കിച്ചൻ റിനോവേഷൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.വീട് പുതുക്കി പണിയുമ്പോൾ കിച്ചൻ റിനോവേറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കള ഉപകരണങ്ങൾ, പ്ലഗ് പോയിന്റുകൾ, സിങ്ക്, ഗ്യാസ് കണക്ഷൻ എന്നിങ്ങനെ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുന്ന ഒരിടമായതു കൊണ്ട് തന്നെ കിച്ചൻ റിനോവേറ്റ് ചെയ്യുമ്പോൾ കൃത്യമായ പ്ലാനിങ് ആവശ്യമാണ്.എന്തെല്ലാം കാര്യങ്ങളാണ് കിച്ചൻ റിനോവേഷനിൽ ശ്രദ്ധിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കാം.
കിച്ചൻ റിനോവേഷൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,പുതിയതായി ഉൾപ്പെടുത്തേണ്ടവ.
പണ്ട് കാലത്ത് മിക്ക വീടുകളിലും പ്ലാസ്റ്റർ ഓഫ് പാരീസ് അല്ലെങ്കിൽ ഫെറോ സിമന്റ് ഉപയോഗപ്പെടുത്തിയുള്ള പാർട്ടീഷൻ രീതിയാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല വിറകടുപ്പുകൾ ഉള്ള വീടുകളാണ് കൂടുതലും ഉണ്ടായിരുന്നത്.
പലരും കിച്ചൻ റിനോവേറ്റ് ചെയ്യുമ്പോൾ പുകയടുപ്പുകൾ പാടെ ഒഴിവാക്കാനായി ആവശ്യപ്പെടും. കരിയും പുകയും നിറഞ്ഞ പഴയ അടുക്കളയ്ക്ക് ഒരു പുതിയ മാറ്റം കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിലെ ക്യാബിനറ്റുകളെ ഡോറുകൾ അല്ലെങ്കിൽ പിവിസി ഷട്ടർ നൽകി മാറ്റിയെടുക്കേണ്ടി വരും.
പണ്ടത്തെ അടുക്കളകളിൽ ഓപ്പൺ ഷെൽഫുകളുടെ എണ്ണവും കൂടുതലാണ്. അവ കൂടുതൽ ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുന്നതിനായി പ്ലെയിൻ അല്ലെങ്കിൽ ഫ്രോസ്റ്റഡ് ഗ്ലാസുകൾ ഉപയോഗപ്പെടുത്താം. പഴയ മെറ്റീരിയലുകൾക്ക് മുകളിലായി ലാമിനേറ്റ്സ് അല്ലെങ്കിൽ വെനീർ അപ്ലൈ ചെയ്ത് ഭംഗിയാക്കുകയും ചെയ്യാം.
ഒരു കാർപെന്ററുടെ സഹായത്തോടെ പഴയ ഷീറ്റുകൾ വളരെ എളുപ്പം പീൽ ചെയ്ത് എടുക്കാനായി സാധിക്കും. മോഡേൺ അടുക്കളകളിൽ കവർ ചെയ്ത ക്യാബിനറ്റുകൾക്കാണ് ഡിമാൻഡ് എന്ന കാര്യം മറക്കരുത്. കിച്ചണിൽ ഏറ്റവും കൂടുതൽ കറയും അഴുക്കുമെല്ലാം പിടിക്കാൻ സാധ്യതയുള്ള ഇടമാണ് ഗ്യാസ് സ്റ്റൗ വയ്ക്കുന്നതിനോട് ചേർന്ന് വരുന്ന വാൾ.
ഇത്തരം ഭാഗങ്ങളിലേക്ക് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങൾ, വ്യത്യസ്ത പ്രിന്റുകൾ എന്നിവ നോക്കി തിരഞ്ഞെടുക്കാം.
അടുക്കളയ്ക്ക് ഫ്രഷ് ലുക്ക് കൊണ്ടുവരാനായി പുതിയ ഒരു പെയിന്റ് തിരഞ്ഞെടുത്ത് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.
അടുക്കളയ്ക്ക് മോണോക്രോം തീം പരീക്ഷിക്കുന്നത് വളരെയധികം അനുയോജ്യമായ കാര്യമാണ്. അതല്ലെങ്കിൽ പോളി ക്രോമാറ്റിക് അപ്പ്രോച്ചും പരീക്ഷിച്ച് നോക്കാവുന്നതാണ്. കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കള ഉപകരണങ്ങൾ, ലൈറ്റുകൾ എന്നിവയിലും പുതുമ കൊണ്ടു വരാം.
സാധാരണ ഗ്യാസ് സ്റ്റൗകൾക്ക് പകരമായി ഹോബ്, ഓവനുകൾ ഇവയെല്ലാം ഇന്ന് അടുക്കളയുടെ ഭാഗമായി മാറിയിരിക്കുന്നു.
കാഴ്ചയിൽ ഭംഗി തോന്നിപ്പിക്കുന്ന സ്ലീക് ടൈപ്പ് ഉപകരണങ്ങളോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം. ഐലൻഡ് കിച്ചൻ സെറ്റ് ചെയ്ത് നൽകുമ്പോൾ അവയ്ക്ക് മുകളിൽ അലങ്കാര ലൈറ്റുകൾ ഉപയോഗപ്പെടുത്താം.
എൽഇഡി സ്മാർട്ട് ലൈറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ എനർജി എഫിഷ്യന്റ്റും കോസ്റ്റ് ഇഫക്ടീവും ആണെന്ന കാര്യം മറക്കണ്ട.
ഫ്ലോറിങ്ങിനും മാറ്റം അനിവാര്യമാണ്.
പെയിന്റിന്റെ നിറം, തിരഞ്ഞെടുക്കുന്ന ഉപകരണങ്ങൾ എന്നിവയിൽ മാത്രമല്ല ഫ്ളോറിംഗിലും മാറ്റം കൊണ്ടു വരേണ്ടതുണ്ട്. ഓക്സൈഡ് ടൈപ്പ് ഫ്ലോറുകളാണ് നിലവിൽ അടുക്കളയ്ക്ക് ഉള്ളത് എങ്കിൽ അതിന് മുകളിലായി പുതിയ ടൈലുകൾ ഒട്ടിച്ച് നൽകാവുന്നതാണ്.
ഇതിനായി ടെറാക്കോട്ട, സെറാമിക്,വുഡ്,സിമന്റ്, സ്റ്റോൺ എന്നിവയിൽ ഏത് രീതി വേണമെങ്കിലും തിരഞ്ഞെടുക്കാം.
വ്യത്യസ്ത പാറ്റേണുകളിലും നിറത്തിലുമുള്ള ടൈലുകൾക്ക് വിപണിയിൽ വളരെയധികം ഡിമാൻഡാണ് ഇപ്പോൾ ഉള്ളത്.
അതോടൊപ്പം തന്നെ മൊസൈക്ക് ഡെക്കറേറ്റീവ് വിനൈൽ എന്നിവയ്ക്കും ഡിമാൻഡ് കുറവല്ല. പഴയ അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ല എന്ന് തോന്നുന്നുവെങ്കിൽ എക്സ്ട്രാ സ്റ്റോറേജ് സ്പേസ് നൽകാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കാം.
ഓർഗനൈസറുകൾ, ഇന്റേണൽ ഡ്രോയറുകൾ, പുള്ളൗട്ടുകൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിച്ചു നൽകാവുന്നതാണ്.
അതോടൊപ്പം തന്നെ ടോൾ യൂണിറ്റുകൾ പച്ചക്കറികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ ബാസ്കറ്റുകൾ എന്നിവയും സ്റ്റോറേജ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കാം.
വീടിന്റെ മറ്റു ഭാഗങ്ങളും റിനോവേറ്റ് ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ അതിന് യോജിക്കുന്ന തീമിൽ വേണം അടുക്കളയും മാറ്റാൻ.
അടുക്കളയിലേക്ക് തിരഞ്ഞെടുക്കുന്ന റഗ് ബ്ലൈൻഡ്സ് എന്നിവയിലെല്ലാം വ്യത്യസ്തത കൊണ്ടു വരാം. ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തി മോഡേൺ രീതിയിലേക്ക് അടുക്കള റിനോവേറ്റ് ചെയ്യാൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാവുന്നതാണ്.
കിച്ചൻ റിനോവേഷൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.