പലപ്പോഴും വീടുപണിയുടെ ചിലവ് ചുരുക്കുന്നതിനായി പഴയ വീടിന്റെ സ്ട്രക്ചർ നില നിർത്തിക്കൊണ്ട് തന്നെ പുതിയ വീട് നിർമിക്കുക എന്നതാണ് പലരും തിരഞ്ഞെടുക്കുന്ന രീതി.
പഴയ വീടുകൾ അതേപടി നിലനിർത്തി റിനോവേറ്റ് ചെയ്യുമ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇവയിൽ ഏറ്റവും പ്രധാനം പഴയ വീടിന്റെ സ്ട്രക്ച്ചർ നിലനിർത്തുക എന്നത് തന്നെയാണ്.
സ്റ്റെയർകേസ് നൽകിയിട്ടുള്ള ഒരു വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. നിലവിൽ ഉള്ള സ്ട്രക്ചർ നിലനിർത്തിക്കൊണ്ട് പുതിയ കാര്യങ്ങൾ ആഡ് ചെയ്യുമ്പോൾ പല കാര്യങ്ങൾക്കും പരിമിതി ഉണ്ടാകും.
വീട് പുതുക്കി പണിയുമ്പോൾ സ്റ്റെയർകേസിൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.
സ്റ്റേയർ കേസിന്റെ സ്ഥാനം മാറ്റേണ്ടതുണ്ടോ?
പലപ്പോഴും മിക്ക പഴയ വീടുകളിലും സ്റ്റെയർകേസിന്റെ സ്ഥാനം വീടിന്റെ പുറത്തായിരിക്കും നൽകിയിട്ടുണ്ടാവുക.
എന്നാൽ വീട് പുതുക്കി പണിയുമ്പോൾ അത് വീട്ടിനകത്തേക്ക് നൽകാനായി പലരും ആവശ്യപ്പെടാറുണ്ട്. സാധാരണയായി സ്റ്റെയർകെയ്സ് നൽകുന്നത് ലിവിങ് റൂം അല്ലെങ്കിൽ ഡൈനിങ് ഏരിയയോടെ ചേർന്നായിരിക്കും ഉണ്ടാവുക.
എന്നാൽ പുതിയതായി നൽകുന്ന പ്ലാനിൽ അതിനുള്ള സ്ഥലം ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യം വീടിന് വർക്കേരിയ ഉണ്ടെങ്കിൽ അവിടെ നിന്നും ഉള്ളിലേക്ക് സ്റ്റെയർ നൽകുന്ന രീതിയാണ്.
ഇത്തരത്തിൽ വർക്ക് ഏരിയ വഴി സ്റ്റെയർകെയ്സ് നൽകുമ്പോൾ അവിടെ ഉള്ള സ്ലാബുകൾ, ഷെൽഫുകൾ എന്നിവയെല്ലാം പൊളിച്ച് മാറ്റേണ്ടതായി വരും.
അതല്ല ഡൈനിങ് റൂമിൽ നിന്ന് സ്റ്റെയർകെയ്സ് നൽകുന്ന രീതിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അവിടെ വോൾ ഡെമോളിഷൻ ചെയ്യേണ്ടിവരും.
അളവുകളിൽ നൽകേണ്ട ശ്രദ്ധ
പുതിയതായി ഒരു സ്റ്റെയർകെയ്സ് നൽകുമ്പോൾ അതിന്റെ പടികളുടെ എണ്ണം കൂടി പോകുന്നതിനും കുറയുന്നതിനും ഉള്ള സാധ്യതയുണ്ട്.
കൂടാതെ ഹൈറ്റ് ഡിഫറൻസ് വരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല . കൂടുതൽ ഉയരത്തിൽ പടികൾ നൽകി കഴിഞ്ഞാൽ പിന്നീട് പ്രായമായവർക്കെല്ലാം മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടാകും.
സ്റ്റെയർകേസിന്റെ ഓരോ ഭാഗങ്ങളും, കോർണറും എവിടെയാണ് വരുന്നത് എന്ന് കൃത്യമായി ആദ്യം തന്നെ പ്ലാൻ ചെയ്യണം. ഫസ്റ്റ്, സെക്കൻഡ്, തേർഡ് ഫ്ലൈറ്റുകൾ വരുന്ന ഭാഗങ്ങൾ കൃത്യമായി തപ്ലാനിൽ ഉൾപ്പെടുത്തണം.
ബിൽഡിങ്ങിന്റെ ഹൈറ്റ് മുകളിൽ നിന്നും താഴെ വരെ എത്രയാണ് എന്ന് അളവെടുത്ത് വയ്ക്കേണ്ടതുണ്ട്. സ്റ്റെയറിൽ ടൈൽ ഇടുന്നതിനുള്ള ഭാഗം കൂടി ഉൾപ്പെടുത്തി വേണം ആഴം അളക്കാൻ.
നിലവിൽ ഉള്ള ഒരു ഭിത്തിയിൽ സ്റ്റെയർ നൽകുമ്പോൾ ഓരോ സ്റ്റെപ്പുകളും എവിടെയാണ് വരുന്നത് എന്ന് മാർക്ക് ചെയ്ത് വെക്കാം.
കൂടാതെ അവ അളവുകൾ വരച്ച് അടയാളപ്പെടുത്തി നൽകുന്നതും നല്ലതാണ്. റിനോവേഷൻ വർക്കുകൾ സ്റ്റെയർകേസിൽ അപ്ലൈ ചെയ്യുമ്പോൾ ലാൻഡിങ് നൽകേണ്ട രീതി കൃത്യമായി ശ്രദ്ധിക്കണം. സ്റ്റാന്ഡിങ് അനുസരിച്ചാണ് മുകളിലേക്കും താഴേക്കുമുള്ള പടികൾ നിശ്ചയിക്കുന്നത്.
നാല് ഭാഗത്തും ഭിത്തികൾ ഉള്ള ഒരു വീട്ടിൽ സ്റ്റെയർകെയ്സ് റെനോ വെയിറ്റ് ചെയ്ത് നൽകുമ്പോൾ ചുമരിന്റെ സൈസ് അനുസരിച്ച് മാത്രമാണ് നൽകാൻ സാധിക്കുക.
ബെയറിങ് കൊടുക്കുമ്പോൾ ഭിത്തിയിലേക്ക് വരുന്ന രീതിയിൽ തന്നെ വേണം നൽകാൻ. അല്ലെങ്കിൽ പിന്നീട് ആവശ്യത്തിന് ഉറപ്പ് ലഭിക്കില്ല.
സ്ലോപ് വരുന്ന ഭാഗങ്ങളിൽ കമ്പി ഭിത്തിയുടെ ഉള്ളിലേക്ക് നല്ലപോലെ കേറ്റി വേണം നൽകാൻ.
അല്ലെങ്കിൽ ലാൻഡിങ് വരുന്ന ഭാഗത്ത് തൂങ്ങുന്നതിനോ,ക്രാക്ക് വരുന്നതിനോ ഉള്ള സാധ്യതയുണ്ട്.
റിനോ വേഷൻ വർക്കിൽ സ്റ്റെയർ കെയ്സുകൾ നൽകുമ്പോൾ തീർച്ചയായും അവ കൃത്യമായ അളവിൽ തന്നെ നൽകുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ല എങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് അത് വഴിവെക്കും.