കൺസ്ട്രക്ഷൻ മേഖലയിലെ പുതുതലമുറ മെറ്റീരിയലായ ജിപ്സം IGBC അംഗീകരിച്ച ഗ്രീൻ ബിൽഡിംഗ് മെറ്റീരിയൽ ആണ്.
വീടിന്റെ അകത്തളങ്ങൾക്ക് ജിപ്സം പ്ലാസ്റ്റർപോലെ ഉത്തമമായ മറ്റൊരു മെറ്റീരിയൽ ഇല്ല.
- വെള്ളം നനച്ചു കൊടുക്കണ്ട ആവശ്യമില്ല,
- പൊട്ടലുകളോ, പൂപ്പലുകളോ ഉണ്ടാവില്ല,
- പുട്ടിഫിനിഷിങ്ങിൽ ലഭിക്കുന്നു,
- പെയിന്റ് ആഗീരണം കുറഞ്ഞ മെറ്റീരിയൽ,
- വീടിനുള്ളിലെ ചൂട് വളരെയധികം കുറയ്ക്കുന്നു,
- വളരെ വേഗത്തിൽ വർക്കുകൾ തീർക്കാൻ സാധിക്കുന്നു,
- 100% പ്രകൃതിദത്ത മെറ്റീരിയൽ,
ഇങ്ങനെ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ ഗുണങ്ങൾ നിരവധിയാണ്
നിർമ്മിച്ചതിനു ശേഷം ഈർപ്പം കടക്കാത്ത ബാഗിൽ സുക്ഷിച്ചാൽ 3 മുതൽ 6 മാസം വരെയാണ് ഇത് സുരക്ഷിതമായി ഉപയോഗിക്കാൻ പറ്റുന്ന സമയം. അതുകൊണ്ട് തന്നെ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാൻ തീരുമാനിച്ചാൽ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ ഇപ്പോൾ 3 തരം മെറ്റീരിയലുകളാണ് പ്രധാനമായും പ്ലാസ്റ്ററിങ്ങിനുവേണ്ടി ഉപയോഗിക്കുന്നത്.
പ്ലാസ്റ്റർ ഓഫ് പാരിസ് /ജിപ്സം പൌഡർ
30/Sqft Rate.
ജിപ്സം ബോർഡിന്റെയും, അനുബന്ധ മെറ്റീരിയലുകളുടെയും നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന 150 മെഷ് മെറ്റീരിയൽ. ഈ മെറ്റീരിയൽ ഉപയോഗിച്ച്
Sqft ന് 30/- രൂപയ്ക്ക് ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ സാധിക്കും
ഇമ്പോർട്ടഡ് ജിപ്സം പ്ലാസ്റ്റർ
35/sqft Rate.
ജിപ്സം പ്ലാസ്റ്ററിങ്ങിൽ വ്യാപകമായി ഉപയോഗിക്കുന്ന AA ഗ്രേഡ് 200 മെഷ് പ്ലാസ്റ്ററിങ്ങ് മെറ്റീരിയൽ, നിർമിച്ചതിയ്യതി, നിർമ്മിച്ച കമ്പനി, ഉപയോഗിക്കാൻ പറ്റുന്ന കാലാവധി, ഈർപ്പത്തെ തടയുന്ന പായ്ക്കിങ്ങ്, ടെസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുകൊണ്ട് മെറ്റീരിയലിന്റെ ക്വാളിറ്റി ഉറപ്പ് പറയാൻ പറ്റില്ല. എന്നാൽ പഴക്കമില്ലാത്ത പുതിയ മെറ്റീരിയൽ ആണ് ചെയ്യുന്നതെങ്കിൽ കംപ്ലയിന്റ്കൾ ഇല്ലാത്ത ക്വാളിറ്റിയുള്ള പ്ലാസ്റ്ററിങ്ങ് ലഭിക്കുകയും ചെയ്യും. ഇമ്പോർട്ടഡ് മെറ്റീരിയൽ ഉപയോഗിച്ച് Sqft ന് 35 /- രൂപയ്ക്ക് ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ സാധിക്കും
ഗവ: ക്വാളിറ്റി ടെസ്റ്റ് സർട്ടിഫൈഡ് ജിപ്സം പ്ലാസ്റ്റർ.
40/sqft Rate.
ഗവ: ഓഫ് ഇന്ത്യ ക്വാളിറ്റി ടെസ്റ്റ് സർറ്റിഫിക്കേഷൻ, നിർമ്മിച്ച കമ്പനി, നിർമ്മിച്ച തിയ്യതി, ബാച്ച് നമ്പർ, ഉപയോഗിക്കാൻ പറ്റുന്ന കാലാവധി എന്നിവ ഡിജിറ്റൽ പ്രിന്റ് ചെയ്ത ബാഗ്.. ബോണ്ടിങ്ങ് സ്ട്രെങ്ത് കുറയാത്ത, ഈർപ്പത്തെ തടയുന്ന പൊളിത്തിൻ ബാഗിൽ സീൽ ചെയ്ത് പായ്ക്ക് ചെയ്ത 200+ മെഷ് ജിപ്സം പ്ലാസ്റ്റർ. Sqft ന് 40/- രൂപ-യ്ക്ക് ഈ മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാൻ സാധിക്കും.
നിങ്ങളുടെ വീടിന് ഏത് മെറ്റീരിയൽ വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ…
content courtesy : fb group