അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി.സ്വന്തം വീടിന്റെ അകത്തളങ്ങൾ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.
കുറഞ്ഞ ചിലവിൽ കാഴ്ചയിൽ എങ്ങിനെ ആഡംബരം കൊണ്ടു വരാൻ സാധിക്കും എന്ന് ചിന്തിക്കുന്നവരും കുറവല്ല.
ഇന്നത്തെ കാലത്ത് വീട് അലങ്കരിക്കാനായി നിരവധി വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.
വില കൂടിയതും കുറഞ്ഞതുമായ ആഡംബര വസ്തുക്കൾ എങ്ങിനെ തിരഞ്ഞെടുക്കുന്നു എന്നതിലാണ് കാര്യം.
വില കൂടിയ വസ്തുക്കൾ ഉപയോഗപ്പെടുത്തി അകത്തളങ്ങൾ ഒരുക്കുന്നതിൽ അല്ല കാര്യം.
ഒന്നോ രണ്ടോ മെറ്റീരിയൽ മാത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അവയിൽ ആഡംബരം കൊണ്ടു വരിക എന്നതിനാണ് ശ്രദ്ധ നൽകേണ്ടത്.
അകത്തളങ്ങൾ രാജകീയ പ്രൗഢി നൽകിക്കൊണ്ട് ഭംഗിയാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി
തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ, ഫർണീച്ചർ, കർട്ടൻ,ഡെക്കോർ ഐറ്റംസ് എന്നിവയിൽ എല്ലാം തന്നെ നല്ല രീതിയിൽ ശ്രദ്ധ പുലർത്തിയാൽ മാത്രമാണ് പൂർണമായും രാജകീയ പ്രൗഢിയിൽ ഉള്ള ഒരു അകത്തളമൊരുക്കാനായി സാധിക്കുകയുള്ളൂ.
ഒരുപാട് പണം ചിലവഴിക്കുക എന്നതല്ല ഇവിടെ ചെയ്യേണ്ട കാര്യം. കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ഉള്ള ഉൽപ്പന്നങ്ങൾ നോക്കി തിരഞ്ഞെടുക്കുക എന്നതാണ്.
വീട് നിർമ്മാണം പൂർത്തിയാകാറാകുമ്പോൾ തന്നെ ഇത്തരം സാധനങ്ങൾ അന്വേഷിച്ചു തുടങ്ങാം.
അലങ്കാര വിളക്കുകൾ, ഫാനുകൾ, റഗ് എന്നിവയെല്ലാം മുൻ കൂട്ടി വാങ്ങി വെക്കുന്നതിൽ തെറ്റില്ല.ചുമരിലേക്ക് തിരഞ്ഞെടുക്കുന്ന പെയിന്റിംഗ്സ്,ഫ്ലവർ വെയ്സ്, സോഫയിലേക്ക് തിരഞ്ഞെടുക്കുന്ന കുഷ്യനുകൾ എന്നിവയിലെല്ലാം വേണം ശ്രദ്ധ.
ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയി അകത്തളങ്ങളിൽ ആഡംബരവും പുതുമയും നിറയ്ക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ലെദർ ടൈപ്പ് സോഫകളാണ്.
ഇവയിൽ തന്നെ വൈബന്റ് കളറുകൾ ആയ പച്ച,നീല, മഞ്ഞ പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.
കോൺട്രാസ്റ്റ് ആയി വരുന്ന നിറങ്ങളിലുള്ള കുഷ്യനുകൾ ആണ് കൂടുതൽ പേരും യൂസ് ചെയ്യുന്നത്.
അതോടൊപ്പം തന്നെ ക്ലാസ്സിക് ശൈലിയിൽ ഉള്ള ചെയറുകളും സെറ്റ് ചെയ്ത് നൽകാൻ പലരും താല്പര്യപ്പെടുന്നു. അകത്തളങ്ങളുടെ റൂഫിൽ ഫോൾസ് സീലിങ് ചെയ്ത് സ്പോട്ട് ലൈറ്റുകൾ നൽകി അട്രാക്റ്റീവ് ആക്കി മാറ്റുന്ന രീതിയും ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നുണ്ട്.
കളർ ഹൈലൈറ്റ് ചെയ്ത് വോൾ ആർട്ട് നൽകുമ്പോൾ
അകത്തളങ്ങൾക്ക് ആഡംബരം തോന്നിപ്പിക്കുന്നതിന് ചെയ്യാവുന്ന ഒരു പ്രധാന കാര്യം ചില വാളുകൾ മാത്രം ഹൈലൈറ്റ് ചെയ്ത് നൽകുക എന്നതാണ്. ഉദാഹരണത്തിന് ടിവി സെറ്റ് ചെയ്ത് നൽകുന്ന ഭാഗത്തെ ചുമരിന് ടെക്സ്ചർ വർക്കുകൾ, ക്ലാഡിങ് വർക്കുകൾ എന്നിവ നൽകാം. മറിച്ച് വാൾ ആർട്ട് ഉപയോഗപ്പെടുത്തിയാണ് അകത്തളം അലങ്കരിക്കാൻ ഒരുങ്ങുന്നത് എങ്കിൽ ഏറ്റവും നല്ലത് വാൾ ആർട്ടുകൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്.
വീടിനായി തിരഞ്ഞെടുത്ത മറ്റ് നിറങ്ങളോട് യോജിച്ചു പോകുന്ന രീതിയിൽ വേണം വാളുകൾ ഹൈലൈറ്റ് ചെയ്ത് നൽകാൻ. പ്രൗഢി നിറച്ച വീടാണ് എങ്കിലും ചുമരുകളിൽ നൽകുന്ന പെയിന്റ്റുകൾക്ക് പ്രത്യേകശ്രദ്ധ നൽകിയില്ല എങ്കിൽ അവ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചുമരുകളിൽ പുട്ടി വാട്ടർപ്രൂഫ് എന്നിവ അപ്ലൈ ചെയ്തതിനു ശേഷം മാത്രം പെയിന്റ് അടിച്ചു നൽകാനായി ശ്രദ്ധിക്കണം. ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കിയില്ല എങ്കിൽ അതിൽപരം വൃത്തികേട് മറ്റൊന്നില്ല.
സീലിങ്ങിൽ അലങ്കാരങ്ങൾ നൽകുമ്പോൾ
മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ് ഫോൾസ് സീലിംഗ് ചെയ്ത് നൽകുന്നത്.കൂടുതൽ ശ്രദ്ധയോടു കൂടി ചെയ്യേണ്ട ഒരു കാര്യം ആയതു കൊണ്ട് തന്നെ എക്സ്പർട്ട് ആയ ആളുകളെ കൊണ്ട് ഇത്തരം വർക്കുകൾ ചെയ്യിപ്പിക്കാനായി ശ്രദ്ധിക്കണം. ഫോൾസ് സീലിങ് വർക്കുകൾ ചെയ്യാനായി പല മെറ്റീരിയലുകളും ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. എം ആർ ബോർഡ്,കാൽസ്യം സിലിക്കേറ്റ് ബോർഡ്, ജിപ്സം, പി ഓ പി എന്നിങ്ങനെ മെറ്റീരിയലുകളുടെ ഒരു നീണ്ട നിര തന്നെ വിപണിയിൽ ലഭ്യമാണ്.
ഇവയിൽ നിങ്ങളുടെ വീടിന് ഏതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യം ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുക. ഓരോ ഡിസൈനുകൾ ക്കും ഓരോ മെറ്റീരിയലുകൾ ആയിരിക്കും കൂടുതൽ യോജിക്കുക. സീലിങ്ങിന്റെ ചില ഭാഗങ്ങളിൽ സിമന്റ് ഫിനിഷിംഗ് നിലനിർത്തി കൂടുതൽ ഭംഗിയാക്കാം. സീലിങ്ങിൽ ഈർപ്പം, പൂപ്പൽ എന്നിവ നിൽക്കാതെ ഇരിക്കുന്നതിന് ആവശ്യമായ ട്രീറ്റ്മെന്റ് മുൻകൂട്ടി തന്നെ ചെയ്യേണ്ടതുണ്ട്. പ്രധാനമായും ഈർപ്പം കൂടുതലായും നില നിൽക്കുന്ന മഴക്കാലത്ത് സീലിങ്ങിൽ ആണ് കൂടുതൽ പ്രശ്നങ്ങൾ കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ നല്ല ക്വാളിറ്റിയിൽ ഉള്ള വാട്ടർപ്രൂഫിങ് ഏജന്റ് പുട്ടി എന്നിവ ചെയ്തതിനു ശേഷം മാത്രം ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്യുന്നതാണ് നല്ലത്.
അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി ,ലൈറ്റും ചെടികളും തിരഞ്ഞെടുക്കുമ്പോൾ
വീടിനകത്ത് ഒരു സ്വാഭാവികത നിലനിർത്തണമെങ്കിൽ സൂര്യപ്രകാശം, നല്ല വായു എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. നല്ല വായു ശ്വസിക്കണമെങ്കിൽ വീട്ടിനകത്തു ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ചെറുതും വലുതുമായ പ്ലാന്റുകൾ വീടിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ നൽകുന്നത് കാഴ്ചയിൽ ഭംഗി മാത്രമല്ല നല്ല വായു ശ്വസിക്കാനും അവസരമൊരുക്കുന്നു. കോർട്ടിയാഡുകൾ നൽകുന്നുണ്ടെങ്കിൽ അവ നല്ല രീതിയിൽ പരിപാലിക്കാൻ സാധിക്കണം. അല്ലെങ്കിൽ മഴക്കാലത്ത് പായലും പൂപ്പലും പിടിച്ചു വീടിന്റെ ഭംഗി മുഴുവനായും നശിപ്പിക്കുന്നതിന് കാരണമായേക്കാം. ആഡംബരം നല്കികൊണ്ട് ഒരു വീട് നിർമ്മിച്ചാൽ മാത്രം പോര അത് ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതിലുമുണ്ട്ണ് പ്രാധാന്യം.
അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി ,അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.