക് റൂഫ് ടൈലുകളിലും ഉപയോഗപ്പെടുത്തുന്നത്. അതേസമയം ഇവയുടെ ഭാരം 400 ഗ്രാം മുതൽ 600ഗ്രാം അളവുകളിലാണ് ലഭ്യമായിട്ടുള്ളത്.
വ്യത്യസ്ത രീതിയിൽ നിർമ്മിക്കുന്ന നാനോ റൂഫിംഗ് ടൈലുകൾ പുറം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇമ്പോർട്ട് ചെയ്യുന്നുമുണ്ട്.
ജാപ്പനീസ് രീതിയിൽ നിർമ്മിക്കുന്ന ടൈലുകൾക്ക് നമ്മുടെ നാട്ടിൽ ഡിമാൻഡ് കൂടുതലാണ്. മറ്റൊരു പ്രധാന ഡിസൈൻ ഫ്ലാറ്റ് ടൈപ്പ് ടൈലുകൾ ആണ്.
ഫ്ലാറ്റ് ടൈപ്പ് റൂഫ് ടൈലുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഒരു സ്ക്വയർ ഫീറ്റ് കവർ ചെയ്യാൻ 71 എണ്ണം എന്ന കണക്കിലാണ് ആവശ്യമായി വരുന്നത്.
അതേസമയം ജാപ്പനീസ് ടെക്നോളജി ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ടൈലുകൾക്ക് കൂടുതൽ ദൂരം കവറേജ് നൽകാനായി സാധിക്കും.
പൊതുവേ എല്ലാ നാനോ റൂഫിംഗ് ടൈലുകളും ഒരേ രീതിയിൽ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇവയ്ക്ക് വരുന്ന ചിലവുകളിൽ മറ്റൊന്ന് ടൈൽ പാകുന്നതിനു വേണ്ടി ട്രസ് വർക്ക് ചെയ്യണം എന്നതാണ്.
സാധാരണ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്തു അതിന് മുകളിൽ സെറാമിക് ടൈലുകൾ പതിച്ച് നൽകുകയും ചെയ്യാം.
പ്രധാന ഗുണ ദോഷങ്ങൾ
നാനോ റൂഫിംഗ് ടൈലുകൾ ഉപയോഗിക്കുന്നതിൽ നിന്നും പലരെയും പുറകോട്ട് വലിക്കുന്ന ഘടകം അവക്ക് കനം കുറവാണ് എന്നതാണ്.
അതുകൊണ്ടു തന്നെ ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ പാറി പോകാനുള്ള സാധ്യത പലരെയും ഇവ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
എന്നാൽ ടൈലുകൾ തമ്മിൽ ലോക്ക് ചെയ്തു സ്ട്രോങ്ങായ രീതിയിൽ വർക്ക് ചെയ്യുന്ന രീതിയിലാണ് ഇവ നിർമിച്ചെടുക്കുന്നത്.
രണ്ട് ടൈലുകൾ തമ്മിൽ ലോക്കായി നിൽക്കുന്നതു കൊണ്ട് ഒരു കാരണവശാലും ഇവ പാറി പോകുന്നില്ല. മാത്രമല്ല കാഴ്ചയിൽ ഒരു സാധാരണ ഓടിട്ട വീടിന്റെ ഭംഗി ഇവയ്ക്ക് ലഭിക്കുകയും ചെയ്യുന്നു.
നാനോ സെറാമിക് ടൈലുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഒരു പ്രധാന ഗുണം വീടിനകത്തെ ചൂട് കുറയ്ക്കാനായി സാധിക്കും എന്നതാണ്.
സാധാരണ മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് ഭാരം കുറവ് ആയതു കൊണ്ട് തന്നെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
ടൈലുകൾ തമ്മിൽ ലോക്കിംഗ് സിസ്റ്റം ഉള്ളതുകൊണ്ട് ഇവ പെട്ടെന്ന് പാറി പോകുന്നില്ല. വീടിന്റെ കാഴ്ചയ്ക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കാം.
വീടിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയും, കാർപോർച്ച് പോലുള്ള കാര്യങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയും, യൂട്ടിലിറ്റി ഏരിയ സെറ്റ് ചെയ്യുന്നതിന് വേണ്ടിയുമെല്ലാം നാനോ സെറാമിക് ടൈലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
നാനോ സെറാമിക് ടൈലുകൾ റൂഫിനായി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.