വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ് മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം
വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ സാധാരണയായി ആവശ്യക്കാരുടെ ബഡ്ജറ്റ് അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവുന്നത് എന്നാൽ ബഡ്ജറ്റിനും അപ്പുറം ഇതിന്റെ ഉപയോഗവും പ്രത്യേകതകളും ആണ് ആദ്യം മനസ്സിലാക്കേണ്ടത്
പ്രധാനമായും ഇന്ത്യയിൽ മൂന്നു തരം Washing Machine കളാണ് മാർക്കറ്റിൽ ലഭ്യം.
1 സെമി ഓട്ടോമാറ്റിക്
2 ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ്
3 ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്
ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് ഗുണങ്ങൾ
തുണികൾ brush ചെയ്യാതെ അലക്കിയാലും Shirt collar,Cup,Pants bottom എല്ലാം നന്നായി വൃത്തിയാകും.
വെള്ളത്തിനു ക്ഷാമം ഉള്ളവരാണെങ്കിൽ ഏറ്റവും നല്ലത് front ലോഡ് ആണ്…
കാരണം water consuption 40% മതി മറ്റ് ഇനം Machine കൾ അപേക്ഷിച്ച്.
Inbulilt watet heater ഉള്ളതിനാൽ ചൂടുവെള്ളത്തി അലക്കണമെങ്കിൽ water heater connection ആവശ്യമില്ല മെഷീനിൽ തന്നെ heater coil ഉണ്ട്.
ആവശ്യമെങ്കിൽ മാത്രം temerature കൊടുത്താൽ മതി, ആവശ്യം ഇല്ലെങ്കിൽ
temperature -0 ഇട്ടാൽ മതി
നല്ല ബ്രാൻഡ് ആണെങ്കിൽ വളരെ silent working ആയിരിക്കും top load നെ അപേക്ഷിച്ച്.
കുറഞ്ഞ സമയത്തിൽ task complete ആകും
Delay, extra rinse spin എന്നീ options ഉണ്ട്….
പട്ട് പോലുള്ളവയ്ക്കു വളരെ gentle ആയി അലക്കാൻ option ഉണ്ട്..
തുണികൾ കെട്ടുപിണഞ്ഞു കിടക്കില്ല .ചുളുക്കം കുറവായിരിക്കും
Spin speed കൂടുതൽ ആയതിനാൽ spinning ൽ കൂടുതൽ വെള്ളം തെറിച്ചുപോകുംഅതിനാൽ അയയിൽ ഇട്ടാൽപെട്ടെന്ന് തന്നെ ഉണങ്ങികിട്ടും
ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് പോരായ്മകൾ
പ്രധാന ദോഷം കുനിഞ്ഞിരുന്ന് വേണം തുണികൾ ലോഡ് ചെയ്യാൻ പ്രായമായവർക്ക് ഉയരം കുറഞ്ഞ ഒരു പീഠം ഉപയോഗിക്കേണ്ടിവരും.
Machine നു വലിയ ഭാരമാണ് 4 പേരെങ്കിലും ഉണ്ടെങ്കിലേ ഉയർത്താൻ സാധിക്കു.
Drum രണ്ട് Suspension കളിൽ തൂക്കിയിട്ടിരിക്കുന്നതിനാൽ overload കൊടുത്തുപയോഗിച്ചാൽ complaint വരും.
Washing start അയാൽ door lock ആകും പിന്നെ എല്ലാ function ഉം കഴിഞ്ഞാലെ തുറക്കാൻ സാധിക്കൂ…
ചില ബ്രാൻഡ്കളിൽ വെള്ളം door level ആകുന്നതിനു മുൻപ് pause ചെയ്താൽ തുറക്കാം
Front Door ൽ Door നു Glass ആണ് സാധാരണയായി ഉപയോഗിക്കുന്നത് ഇതു വഴി വെള്ളം leak ആവാതെയിരിക്കാൻ Fit ചെയ്തിതിരിക്കുന്ന Rubber Gasket ന് ഉള്ളിൽ ചെളി നിറഞ്ഞിരിക്കും
അത് ഇടയ്ക്കിടക്ക് തുണികൊണ്ട് തുടച്ചെടുത്തു വൃത്തിയാക്കണം ഇല്ലെങ്കിൽ ഈ ഗസ്‌കെറ്റിന് നാറ്റം പിടിക്കും.
Powerplug ൽ മാത്രമെ connect ആകൂ…inbuilt heater ഉള്ളതിനാലാൽ ആണിതിന് power plug കൊടുത്തിരിക്കുന്നത്….
വില വളരെ കൂടുതൽ ആണ് …മെഷീനും spare parts നും
ഒരു സ്ഥലത്തു നിന്നും tranport ചെയ്യണമെങ്കിൽ drum ബോഡിയിൽ attach ചെയ്യേണ്ടത് ആവശ്യമാണ് .അതിനായി നാലു ബോൾട്ടുകൾ പിടിപ്പിച്ചാണ് കമ്പനിയിൽ നിന്നും വരുന്നത് പുതിയത് unbox ചെയ്യുമ്പോൾ ഊരി വെക്കുന്ന ഈ ബോൾട്ടുകൾ വീണ്ടും transport ആവശ്യമുള്ളവർ സൂക്ഷിച്ചു വെക്കുക
മികച്ചത് ഏത്
തുണികൾവൃത്തിയായി കിട്ടുക, നമുക്ക് പണിയൊന്നും എടുക്കാതെതന്നെ എന്നതാണ് washing machine വാങ്ങുന്നതിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്
അതിന് വിപണിയിൽ ഏറ്റവും നല്ലത് Front Load Fully Automatic ആണ് വൃത്തിയുടെ കാര്യത്തിലും ജല ഉപയോഗത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിൽ ….പല വിദേശ രാജ്യങ്ങളിലും Front load മാത്രമേ മാർക്കറ്റിൽ ലഭ്യമായുള്ളൂ….ബാക്കിയുള്ളവയുടെ Demand ഇല്ലായ്മ കാരണം കമ്പനികൾ പ്രൊഡക്ഷൻ നിർത്തിയതിനാലാണ്.
വൃത്തിയുള്ളതും സോപ്പിന്റെ അംശം ഇല്ലാത്തതും ആയ വസ്ത്രം നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്…പല തരത്തിലുള്ള skin disease തടയാൻ ഒരു പരിധി വരെ ഇതു സഹായിക്കും….
ഏതു വാഷിംഗ് machine ആയാലും ശരി Dress പോക്കറ്റുകൾ നന്നായി പരോശോധിച്ചതിനു ശേഷം മാത്രം അലക്കാൻ ഇടുക..money coins സേഫ്റ്റി pin തുടങ്ങിയവ തുണികൾക്കും
മെഷീനും complaint വരുത്തും…
Overload ഇട്ട് ഉപയോഗിക്കാതിരിക്കുക തുണിയുടെ വൃത്തിക്കും ലൈഫിനും machine ലൈഫിനും
അതാണ് ഉചിതം….
courtesy : fb group
Part 2 -ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് ഗുണങ്ങളും ദോഷങ്ങളും
PART 1 – സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും