വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.ഒരു വീട് നിർമ്മിച്ചു കഴിഞ്ഞാൽ അതിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യമാണ് വീടിനോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കുക എന്നത്.
പലപ്പോഴും പല വീടുകളും അത്യാഡംബരത്തിന്റെ രൂപങ്ങളായിരിക്കുമെങ്കിലും അവയുടെ വലിയ പോരായ്മ നല്ല പെയിന്റ് തിരഞ്ഞെടുത്ത് നൽകുന്നില്ല എന്നതായിരിക്കും.
ഒരു വീടിന്റെ ഭംഗി മുഴുവനായും ഇല്ലാതാക്കുന്നതിൽ ഇത്തരത്തിൽ പെയിന്റുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. തിരിച്ചും അങ്ങിനെ തന്നെയാണ്.
ഏതൊരു ചെറിയ വീടിനെയും കൂടുതൽ ഭംഗിയുള്ളതും വലിപ്പമുള്ളതുമാക്കി മാറ്റാൻ പെയിന്റിനായി തിരഞ്ഞെടുത്ത നിറങ്ങൾക്ക് സാധിക്കും എന്നതാണ് സത്യം.
നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പെയിന്റ് തിരഞ്ഞെടുക്കുന്നയാളുടെ മനസിനെയും സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം പലർക്കും അറിയില്ല.
വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.
വീട് പെയിന്റ് ചെയ്ത് നൽകുന്നതിനുള്ള പ്രാധാന്യം നമ്മുടെ നാട്ടിൽ എത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ല എന്നതാണ് സത്യം.
പണ്ടു കാലത്ത് കൂടുതലായും രണ്ട് നിറങ്ങളിലുള്ള വീടുകൾ മാത്രമാണ് നമ്മുടെ നാട്ടിൽ കണ്ടു വന്നിരുന്നത്.
ഒന്ന് മണ്ണു കൊണ്ട് നിർമ്മിച്ച വീടുകളിൽ പെയിന്റ് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ബ്രൗൺ നിറവും, മറ്റൊന്ന് വെള്ള പൂശി നൽകുമ്പോൾ ഉണ്ടാകുന്ന വൈറ്റ് നിറവും.
പിന്നീട് കാലം മുന്നോട്ട് സഞ്ചരിച്ചപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുതലായി ഉയർന്നു വന്നു.
ആളുകൾ വീടിന്റെ അകത്തും പുറത്തും അടിക്കാനായി വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകൾ ഉപയോഗപ്പെടുത്തി തുടങ്ങി.
അപ്പോഴും ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവക്ക് വേണ്ടി പ്രത്യേക പെയിന്റുകൾ വാങ്ങുന്ന കാര്യത്തിൽ അധികമാരും ശ്രദ്ധ പുലർത്തിയിരുന്നില്ല എന്നതാണ് സത്യം.
നാട്ടിലുള്ള പെയിന്റ് പണിക്കാരോട് ഏതെങ്കിലും ഒരു നിറം ആവശ്യപ്പെട്ട് അത് ചുമരുകളിൽ അടിച്ചു നൽകാനായി ആവശ്യപ്പെടും.
ഇപ്പോൾ പെയിന്റ് കമ്പനികൾ തന്നെ തങ്ങളുടെ ആളുകളെ വച്ച് വീടിന്റെ പെയിന്റിങ് വർക്കുകൾ മാത്രമല്ല ഇന്റീരിയർ വർക്കുകൾ മുഴുവനായും ചെയ്തു നൽകുന്ന ഒരു ട്രെൻഡ് ആണ് കണ്ടു വരുന്നത്.
പെയിന്റിങ്ങിൽ വന്ന ഒരു വലിയ മാറ്റം
വീടുപണി ഏകദേശം പൂർത്തിയായി കഴിഞ്ഞാൽ രണ്ടോ മൂന്നോ കോട്ട് പുട്ടി അടിച്ചു ചുമരിൽ വീണ്ടും പെയിന്റ് പ്രൈമർ എന്നിവയെല്ലാം അടിച്ചു നൽകുന്നവരാണ് മിക്ക ആളുകളും. കാരണം വീടിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ചോർച്ച പ്രശ്നങ്ങൾ ഈർപ്പം എന്നിവ ഉണ്ടാകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ അത്രയും ശ്രദ്ധ നൽകാൻ തുടങ്ങിയത്.
വീട് നിർമ്മാണത്തിൽ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ പുറം ഭാഗത്തിനും, ഇന്റീരിയറിനും വേണ്ടി തിരഞ്ഞെടുക്കുന്ന രീതികൾ തമ്മിൽ വ്യത്യാസമുണ്ട്. പുറം ഭാഗത്ത് നൽകുന്ന നിറങ്ങളെ ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഭൂപ്രകൃതി, ഡിസൈൻ, ചുറ്റുപാട് എന്നിവയെല്ലാമാണ്. കേരളത്തിൽ നല്ല ചൂടും തണുപ്പും മാറി വരുന്ന ഒരു കാലാവസ്ഥ ആയതുകൊണ്ട് തന്നെ അതിന് അനുയോജ്യമായ രീതിയിൽ വേണം വീടിന്റെ എക്സ്റ്റീരിയർ പെയിന്റ് തിരഞ്ഞെടുക്കാൻ. എമൽഷൻ, വാട്ടർ പ്രൂഫിങ് എന്നിവ ചേർത്ത് വരുന്ന പെയിന്റുകൾ നോക്കി പുറം ഭിത്തിക്ക് തിരഞ്ഞെടുക്കാം.
ഇന്റീരിയറിൽ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ
എക്സ്റ്റീരിയറിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ഇന്റീരിയറിൽ പെയിന്റ് തിരഞ്ഞെടുക്കുന്നത്. ഉപയോഗിക്കുന്ന ഫ്ലോറിങ് മെറ്റീരിയൽ, ഫർണിച്ചറുകൾ എന്നിവയുടെ നിറങ്ങളോട് യോജിച്ചു പോകുന്ന പെയിന്റ് നോക്കി വേണം തിരഞ്ഞെടുക്കാൻ. ഇന്റീരിയറിൽ ഇളം നിറങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ലിവിങ് ഏരിയക്ക് പിങ്ക്, പീച്ച് പോലുള്ള നിറങ്ങൾ യോജിക്കും. അതേസമയം ഡൈനിങ് ഏരിയയിലേക്ക് കുറച്ച് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുത്താലും കുഴപ്പമില്ല.
അടുക്കളയിലേക്കും പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വൈബ്രന്റ് നിറങ്ങൾ ആവശ്യമെങ്കിൽ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. മറ്റേതെങ്കിലും വീടിന്റെ പെയിന്റ് കണ്ട് അതേ നിറങ്ങൾ തന്നെ നിങ്ങളുടെ വീട്ടിലും നൽകാമെന്ന ചിന്താഗതി മാറ്റി വയ്ക്കുക. മറിച്ച് ഏതെങ്കിലും പെയിന്റിംഗ് കമ്പനികളുടെ കാറ്റലോഗ് പരിശോധിച്ച് അവ തമ്മിൽ താരതമ്യം ചെയ്ത ശേഷം വേണം പെയിന്റ് തിരഞ്ഞെടുക്കാൻ. ഒരേ നിറത്തിൽ തന്നെ വ്യത്യസ്ത ഷേഡുകൾ കാറ്റ് ലോഗിൽ കാണാൻ സാധിക്കും. ലൈറ്റ് നിറങ്ങളിൽ തന്നെ കൂടുതൽ ലൈറ്റ് ആയും ഡാർക്ക് ആയും നിറങ്ങൾ നൽകിയിട്ടുണ്ടാകും.ഇവ തിരഞ്ഞെടുക്കുമ്പോൾ വീടിന്റെ ലുക്കിൽ വരാവുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചിന്തിച്ചു നോക്കാം.
വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ അതു കൂടി മനസ്സിലാക്കിക്കൊണ്ട് പെയിന്റ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.