ഒറ്റ നിലവീട് പുതുക്കി ഇരുനിലയാക്കിയപ്പോൾ.പഴയ വീടിനെ റിനോവേറ്റ് ചെയ്ത് കൂടുതൽ സൗകര്യങ്ങൾ നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.
അത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു റിനോവേഷൻ പ്രൊജക്റ്റ് ആണ് തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ജേക്കബ് വർഗീസ് താമസിക്കുന്ന വീട്.
പഴയ രീതിയിൽ നിർമ്മിച്ചിരുന്ന വീടിന് ഒരു സിറ്റൗട്ടും, കിച്ചനും രണ്ടു ബെഡ്റൂമുകളും മാത്രമാണ് ഉണ്ടായിരുന്നത്.
ചെറിയ വീടിനെ പുതുക്കി പണിതപ്പോൾ മോഡേൺ രീതിയിലുള്ള ഒരു ഇരുനില വീടാക്കി മാറ്റാൻ സാധിച്ചു. വീടിന്റെ റിനോവേഷനെ പറ്റി കൂടുതൽ മനസ്സിലാക്കാം.
ഒറ്റ നിലവീട് പുതുക്കി ഇരുനിലയാക്കിയപ്പോൾ, ഉൾപ്പെടുത്തിയ കാര്യങ്ങൾ.
6.8 സെന്റ് സ്ഥലത്ത് 2000 സ്ക്വയർ ഫീറ്റിലാണ് വീട് പുതുക്കി പണിതത്. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ, ഒരു ബാൽക്കണി, യൂട്ടിലിറ്റി ഏരിയ എന്നിവയ്ക്ക് കൂടി ഇടം കണ്ടെത്തിയാണ് പുതുക്കി പണിതത്.
മുകളിലേക്ക് നിർമ്മാണം നടത്താനായി താഴത്തെ നിലയിൽ നിന്നും ഒരു സ്റ്റെയർകേസ് നിർമ്മിച്ച് നൽകി. ഫർനിഷിങ് വർക്കുകൾ ഉൾപ്പെടെ 21 ലക്ഷം രൂപയാണ് വീട് പുതുക്കി പണിയാനായി ചിലവാക്കിയത്.
പുതിയതായി നിർമ്മിച്ച ഭാഗങ്ങളിലേക്ക് റെഡിമെയ്ഡ് ഫർണിച്ചറുകൾ വാങ്ങി.സ്റ്റെയർ കേസിൽ ഫ്ലോറിങ്ങിന് വുഡൻ ഫിനിഷിംഗ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്.
അതേസമയം ഹാൻഡ് റെയിൽ നിർമ്മിക്കാനായി ജി ഐ പൈപ്പ് ഉപയോഗിച്ചത് കൂടുതൽ മനോഹരമാക്കാനായി സഹായിച്ചു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന അടുക്കള, ബാത്റൂമുകൾ എന്നിവക്കെല്ലാം മോഡേൺ രീതിയിലുള്ള മേക്കോവർ നൽകി.
അടുക്കളയിലെ ക്യാബിനറ്റുകൾക്കെല്ലാം അലുമിനിയം ഫ്രെയിമാണ് ഉപയോഗിച്ചത്. ഫ്ലോറിങ്ങിൽ നൽകിയിട്ടുള്ള പഴയ ടൈലുകളെല്ലാം മാറ്റി പുതുപുത്തനാക്കി.
അതേസമയം വീടിന്റെ താഴത്തെ നിലയിൽ ഉപയോഗിച്ച എലിവേഷൻ രീതിയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വീടിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്താതിരിക്കാനായി നൽകിയിരുന്ന ആർച്ച് ബാൽക്കണിയിൽ കൂടി നൽകി.
ഇതുവഴി തടിയുടെ ഉപയോഗം കുറയ്ക്കാനായി സാധിച്ചു.മുകളിൽ കൂടുതൽ പ്രകാശലത്യത ഉറപ്പുവരുത്താൻ വലിപ്പം കൂടിയ ജനാലകളാണ് വീടിന്റെ മുകളിലത്തെ നിലയിൽ സജ്ജീകരിച്ച് നൽകിയത്.
മുകളിലത്തെ നില നിർമ്മിച്ചപ്പോൾ.
ഒരു പുതിയ വീടിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് വീടിന്റെ മുകളിലത്തെ നില റിനോവേഷൻ ചെയ്തത്.
അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ രണ്ട് ബെഡ്റൂമുകൾ, ഒരു ഹാൾ,കിച്ചൻ,ഡൈനിങ് ഏരിയ യൂട്ടിലിറ്റി ഏരിയ ബാൽക്കണി എന്നിവയെല്ലാം മുകളിലും നൽകി. അതുകൊണ്ടു തന്നെ മറ്റൊരു വീട് എന്ന രീതിയിൽ തന്നെ മുകൾഭാഗം ഉപയോഗപ്പെടുത്താം.
വീടിന്റെ ടെറസിലേക്ക് പ്രവേശിക്കാനായി ഒരു പ്രത്യേക സ്റ്റെയറും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.സ്റ്റെയർ ഏരിയയോട് ചേർന്നാണ് പ്രയർ റൂമിന് ഇടം കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിൽ മാറ്റ് ഫിനിഷിംഗ് ടൈലുകൾ പാകി. പുറം ഭാഗത്തെ പെയിന്റിന് വൈറ്റ് നിറമാണ് തിരഞ്ഞെടുത്തത്.
പുറംഭാഗം കൂടുതൽ മനോഹരമാക്കാനായി ചില ഭാഗങ്ങളിൽ ടെറാ കോട്ടയിൽ ചെയ്ത ക്ലാഡിങ് വർക്കിന് പ്രാധാന്യം നൽകിയിട്ടുണ്ട്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നടപ്പാത ഇന്റർലോക്ക് ബ്രിക്കുകൾ ഉപയോഗിച്ച് കൂടുതൽ ഭംഗിയാക്കി എടുത്തു.
മുറ്റത്തിന്റെ ഭാക്കി ഭാഗം മുഴുവൻ മണലും മെറ്റലും വിരിച്ച് പ്രകൃതിയോട് ഇണക്കി എടുത്തു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി റിനോവേറ്റ് ചെയ്ത വീട് പഴമയും പുതുമയും ഒത്തിണങ്ങുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനായി സാധിച്ചു.
വീടിന്റെ റിനോവേഷൻ വർക്കുകൾ ചെയ്തു നൽകിയത് തോട്ട് ലൈൻ ആർക്കിടെക്ചർ എന്ന സ്ഥാപനമാണ്.
ഒറ്റ നിലവീട് പുതുക്കി ഇരുനിലയാക്കിയപ്പോൾ, സൗകര്യങ്ങളും ഇരട്ടിയാക്കി മാറ്റാൻ സാധിച്ചു.