ഈ കാലത്തെ നിർമ്മാണവും ഇന്റീരിയർ ഡിസൈനിങ്ങും ഉപയോഗിച്ച് പഴയ വീടിന്റെ ആ പ്രൗഢിയും ഐശ്വര്യവും നിറയുന്ന ഒന്നു സൃഷ്ടിച്ചെടുക്കാൻ അല്പം ബുദ്ധിമുട്ടാണ്. പഴയ ഓർമ്മകളും പൂർവികരുടെ ശേഷവും മറ്റും അവശേഷിക്കുന്ന നമ്മുടെ പഴയ വീടുകൾ പൊളിച്ചു കളയുന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ.
നിങ്ങളുടെ പഴയ വീട് ആധുനികവും ആകർഷകവും ആക്കി തീർക്കാൻ പിന്തുടരാവുന്ന കുറച്ച് നുറുങ്ങുകളും തന്ത്രങ്ങളും ഇതാ.
1. പരിശോധന
ആദ്യം മനസ്സിലാക്കേണ്ടത് വീടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്.വീടിന്റെ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ കൃത്യം ആണോ എന്ന് പരിശോധിക്കുക. ഉദാഹരണത്തിന് ഇലക്ട്രിക് ബോക്സുകൾ പരിശോധിച്ചുകൊണ്ട് ആരംഭിക്കാം. പഴയ ബ്രേക്ക് ബോക്സുകളിലെ വയറിങ് നിരവധി കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളവയാണ്. ഓവർലോഡ് സമയത്ത് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ വീട് ഇല്ലാതാകുന്ന തരം പ്രശ്നങ്ങളിലേക്ക് ഇത് എത്തിക്കും. ഇലക്ട്രിക് ബ്രേക്കറുകളും വയറിങ്ങും കൃത്യമാണോ പരിശോധിക്കുക.
അടുത്തത് പ്ലംബിംഗ് ആണ്. പഴയ പൈപ്പുകൾ തുരുമ്പ് എടുക്കാൻ സാധ്യതയുള്ളവയാണ് അങ്ങനെയെങ്കിൽ വെള്ളത്തിന് പ്രഷർ ഇല്ലാത്തതും വെള്ളം ഓറഞ്ച് നിറത്തിൽ ആകുന്നതിനും ഇത് കാരണമാകും. അതുകൊണ്ട് പ്ലംബിങ് കൃത്യമാണോ എന്നും പരിശോധിക്കുകയും വേണ്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമാണ്.
2. ബജറ്റ്
വീടുകൾ പുതുക്കിപ്പണിയാൻ പലരും ഭയപ്പെട്ട് കാണാറുണ്ട് ഇതിന് പ്രധാന കാരണമായി പറയുന്നത്
വീട് പുതുക്കി പണിയുന്നത് പുതിയത് ഒന്ന് വെക്കുന്നതിനെക്കാൾ ചിലവാണ് എന്നാണ്.
വീട് ചിലവ് കുറഞ്ഞ രീതിയിൽ പുതുക്കി പണിയുക എന്നത് തികച്ചും സാധ്യമായ ഒരു കാര്യം തന്നെ. നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ബജറ്റ് ആദ്യം തീരുമാനിക്കുക. ചിലവ് കൃത്യമായി രേഖപ്പെടുത്താൻ ഒരു ഡയറിയും സൂക്ഷിക്കൂ. അലങ്കാരങ്ങളും ഡിസൈനിങ്ങും ബജറ്റിന് അനുസരിച്ചാണോ എന്ന് എപ്പോഴും ഉറപ്പുവരുത്തുകയും ചെയ്യുക.
3. ശൂന്യമാക്കൽ
അടഞ്ഞ പഴയ വീടുകളിൽ തുറന്ന ഒരു സ്ഥലം സൃഷ്ടിച്ചെടുക്കാൻ സാധിക്കുക എന്നതാണ് നവീകരണത്തിന്റെ നല്ലൊരു തുടക്കം. കൃത്യമായി പ്ലാൻ ചെയ്യാൻ ഈ വലിയ സ്ഥലം നിങ്ങളെ സഹായിക്കും.
ഫർണിച്ചറുകൾ പുനക്രമീകരിച്ചു ആവാം തുടക്കം. ഫർണിച്ചറുകളുടെ സ്ഥാനമാറ്റം തന്നെ പുതുമ കൊണ്ടു വരുന്ന ഒന്നാണ് വീട്ടിലെ എല്ലാ വസ്തുക്കളുടേയും ഒരു ലിസ്റ്റ് തയ്യാറാക്കി, തുടർന്നു വേണം പുനക്രമീകരണം. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുന്നതും നല്ലത് തന്നെ.
4. വാതിലുകളും ജനലുകളും
ഒരു വീടിന്റെ അഴക് നിശ്ചയിക്കുന്നതും അതിഥികളിൽ ആദ്യ മതിപ്പ് സൃഷ്ടിക്കാൻ കഴിവുള്ളവയാണ് വീടിന്റെ വാതിലുകളും ജനലുകളും. നിങ്ങളുടെ വാതിലുകളും ജനലുകളും വൃത്തികേടായി തോന്നുന്നുവെങ്കില് പെയിന്റ് ചെയ്ത് പുത്തൻ ആക്കാം.
വാതിലുകളുടെയും ജനലുകളുടെയും നിറം വീടിന്റെ ലുക്കിനെ കാര്യമായി സ്വാധീനിക്കുന്നു അതുകൊണ്ട് കൃത്യമായിരിക്കണം നിറങ്ങളുടെ തിരഞ്ഞെടുപ്പ്.
വിദഗ്ധരായ ആർക്കിടെക്റ്റുകൾ നിർദ്ദേശമനുസരിച്ച് ഇരുണ്ട നിറത്തിലുള്ള മുറികളുടെ ഡോർ, സീലിങ് എന്നിവ 50% ലൈറ്റ് നിറങ്ങളിൽ ആകുന്നതാണ് കൂടുതൽ ആകർഷകം. അതുപോലെതന്നെ ജനലുകൾക്കും മാറ്റം ആവശ്യമെങ്കിൽ വിനൈലിനുപകരം തടിയിലുള്ള ഡിസൈനുകൾ തിരഞ്ഞെടുക്കാം.അല്പം ചിലവേറിയതെങ്കിലും ഇവ വളരെക്കാലം നീണ്ട് നിൽക്കുന്നവയാണ്.
5. അടുക്കള
വൃത്തിയില്ലാത്തതും, പിടി ഇല്ലാത്തതും, knob ഇല്ലാത്തതുമായ അടുക്കള സാമഗ്രികളോളം നവീകരണം ആവശ്യമായ മറ്റൊരു സ്ഥലം കാണുകയില്ല എല്ലാ വീടുകളിലും.
നിങ്ങളും, നിങ്ങളുടെ കുടുംബവും ഏറ്റവും അധികം സമയം ചെലവഴിക്കുന്ന സ്ഥലമാണ് അടുക്കള. അതിനാൽ തന്നെ പഴയ രീതിയിലുള്ള നിങ്ങളുടെ അടുക്കള അപ്ഡേറ്റ് ചെയ്യാൻ മടിച്ചു നിൽക്കേണ്ട.ഇത് തികച്ചും ബജറ്റിൽ ഒതുങ്ങുന്ന ഒന്ന് ആക്കി തീർക്കുകയും ചെയ്യാം.
പുതിയ രീതിയിലുള്ള സ്റ്റൈലൻ ക്യാബിനുകൾ നിങ്ങളുടെ അടുക്കളക്ക് പുതുജീവൻ നൽകും. നിക്കൽ, ബ്രോൺസ് സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങി നിരവധി തരത്തിലുള്ള ക്യാബിനറികൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
6. തറ
തറ പുതുക്കിപ്പണിയൽ അല്പം ചിലവേറിയ ഒരു പ്രവർത്തിയാണ്. എന്നാൽ ഫലം നിങ്ങളുടെ പണത്തിലും എത്രയോ മുകളിലാണ് എന്ന് മനസ്സിലാക്കുക.
ഉദാഹരണത്തിന് തിളങ്ങുന്ന ഹാർഡ് വുഡ് ഫ്ലോറിങ് ചെയ്യുന്നത് നിങ്ങളുടെ വീടിന് പ്രൗഢവും ക്ലാസിക്കുമായ ഒരു ലുക്ക് സമ്മാനിക്കും. ഫ്ലോറിങ്ങിന്റെ തരവും നിറവും ഒക്കെ വീടിന്റെ മൊത്തത്തിലുള്ള അനുഭവം തന്നെ മാറ്റിമറിക്കും.
ടൈലുകൾ ഉപയോഗിക്കുന്ന ഫ്ലോറിങ്ങും പരിഗണിക്കാവുന്നതാണ്. കാർപെറ്റ് കൊണ്ട് തറ അലങ്കരിക്കുന്നതും നല്ലത് തന്നെ പക്ഷേ വൃത്തിയാക്കൽ കുറച്ചു പ്രയാസം ആകുമെന്ന് മാത്രം.
7. ലൈറ്റിംഗ്
നല്ല ലൈറ്റിംഗ് പുതിയതും പഴയതുമായ എല്ലാ തരം വീടുകളുടെയും മനോഹാരിതയെ നിർണയിക്കുന്നു.
പഴയ ലൈറ്റുകൾക്ക് പകരം കാര്യക്ഷമമായ ലൈറ്റുകൾ സ്ഥാപിക്കുന്നത് അലങ്കാരം എന്നപോലെതന്നെ സാമ്പത്തികമായും വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കൃത്യമായ ലൈറ്റിങ് വീടിനുള്ളിലെ സ്ഥലം വലുതാക്കിയും വീട്ടിലുള്ളവർക്ക് നല്ല മാനസികാവസ്ഥയും സൃഷ്ടിക്കുന്നു.
12 മുതൽ 20 ഇഞ്ച് വരെ ഉയരം ഉള്ള 8 അടിയുടെ റൂമുകളിൽ സീലിംഗ് സ്ഥാപിക്കുന്നതും പഴയ ലൈറ്റുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതും വളരെ ഉചിതമാണ്. ലാം ഷേഡുകളായി ഓറഞ്ച് പോലെയുള്ള തിളക്കമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം.
8. നിറം
നേരത്തെ സൂചിപ്പിച്ചപോലെ പെയിന്റിംഗ് അതായത് നിറങ്ങൾ വീടിന്റെ ലുക്കിനെ കാര്യമായി സ്വാധീനിക്കുന്നു.
വീട് റീപെയിന്റ് ചെയ്യുമ്പോൾ ഒന്നെങ്കിൽ ആവേശം ഉളവാക്കുന്ന തെളിഞ്ഞ നിറങ്ങളോ അല്ലെങ്കിൽ ലളിതവും ഊഷ്മളത ഉണർത്തുന്നതും ആയ നിറങ്ങളോ തെരഞ്ഞെടുക്കുന്നത് ആവും നല്ലത്. ജനലുകൾക്കും വാതിലുകൾക്കും ഡാർക്ക് ബ്രൗൺ നിറമോ, കറുത്ത നിറമോ തിരഞ്ഞെടുക്കാം ഈ നിറങ്ങൾ വീടിന് രാജകീയമായ ഒരു അനുഭവം നൽകുന്നവയാണ്.
കിച്ചൻ ക്യാബിനുകളുടെയും ഭിത്തിയുടെയും നിറങ്ങൾ തമ്മിൽ ചേരുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഭിത്തിക്ക് gray നിറം കൊടുക്കുന്നതാവും ഉചിതം.