ഒരു വീട് ഭംഗിയാക്കി വെക്കുന്നതിന് നൽകുന്ന അത്രയും ശ്രദ്ധ വീടിന്റെ മുറ്റം ഭംഗിയാക്കുന്നതിലും മിക്ക ആളുകളും നൽകുന്നുണ്ട്. മുറ്റം മനോഹരമാക്കാൻ പല രീതികളും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇവയിൽ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് നാച്ചുറൽ സ്റ്റോണുകൾ. നാച്ചുറൽ സ്റ്റോണുകൾ എങ്ങിനെ മുറ്റത്ത് ഉപയോഗപ്പെടുത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
എന്താണ് നാച്ചുറൽ സ്റ്റോണുകൾ?
പ്രധാനമായും മുറ്റത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നാച്ചുറൽ സ്റ്റോണുകൾ തിരഞ്ഞെടുക്കുന്നത്. ഇവയിൽ തന്നെ വ്യത്യസ്ത ഡിസൈനിലും പാറ്റേണിലും ഉള്ളവ ലഭ്യമാണ്. നാച്ചുറൽ സ്റ്റോണിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് താന്തൂർ സ്റ്റോണുകൾ ആണ്. കൂടാതെ കടപ്പ,കോട്ട പോലുള്ള സ്റ്റോണുകളും നാച്ചുറൽ സ്റ്റോൺ ഇനത്തിൽ ഉൾപ്പെടുന്നവയാണ്. ഇവ പ്രധാനമായും ഖനനം ചെയ്യുന്ന സ്ഥലങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.
പ്രധാനമായും ആന്ധ്രപ്രദേശ്, തെലുങ്കാന ഭാഗങ്ങളിൽ നിന്നാണ് നാച്ചുറൽ സ്റ്റോണുകൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. സെഡിമെന്ററി റോക്ക് ഇനത്തിൽ പെടുന്ന ലയിം സ്റ്റോണുകൾ ആണ് ശരിയായ രീതിയിൽ താന്തൂർ, കടപ്പ സ്റ്റോണുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.
മാർബിൾ,ഗ്രാനൈറ്റ് എന്നിവയെ വച്ച് കംപയർ ചെയ്യുമ്പോൾ ഇവയ്ക്ക് വില കുറവാണ് എന്നതും മറ്റൊരു മേന്മയാണ്. കൂടുതൽ ഫിനിഷിംഗ് നൽകി മുറ്റത്ത് പാകുന്നതോടെ ഭംഗി ഇരട്ടിയാകുന്നു.
ഗ്രേ, ഗ്രീൻ, യെല്ലോ, ചോക്ലേറ്റ് നിറങ്ങളിലാണ് താന്തൂർ സ്റ്റോണുകൾ നമ്മുടെ നാട്ടിൽ ഉപയോഗിച്ചു വരുന്നത്. താന്തൂർ സ്റ്റോണുകൾ ഉപയോഗിച്ച് മുറ്റം ഭംഗി ആക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സ്റ്റോണിന്റെ തിക്നെസ്സ് ആണ്.
മുറ്റത്ത് ഏതെങ്കിലും രീതിയിലുള്ള സ്റ്റോൺ നൽകുമ്പോൾ അവയുടെ ഭംഗി മാത്രം നോക്കിയാൽ പോര. പകരം വീട്ടിലേക്ക് വരുന്ന വാഹനങ്ങൾ, അതിന്റെ ലോഡ് താങ്ങാനുള്ള ശേഷി ഉണ്ടോ എന്നീ കാര്യങ്ങൾ കൂടി പരിശോധിക്കണം.
കൂടാതെ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മഴ, ചൂട് എന്നിവയെ പ്രതിരോധിക്കാൻ ഉള്ള ശേഷിയും കല്ലുകൾക്ക് ഉണ്ടായിരിക്കണം.
നല്ല ക്വാളിറ്റിയിൽ ഉള്ള 50 mm തിക്ക്നെസ് നാച്ചുറൽ സ്റ്റോൺ പാകുന്നതിന് സ്ക്വയർഫീറ്റിന് 110 രൂപ നിരക്കിലാണ് വിലയായി നൽകേണ്ടി വരുന്നത്.
അതേസമയം കല്ലുകൾ മാത്രം പർച്ചേസ് ചെയ്യുമ്പോൾ സ്ക്വയർഫീറ്റിന് 65 രൂപ നിരക്കിലാണ് നൽകേണ്ടി വരുന്നത്.
നാച്ചുറൽ സ്റ്റോൺ പാകുന്നതിന് മുൻപായി 6 mm വരുന്ന ബേബി മെറ്റൽ ഉപയോഗിച്ച് ഗ്രൗണ്ട് ലെവൽ ചെയ്യേണ്ടതായി വരും.
നാച്ചുറൽ സ്റ്റോണുകൾക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി അവയ്ക്ക് ഇടയിലൂടെ നാച്ചുറൽ ഗ്രാസ് പ്രത്യേക പാറ്റേണിൽ നൽകാവുന്നതാണ്.
താന്തൂർ സ്റ്റോണുകൾ തിരഞ്ഞെടുക്കുമ്പോൾ ബാംഗ്ലൂർ സ്റ്റോൺ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ മികച്ച ക്വാളിറ്റി തരുന്നു. എന്നാൽ ഇവ കുറച്ചധികം എക്സ്പെൻസീവ് ആണ് എന്ന കാര്യം മറക്കാതിരിക്കുക. ഏകദേശം സ്ക്വയർഫീറ്റിന് 155 രൂപ നിരക്കിലാണ് ബാംഗ്ലൂർ സ്റ്റോണുകൾ വരുന്നത്.
എക്സ്റ്റീരിയറിൽ മാത്രമല്ല വീടിന്റെ ഭംഗി വർധിപ്പിക്കാൻ ഇന്റീരിയറിൽ വേണമെങ്കിൽ നാച്ചുറൽ സ്റ്റോണുകൾ ഉപയോഗപ്പെടുത്താം.
എന്നാൽ 16 mm തിക്ക്നെസ് ഉള്ള സ്റ്റോൺ ആണ് വീടിനകത്ത് ഉപയോഗിക്കുക. നാച്ചുറൽ സ്റ്റോണിൽ ഉൾപ്പെടുന്ന കോട്ട സ്റ്റോൺ തിരഞ്ഞെടുക്കുമ്പോൾ അവക്ക് ബാംഗ്ലൂർ സ്റ്റോണിനെക്കാളും വില നൽകേണ്ടി വരും. എന്നാൽ ഭംഗിയുടെ കാര്യത്തിൽ ഇവ ഒരുപടി മുന്നിൽ തന്നെയാണ്.
നാച്ചുറൽ സ്റ്റോണുകൾക്ക് ഇത്രയും വില നൽകേണ്ടി വരുന്നതിന്റെ കാരണം അവ പ്രകൃതിയിൽനിന്നും നേരിട്ട് എടുക്കുന്നു എന്നതാണ്.
നാച്ചുറൽ സ്റ്റോൺ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
- വീടിന് അകത്തേക്കുള്ള ചൂട് കുറയ്ക്കുന്നതിന് സഹായകരമാണ്.
- വ്യത്യസ്ത നിറങ്ങളിലും, ഫിനിഷിങ്ങിലും ഉപയോഗിക്കാം.
- തിരഞ്ഞെടുക്കുന്ന സ്റ്റോണിന് അനുസരിച്ചാണ് വില നൽകേണ്ടി വരുന്നത്.
- സ്റ്റോണിനൊപ്പം ഗ്രാസ് കൂടി നൽകുകയാണെങ്കിൽ അവ കൂടുതൽ ഭംഗി നൽകുന്നു.
നാച്ചുറൽ സ്റ്റോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ
- നല്ല ക്വാളിറ്റി യിലുള്ള സ്റ്റോൺ തിരഞ്ഞെടുത്തില്ല എങ്കിൽ വാഹനങ്ങൾ കയറി ഇറങ്ങിയാൽ പൊട്ടാനുള്ള സാധ്യതയുണ്ട്.
- ക്വാളിറ്റിയുള്ള സ്റ്റോണിന് അത്യാവശ്യം വില നൽകേണ്ടി വരും.
- നാച്ചുറൽ സ്റ്റോൺ ആണ് ഉപയോഗിക്കുന്നതെങ്കിലും മഴവെള്ളം കൃത്യമായി ഭൂമിയിലേക്ക് ഇറങ്ങുന്നില്ല ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
- വീടിന്റെ മുറ്റം ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് നാച്ചുറൽ സ്റ്റോണുകൾ ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം. എന്നാൽ അവയുടെ ഗുണങ്ങളും ദോഷവശങ്ങളും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.