കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക്. വീട് നിർമ്മാണത്തിനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറായിട്ടുള്ളവരാണ് ഇന്ന് മിക്ക ആളുകളും.
വീടിന്റെ പുറംമോടി കൊണ്ട് ആളുകളെ ആകൃഷ്ടരാക്കുക എന്ന തന്ത്രമാണ് മിക്ക വീടുകളിലും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ജീവിതത്തിൽ ഒരു തവണ മാത്രം നിർമിക്കുന്ന വീടിന് പൂർണ ഭംഗി വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക മലയാളികളും.
ഇന്റീരിയർ വർക്കുകൾക്കും എക്സ്റ്റരിയർ വർക്കുകൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകുന്നു.
അതുകൊണ്ടു തന്നെ വീടിനോട് ചേർന്ന് നൽകുന്ന കിണറുകൾ വ്യത്യസ്ത ഡിസൈനുകളിലും ആകൃതികളിലും ചെയ്തെടുത്ത് ഭംഗിയാക്കാനും പലരും താല്പര്യപ്പെടുന്നുണ്ട്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റത്ത് നൽകിയിട്ടുള്ള കിണർ കണ്ട് ഏവരും അത്ഭുതപ്പെടും എന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ചില കിണർ ഡിസൈനുകൾ അവയുടെ നിർമ്മാണ രീതി എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക് തെരഞ്ഞെടുക്കാം വ്യത്യസ്ത ഡിസൈനുകൾ
വീടുകൾക്ക് ന്യൂജൻ ലുക്ക് നൽകുന്നതിനോടൊപ്പം തന്നെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിണറിനും ആ ഒരു ഭംഗി കൊണ്ടു വരാൻ ആണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
വ്യത്യസ്ത ആർട്ട് വർക്കുകൾ ചെയ്തു കിണറുകൾ ഭംഗിയാക്കി പെയിന്റ് അടിച്ച് നൽകുന്ന രീതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
മരത്തിന്റെ ആകൃതിയും, ഉരുളി, പക്ഷികൾ, കുട്ട എന്നിവയുടെ ആകൃതിയിലുമെല്ലാം ഇത്തരത്തിൽ വീട്ടിലെ കിണറിന്റെ മാതൃകകൾ തന്നെ മാറി കൊണ്ടിരിക്കുന്നു.
പണ്ടു കാലങ്ങളിൽ വെള്ളം കിട്ടുന്ന സ്ഥലം നോക്കി സ്ഥാനം കണ്ടെത്തി കിണർ കുഴിക്കുകയും പിന്നീട് റിങ്ങുകൾ ആവശ്യമാണെങ്കിൽ അത് ഉള്ളിലോട്ട് ഇറക്കി മുകളിലേക്ക് പടുത്ത് എടുക്കുകയുമാണ് ചെയ്തിരുന്നത്.
പടുക്കാനായി കരിങ്കല്ല് അല്ലെങ്കിൽ ചെങ്കല്ല് ഉപയോഗപ്പെടുത്തിയിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വീടിന്റെ കിണറിൽ ഒരു ആൾമറ കെട്ടി നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്.
അപകടങ്ങൾ ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യം മുന്നിൽ കാണുന്നതു കൊണ്ടു തന്നെ അവയ്ക്ക് പ്രത്യേക ഡിസൈൻ നൽകാനൊന്നും ആരും താല്പര്യപ്പെട്ടിരുന്നില്ല.
എന്നാൽ ഇന്ന് കിണറ്റിൽ വെള്ളം ഇല്ലെങ്കിലും പുറത്തേക്ക് കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു.
വീടിന്റെ എക്സ്റ്റീരിയർ,ഇന്റീരിയർ എന്നിവയോടെ ചേർന്നു നിൽക്കുന്ന ഡിസൈനുകൾ വീട്ടുകാരുടെ ആവശ്യ പ്രകാരം ചെയ്ത് നൽകുന്ന കോൺട്രാക്ടർമാരും നിരവധിയാണ്.
കിണർ നിർമ്മിച്ച് ഡിസൈനുകൾ അതിന്റെ പൂർണ്ണ ഭംഗിയിൽ ലഭിക്കണമെങ്കിൽ നല്ല രീതിയിൽ ലെവൽ ചെയ്ത ശേഷം വേണം പെയിന്റടിച്ച് നൽകാൻ ശ്രദ്ധിക്കണം.
ട്രെൻഡിങ് ആയ ഡിസൈനുകൾ
വളരെയധികം ട്രെൻഡിങ് ആയ കിണറുകൾ ചെയ്തെടുക്കാൻ ഒരുപാട് സമയവും അതുപോലെ നല്ല ക്വാളിറ്റിയിലുള്ള മെറ്റീരിയലും ആവശ്യമാണ്. ഉപയോഗിക്കുന്ന പെയിന്റ്, സിമന്റ് എന്നിവയിൽ ഒന്നും തന്നെ വിട്ടുവീഴ്ച ചെയ്യാൻ പാടുള്ളതല്ല.
അങ്ങിനെ ചെയ്തു കഴിഞ്ഞാൽ ആഗ്രഹിക്കുന്ന ഡിസൈനുകൾ ലഭിക്കണമെന്നില്ല. ഇവയിൽ തന്നെ പാട്ട് പാടുന്ന കിണർ, പ്ലാവിൻ റെ ആകൃതിയിൽ ചക്ക ഉൾപ്പെടെ നിൽക്കുന്ന രീതിയിലുള്ള കിണർ, ഉരുളി, കുട്ട എന്നീ ഡിസൈനുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
മഴയെയും വെയിലിനെയും ഒരേ രീതിയിൽ പ്രതിരോധിക്കുന്ന രീതിയിലാണ് ഇവ നിർമ്മിച്ച് എടുക്കുന്നത്.
അതുകൊണ്ടു തന്നെ പെയിന്റ് തിരഞ്ഞെടുക്കുമ്പോഴും നല്ല ക്വാളിറ്റി മെയിന്റ്റയിൻ ചെയ്യാനായി ശ്രദ്ധിക്കണം. ഓരോ ഡിസൈനിലുള്ള വർക്കുകളും ഓരോ രീതിയിലാണ് ചെയ്യേണ്ടി വരിക.
ഉദാഹരണത്തിന് മരത്തിന്റെ ഫിനിഷിംഗ് നൽകുന്ന പ്രതലം റഫ് ടൈപ്പ് ആയിട്ടാകും ഉണ്ടാവുക
,അതേസമയം ഉരുളിയുടെ ആകൃതിയിലാണ് പുറംഭാഗം നൽകുന്നത് എങ്കിൽ അതിന് ഒരു സ്മൂത്ത് ഫിനിഷിംഗ് ആവശ്യമാണ്.
നിറങ്ങൾ തിരഞ്ഞെടുക്കുമ്പോഴും മരത്തിന്റെ രൂപം ആണെങ്കിൽ വുഡൻ ഫിനിഷിംഗ് ഉള്ള നിറങ്ങളും,പാത്രങ്ങൾ കുട്ട എന്നിവയാണെങ്കിൽ ബ്രാസ് അല്ലെങ്കിൽ ഗോൾഡൻ ഫിനിഷിങ്ങും നോക്കി വേണം തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
ഒരു ഡിസൈൻ തിരഞ്ഞെടുത്ത് അത് കസ്റ്റമൈസ് ചെയ്ത് നൽകുന്ന രീതിയും ഇന്ന് വീടുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വലിയ കിണറുകൾ നിർമ്മിക്കുമ്പോൾ സ്ലാബ് ഉപയോഗിച്ച് പ്രത്യേക സ്ലാബ് നൽകിയ ശേഷം മാത്രമാണ് പുറംഭാഗം വാർത്ത് എടുക്കുന്നത്.
ബേസ് മോഡലിൽ നിർമിക്കുന്ന കിണറുകൾക്ക് 15,000 രൂപ മുതലാണ് ചിലവ് വരുന്നത്. തിരഞ്ഞെടുക്കുന്ന ഡിസൈൻ, പെയിന്റ് എന്നിവ അനുസരിച്ച് നിർമാണ ചിലവിൽ വ്യത്യാസങ്ങൾ വരുന്നതാണ്.
ക്വാളിറ്റിയിൽ യാതൊരുവിധ കോംപ്രമൈസും ചെയ്യാതെ ഭംഗിയായി കിണറുകൾ നിർമ്മിച്ച് എടുക്കുക എന്നത് കുറച്ച് ചാലഞ്ച് ചെറിയ കാര്യം തന്നെയാണ്. വീടിന്റെ ആഡംബരത്തിനായി പണം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർ കിണറുകൾക്ക് വേണ്ടി പണം ചിലവഴിക്കുന്നതിൽ ഒരു പരാതിയും പറയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക് തിരഞ്ഞെടുക്കാം വ്യത്യസ്ത ഡിസൈനുകൾ.