നാട്ടിൽ ചൂട് ദിനംപ്രതി കൂടി വരുന്നു. വീടിനുള്ളിലെ ഉഷ്ണം കുറയ്ക്കാൻ പല മാർഗങ്ങൾ ആണ് നാമെല്ലാം തേടുന്നത്. എന്നാൽ ഇതിൽ ഓരോ മാർഗവും മറ്റൊരു രീതിയിൽ നമുക്ക് ആഘാതമായി തീരുന്നു: വൈദ്യുതി ബില്ലിന്റെ രൂപത്തിൽ!! ശാശ്വതമായ പരിഹാരം റൂഫിങ് ആണ്.
അതിനാൽ തന്നെ ഒരു വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ ചെയ്യാവുന്ന ഏറ്റവും ഉത്തമമായ മാർഗ്ഗം കെട്ടിടം തന്നെ ചൂടാവുന്നത് പരമാവധി പ്രതിരോധിക്കുക എന്നുള്ളതാണ്. ഈ സമീപനത്തിൽ ഏറ്റവും കൂടുതൽ നമ്മെ സഹായിക്കുന്നത് ഒരു വീടിന് നാം നൽകുന്ന മേൽക്കൂര തന്നെയാണ്.
മേൽക്കൂരയ്ക്ക് ആയി നൽകുന്ന വിവിധ മെറ്റീരിയലുകൾ വിവിധ രീതിയിലാണ് ചൂടിനോട് പ്രതികരിക്കുന്നത്. അത് വ്യക്തമായി മനസ്സിലാക്കിയിട്ട് വേണം വീടിൻറെ മേൽക്കൂര എന്തു മെറ്റീരിയൽ കൊണ്ട് വേണമെന്ന് തീരുമാനിക്കാൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് ചൂട് പരമാവധി പ്രതിരോധിക്കാൻ ശേഷിയുള്ള ചില റൂഫിംഗ് ഓപ്ഷനുകൾ ആണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്
ചൂടിനെ പ്രതിരോധിക്കാൻ പറ്റിയ 5 റൂഫിംഗ് മെറ്റീരിയലുകൾ:
1. കോൺക്രീറ്റ് ഓട്
പരന്ന മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് കോൺക്രീറ്റ് ടൈലുകൾ മികച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്.
Slate, clay, തുടങ്ങിയവയുമായി താരതമ്യം ചെയ്താൽ ചെലവ് കുറവും കോൺക്രീറ്റ് ടൈലുകൾക്ക് തന്നെ. അത്യാവശ്യം കട്ടി ഉണ്ടായതിനാൽ ചൂടാകാൻ കുറച്ച് സമയമെടുക്കുന്നത് വഴി വീടിനുള്ളിലെ താപനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ഉപയോഗിക്കാം.
ലൈറ്റ് നിറങ്ങളിലെ ടൈലുകൾ ഉപയോഗിക്കുന്നത് കുറച്ചുകൂടി കാര്യക്ഷമമായി പ്രവർത്തിക്കാറുണ്ട്.
2. Terracotta ഓടുകൾ
കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യയോടും കാലാവസ്ഥയോടും ചേർന്നുനിൽക്കുന്ന സർവ്വസാധാരണമായ റൂഫിംഗ് മെറ്റീരിയലാണ് ടെറാക്കോട്ട. വീടിനെ തണുപ്പിക്കുന്നതിന് ഒപ്പം എയർകണ്ടീഷൻ ചെയ്ത വീടുകളുടെ പ്രതീതി ഉണർത്താനും ഈ കളിമൺ ടൈലുകൾക്ക് കഴിയുന്നു.
ലൈറ്റ് നിറത്തിലുള്ള ടെറാക്കോട്ട ടൈലുകൾ ഡാർക്ക് നിറത്തിലുള്ളവയെക്കാൾ ഫലപ്രദമാണ്. ഈ ടൈലുകളുടെ ഏറ്റവും വലിയ കുഴപ്പം ആയി പറഞ്ഞിരുന്നത് പെട്ടെന്ന് പായൽ പിടിക്കുന്നു എന്നതായിരുന്നു എന്നാൽ ഇപ്പോൾ വിപണിയിൽ ആൽഗയും പായലും പിടിക്കാത്ത ഡാമേജ് വരാത്ത ശക്തമായ ഓടുകൾ ലഭ്യമാണ്.
ഒന്നിനോട് ഒന്ന് ഇന്റർലോക്ക് ചെയ്താണ് ഇത് മേൽക്കൂരകളിൽ ഘടിപ്പിക്കുന്നത്. ഇവക്കിടയിലെ ചെറിയ വിടവുകളിലൂടെ വെള്ളം ഒഴുകിപ്പോകാനും ചെറിയ വായു സഞ്ചാരത്തിനും സ്ഥലം ഉണ്ടാകാറുണ്ട് അതുകൊണ്ട് എപ്പോഴും തണുത്ത ഒരു കാലാവസ്ഥ പ്രദാനം ചെയ്യാൻ ടെറാകോട്ട ടൈലുകൾക്ക് കഴിയുന്നു.
3. വൈറ്റ് ഫ്ലാറ്റ് ഓടുകൾ
വൈറ്റ് ഫ്ലാറ്റ് ടൈലുകൾ മേൽക്കൂരയിൽ പതിക്കുന്ന പ്രകാശത്തിന്റെ 77 ശതമാനത്തോളം പ്രതിഫലിപ്പിക്കാൻ കഴിവുള്ളവയാണ്. അതുകൊണ്ടുതന്നെ കേരളം പോലെ ചൂടുകൂടിയ പ്രദേശങ്ങളിലെ വീടുകൾക്ക് പറ്റിയ ഒരു മേൽക്കൂര സംവിധാനമാണിത്.
വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഇവ സിറാമിക്ന്റെയോ ഇല്ലസ്റ്റോമിക്ക് മെറ്റീരിയലുകളുടെയോ അല്ലെങ്കിൽ സിമന്റ്, ഫൈബർ തുടങ്ങിയവയുടെ കോമ്പിനേഷനുകളിലൂടെയോ ആണ് നിർമ്മിക്കുന്നത്
നീണ്ട കാലം നിലനിൽക്കുകയും സ്റ്റൈലൻ പാറ്റേണുകളിൽ ലഭ്യമാവുകയും ചെയ്യുന്ന ഇത്തരം ടൈലുകൾ. കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുകയും പായൽ പിടിക്കുകയും ചെയ്യാറുണ്ട്. പവർ വാഷിലൂടെ ഈ പ്രശ്നവും പരിഹരിക്കാവുന്നതാണ്.
4. റബ്ബര് membrane
ഇത് തികച്ചും ഒരു റബ്ബറിന്റെ പാളി അല്ല. റബ്ബർ membrane മേൽക്കൂരകൾ നിർമ്മിച്ചിരിക്കുന്നത് അത്യധികം തണുപ്പിക്കാൻ ശേഷിയുള്ള single-ply എന്ന റബ്ബർ പോലെയുള്ള വസ്തുക്കൾ കൊണ്ടാണ്.
EPDM എന്ന ഇതിന്റെ അസംസ്കൃത വസ്തു ശക്തിയേറിയതും, ഏത് കാലാവസ്ഥയേയും പ്രതിരോധിക്കാൻ ശേഷിയുള്ളതും, ചൂടിനെ വളരെ കുറച്ചു മാത്രം കടത്തിവിടുന്നതുമാണ്.
ഷീറ്റുകളായും റോളുകളായും ലഭ്യമാകുന്ന ഇവ സ്ഥാപിക്കാൻ വളരെ എളുപ്പമാണ് എന്നത് ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നു.
5. മെറ്റൽ റൂഫിങ്
കേരളത്തിൽ ഇന്ന് വളരെയധികം കണ്ടുവരുന്ന റൂഫിംഗ് ശൈലിയാണ് ഇത്. കൃത്യമായി ഉപയോഗിച്ചാൽ വീടിനുള്ളിലെ താപനില നന്നായി കുറയ്ക്കുന്നു മെറ്റൽ റൂഫിങ്.
നിങ്ങളുടെ വീടിന് പരന്ന കോൺക്രീറ്റ് മേൽക്കൂര ആണോ? വേനൽക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടോ?
എങ്കിൽ ടെറസിന് മുകളിലായി മെറ്റൽ റൂഫിങ് ചെയ്താൽ വീടിനുള്ളിലെ ചൂടിന് കാര്യമായ മാറ്റമുണ്ടാകും. പാനലുളായും ഷിംഗിൾസ് കളായും ലഭിക്കുന്ന ഇവ നിർമ്മിച്ചിരിക്കുന്നത് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം തുടങ്ങിയവ ഉപയോഗിച്ചാണ്.
റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നു, കൂടുതൽ കാലം നിലനിൽക്കുന്നു എന്നിവ ഈ മെറ്റീരിയൽസിന്റെ സവിശേഷതയാണ്. മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നവർക്ക് ഈ മേൽക്കൂര ഒരു അനുഗ്രഹം തന്നെയാകും