ലൈറ്റ് ഫിക്സച്ചറുകൾ വീടിന് അലങ്കാരമാക്കാം.വീടിന്റെ ആഡംബരം കാത്തു സൂക്ഷിക്കുന്നതിൽ ഇന്ന് മിക്ക ആളുകളും വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ട്.
അതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മാർഗം ഇന്റീരിയൽ നൽകുന്ന ലൈറ്റ് ഫിക്സ്ചറുകൾ തന്നെയാണ്. മുൻ കാലങ്ങളിൽ വീടിന്റെ ലിവിങ് ഏരിയയിൽ മാത്രം ഒരു അലങ്കാര വിളക്ക് തൂക്കുക എന്ന രീതിയാണ് നില നിന്നിരുന്നത് എങ്കിൽ ഇന്ന് അവക്ക് പാടെ മാറ്റം വന്നു കഴിഞ്ഞു.
ബാത്റൂം, ബെഡ്റൂം എന്നിവിടങ്ങളിൽ പോലും പ്രത്യേക രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ലൈറ്റ് ഫിക്സ്ചറുകൾ മിക്ക വീടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.
വീടിനകത്ത് ആവശ്യത്തിന് പ്രകാശം ലഭ്യത ഉറപ്പു വരുത്തുക എന്നതിന് അപ്പുറം അവ കാഴ്ചയിൽ ഭംഗിയും തരണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും.
അതിന് അനുസൃതമായ രീതിയിൽ വ്യത്യസ്ത കമ്പനികൾ ലൈറ്റ് ഫിക്സ്ച്ചറുകൾ പുറത്തിറക്കുകയും അത് വലിയ രീതിയിൽ ഹിറ്റായി മാറുകയും ചെയ്തു എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
വ്യത്യസ്ത ആകൃതിയിലും നിറത്തിലും അകത്തളങ്ങളിൽ പ്രകാശം നിറയ്ക്കുന്ന അലങ്കാര വിളക്കുകൾ കറണ്ട് ബില്ല് കൂട്ടുമെന്ന പേടിയൊന്നും ഇന്ന് ആളുകൾക്ക് ഇല്ല എന്നതാണ് സത്യം.
ഒരുപാട് പണം ചിലവഴിച്ച് ഒരു വീട് നിർമ്മിക്കാമെങ്കിൽ അവ അലങ്കരിച്ചു സൂക്ഷിക്കുക കൂടി വേണമെന്ന അഭിപ്രായക്കാരാണ് മിക്ക ആളുകളും.
വീടിന്റെ ഇന്റീരിയർ അലങ്കരിക്കാനായി ലൈറ്റ് ഫിക്സ്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ലൈറ്റ് ഫിക്സച്ചറുകൾ വീടിന് അലങ്കാരമാക്കാം.
ഗ്ലാസും മുത്തും പതിപ്പിച്ച് അത്യാഡംബരം നിറയ്ക്കുന്ന ലൈറ്റുകളോട് ഇന്ന് ആർക്കും താല്പര്യമില്ല.
മിനിമലായ ഡിസൈൻ ഫോളോ ചെയ്ത് അതേ സമയം കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ലൈറ്റ് ഫിക്സ്ചറുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകൾക്കും ഇപ്പോൾ കമ്പം കൂടുതൽ.
ഒരുപാട് ലൈറ്റുകൾ നൽകുക എന്നതിനു പകരം ലിവിങ് ഏരിയയിൽ ഒരെണ്ണം നൽകുന്ന രീതിയിൽ കാര്യങ്ങൾ ഒതുങ്ങി കഴിഞ്ഞു.
ഇന്റീരിയർ നിറങ്ങളോട് യോജിച്ചു നിൽക്കുന്ന രീതിയിലുള്ള ഡിസൈനും, രൂപവുമാണ് മിക്ക ആളുകളും ലൈറ്റ് ഫിക്ചേഴ്സിനായി തിരഞ്ഞെടുക്കുന്നത്.
എന്നാൽ ഇവിടെ ഏറ്റവും പ്രധാനമായ കാര്യം ലൈറ്റ് ഫിക്സ്ചറുകൾ തിരഞ്ഞെടുക്കാനും അവ ഫിക്സ് ചെയ്ത് നൽകാനും അതിൽ പ്രാഗൽഭ്യം നേടിയ ആളുകളുടെ ഉപദേശം സ്വീകരിക്കുക എന്നതാണ്.
കാഴ്ചയിൽ ഭംഗി തോന്നുന്നവ നോക്കി മാത്രം തിരഞ്ഞെടുത്താൽ പിന്നീട് വലിയ രീതിയിലുള്ള നഷ്ടങ്ങൾ നേരിടേണ്ട അവസ്ഥ വരും.
കൂടുതൽ കാലം ഈട് നിൽക്കുന്ന ഉൽപ്പന്നം നോക്കി വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ ഓരോ ഭാഗങ്ങൾ ഡാമേജ് ആകുമ്പോഴും ലൈറ്റ് മുഴുവനായും റീപ്ലേസ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.
ഓരോരുത്തർക്കും തങ്ങളുടേതായ ചിന്തകൾക്ക് അനുസൃതമായ രീതിയിൽ ഏജൻസികളെ സമീപിച്ച് കസ്റ്റമൈസ് ചെയ്തും ഇത്തരത്തിലുള്ള ലൈറ്റുകൾ അകത്തളങ്ങളിൽ നൽകാവുന്നതാണ്.
ലിവിങ് ഏരിയയിൽ മാത്രമല്ല ഡൈനിങ് ഏരിയ, കിച്ചൻ എന്നീ ഭാഗങ്ങളിലും ഫിക്സ്ചർ ലൈറ്റുകൾ വലിയ രീതിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.
കിച്ചണോട് ചേർന്നാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ അവിടെ ലൈറ്റ് ഫിക്സചറുകൾ നിർബന്ധമാണ് എന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തി കഴിഞ്ഞു.
ഇവയിൽ തന്നെ റീസൈക്കിൾ ചെയ്ത് ഉപയോഗപ്പെടുത്താവുന്ന മെറ്റീരിയലുകൾ പോലും ഇന്ന് വിപണിയിൽ എത്തിയിരിക്കുന്നു.
ഭിത്തിയിലേക്ക് നേരിട്ട് സ്ക്രൂ ചെയ്ത് നൽകുന്നതും,ഹാങ്ങ് ചെയ്യുന്നതും, ടേബിൾ ലാംബ് രൂപത്തിൽ ഫിക്സ് ചെയ്യുന്നതും എന്നു വേണ്ട മനസിൽ കാണുന്നതെന്തും ഫിക്സ്ചർ ലൈറ്റുകളിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു.
ബാത്ത്റൂമുകളിലും ഫിക്സ്ചർ ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?
എല്ലാവരും കാണുന്ന ഭാഗങ്ങളിൽ മാത്രമല്ല ബാത്റൂമുകളിൽ പോലും ഫിക്സ്ചർ ലൈറ്റുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. സാധാരണ ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി ബാത്ത്റൂമുകൾക്കും നൽകാം ചില അലങ്കാരങ്ങൾ. ഒന്നോ അതിൽ കൂടുതലോ ലൈറ്റുകൾ വ്യത്യസ്ത രീതിയിൽ നൽകി ബാത്റൂമിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
ഇവയിൽ തന്നെ മിക്ക ലൈറ്റുകളും വളരെ എളുപ്പത്തിൽ ഫിക്സ് ചെയ്യാനായി സാധിക്കും,അതേസമയം വയെർഡ് രീതിയിൽ ഉപയോഗപ്പെടുത്തുന്ന ലൈറ്റുകൾ ബാത്റൂം മുകളിലേക്ക് തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. അവ അത്ര എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കില്ല. പഴയ വീടുകളിലെ കുളിമുറി എന്ന സ്ഥാനമല്ല ഇന്ന് നമ്മുടെ നാട്ടിലെ ബാത്ത്റൂമുകൾക്ക് ഉള്ളത്. വീടിന്റെ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്ന ചിന്ത മിക്ക വീടുകളിലും എത്തിയിരിക്കുന്നു.അവ തിരഞ്ഞെടുക്കുന്ന ലൈറ്റുകളിൽ കൂടി പ്രതിഫലിച്ചു എന്നു മാത്രം
ഫിക്സചര് ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്ന രീതി.
ഒരു സാധാരണ ലൈറ്റ് നൽകുന്ന അതേ രീതിയിൽ സ്വിച്ച് ഉപയോഗപ്പെടുത്തി തന്നെയാണ് ഇവയും ഫിക്സ് ചെയ്ത് നൽകുന്നത്. എന്നാൽ വയേർഡ് രീതിയിലും വയർലെസ് രീതിയിലും ഇവ നൽകാനായി സാധിക്കും. പ്രധാനമായും എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്തിയാണ് ഫിക്സ്ചർ ലൈറ്റുകൾ നിർമ്മിക്കുന്നത്.ഫിക്സ്ചർ ലൈറ്റുകൾ കണക്ട് ചെയ്യുന്നതിന് ഇലക്ട്രിക്കൽ കണക്ഷൻ അത്യാവശ്യമാണെന്ന് ചുരുക്കം. വയറുകൾ നേരിട്ട് നൽകുകയോ അതല്ല എങ്കിൽ ആവശ്യമുള്ള സമയത്ത് മാറ്റങ്ങൾ വരുത്താവുന്ന രീതിയിലോ ലൈറ്റുകൾ ഫിറ്റ് ചെയ്ത് നൽകാം.
ലൈറ്റുകൾക്ക് സുരക്ഷാ കവചം ഒരുക്കുന്നതിനു വേണ്ടി പുറത്ത് ഒരു പ്രത്യേക പ്രൊട്ടക്ഷൻ നൽകിയാണ് ഇവ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ മഴ,ചൂട് എന്നിവയിൽ നിന്നും പ്രതിരോധിക്കാനുള്ള ശേഷിയും ലൈറ്റുകൾക്കുണ്ട്.വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല ഗാർഡൻ,സിറ്റൗട്ട് പോലുള്ള ഏരിയകളിലും വ്യത്യസ്ത രീതിയിൽ ഫിക്സ്ചർ ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു നടക്കാവുന്ന രീതിയിലുള്ള ഫിക്സ്ചർ ലൈറ്റുകൾ പോർട്ടബിൾ ലാമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതായത് ടേബിൾ ലാമ്പുകളെല്ലാം ഈയൊരു വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.മുൻകാലങ്ങളിൽ ഷാൻലിയറുകൾ നമ്മുടെ വീടുകളിൽ ഇടം പിടിച്ചിരുന്ന അതേ രീതിയിൽ അവയുടെ ചെറിയ ഒരു വകഭേദം എന്ന രീതിയിൽ ഉപയോഗ പെടുത്തുന്ന ഫിക്സ്ചർ ലൈറ്റുകളാണ് ഇന്ന് മിക്ക വീടുകളിലെയും താരം.
ലൈറ്റ് ഫിക്സചറുകൾ വീടിന് അലങ്കാരമാക്കാം,ഇന്റീരിയറിനു
നൽകാം ഒരു പുതു പുത്തൻ ലുക്ക്.